Actress
ഹന്‍സികയോടെ വിവാഹാഭ്യര്‍ത്ഥന നടത്തി സുഹൈൽ; വിവാഹം ജയ്പൂരിലെ മുണ്ടോട കൊട്ടാരത്തില്‍ ഡിസംബർ നാലിന്
ഹന്‍സികയോടെ വിവാഹാഭ്യര്‍ത്ഥന നടത്തി സുഹൈൽ; വിവാഹം ജയ്പൂരിലെ മുണ്ടോട കൊട്ടാരത്തില്‍ ഡിസംബർ നാലിന്
നടി ഹൻസിക മോത്‌വാനി വിവാഹിതയാകുന്നു. മുംബൈ വ്യവസായിയും ഹൻസികയുടെ ബിസിനസ്സ് പങ്കാളിയുമായ സുഹൈൽ കതൂരിയയാണ് വരൻ.
ഹന്‍സിക ഷെയര്‍ ചെയ്ത പുതിയ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇന്നും, എപ്പോഴും’ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രത്തില്‍ ഐഫില്‍ ടവറിലിനു മുന്നില്‍ വച്ച് ഹന്‍സികയോടെ വിവാഹാഭ്യര്‍ത്ഥന നടത്തുന്ന സുഹൈ ലിനെയാണ് ചിത്രത്തിൽ കാണുന്നത്. താരങ്ങളായ ഖുശ്ബു, അനുഷ്‌ക ഷെട്ടി, വരുണ്‍ ധവാന്‍ തുടങ്ങി അനവധി പേര്‍ ഹന്‍സികയ്ക്കു ആശംസകളുമായി എത്തിയിട്ടുണ്ട്.
രണ്ടു വർഷമായി ഹൻസികയും സുഹൈലും ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തി വരികയാണ്. ഈ പരിചയമാണ് വിവാഹത്തിലേക്ക് നയിച്ചത്. ജയ്പൂരിലെ മുണ്ടോട കൊട്ടാരത്തില്‍ ഡിസംബർ നാലിനാണ് ഇരുവരുടെയും വിവാഹം. ഡിസംബർ രണ്ടിന് സൂഫി പരിപാടിയോട് കൂടിയാണ് വിവാഹച്ചടങ്ങുകൾക്ക് തുടക്കമാകുക. മെഹന്ദി-സംഗീതാഘോഷം ഡിസംബർ മൂന്നിനാണ്. ഡിസംബർ നാലിന് ഹാൽദി. തൊട്ടടുത്ത ദിവസം വിവാഹം.
മുംബൈ സ്വദേശിയായ ഹൻസിക ടെലിവിഷൻ സീരിയലിലൂടെ ബാലതാരമായിട്ടാണ് അഭിനയരംഗത്തെത്തുന്നത്. ഋതിക് റോഷന്റെ ഹിറ്റ് ചിത്രമായ കോയി മിൽഗയയിൽ ഹൻസിക അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിൽ, ആപ് കാ സുരൂർ, മണി ഹേ തോ ഹണി ഹേ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. അല്ലു അർജുൻ ചിത്രം ദേസമുരുഡുവിൽ നായികയായാണ് ഹൻസിക തെന്നിന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നത്. ധനുഷ് ചിത്രം മാപ്പിളൈയിലൂടെ തമിഴകത്ത് ചുവടുറപ്പിച്ചു. എങ്കെയും കാതൽ, വേലായുധം, സൈട്ടേ, സിങ്കം 2 എന്നിവയാണ് പ്രധാന തമിഴ് സിനിമകൾ.
ശ്രീനിവാസ് ഓംകാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ മൈ നെയിം ഈസ് ശ്രുതി’ ആണ് ഹന്‍സികയുടെ പുതിയ ചിത്രം. മോഹന്‍ലാല്‍ , മഞ്ജു വാര്യര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ മലയാള ചിത്രം ‘വില്ലന്‍’ ലും ഹന്‍സിക വേഷമിട്ടിട്ടുണ്ട്.റൗഡി ബേബി, പാർട്ണർ ഉൾപ്പടെ അഞ്ച് സിനിമകളാണ് തമിഴിൽ ഹൻസികയുടേതായി റിലീസിനൊരുങ്ങുന്നത്