Actress
നിങ്ങളുടെ പിന്തുണ പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല, ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെയാണ്, ലൈവിൽ എത്തി രംഭ പറഞ്ഞത് ഇങ്ങനെ
നിങ്ങളുടെ പിന്തുണ പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല, ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെയാണ്, ലൈവിൽ എത്തി രംഭ പറഞ്ഞത് ഇങ്ങനെ
കഴിഞ്ഞ ദിവസമാണ് നടി രംഭയും മക്കളും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. കാനഡയിൽ വച്ചാണ് സംഭവം. മകൾ സാഷയ്ക്ക് അൽപം പരിക്കുണ്ട്. ആശുപത്രിയിൽ കഴിയുന്ന സാഷയുടെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചായിരുന്നു രംഭ ഈ വിവരം അറിയിച്ചത്.
ഇപ്പോഴിതാ എല്ലാവരുടെയും പ്രാർത്ഥന ഫലിച്ചെന്നും മകൾക്ക് കുഴപ്പമാെന്നും ഇല്ലെന്ന് അറിയിച്ചിരിക്കുകയാണ് നടി. ഇൻസ്റ്റഗ്രാം ലെെവിലൂടെ ആണ് പ്രതികരണം.
‘ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച എന്റെ എല്ലാ ആരാധകരോടും ബന്ധുക്കളോടും ഹൃദയത്തിൽ നിന്നും നന്ദി പറയുന്നു. ഞാനും കുട്ടികളും ഇപ്പോൾ സേഫ് ആണ്. നിങ്ങളുടെ പിന്തുണ പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല. ഞങ്ങൾ വീട്ടിലേക്ക് തിരിച്ചെത്തി. നന്ദി പറഞ്ഞ് ലൈവ് കട്ട് ചെയ്യാനിരിക്കെ രംഭയ്ക്ക് ആരാധകരുടെ നിരന്തരം മെസേജുകൾ വന്നു. താൻ ആദ്യമായാണ് ലൈവിൽ വരുന്നതെന്ന് പറഞ്ഞ രംഭ ഇവയിൽ ചില കമന്റുകൾക്ക് മറുപടി നൽകി. ഇതിനിടെ കുട്ടികൾ വന്ന് നടിയെ വിളിച്ചു. എല്ലാവരോടും വളരെയധികം സ്നേഹം എന്ന് പറഞ്ഞാണ് രംഭ ലൈവ് കട്ട് ചെയ്തത്.
തകർന്ന കാറിന്റെ ചിത്രത്തോടൊപ്പമാണ് അപകടവിവരം കഴിഞ്ഞ ദിവസം രംഭ പറഞ്ഞത്. സ്കൂളിൽ നിന്നും കുട്ടികളെ തിരിച്ചുകൊണ്ടുപോകുന്ന വഴി തങ്ങളുടെ കാറിൽ മറ്റൊരു കാർ വന്ന് ഇടിക്കുകയായിരുന്നു. മക്കളും മുത്തശ്ശിയുമാണ് കാറിൽ ഒപ്പമുണ്ടായിരുന്നത്. എല്ലാവരും നിസ്സാര പരിക്കുകളോടെയാണ് രക്ഷപ്പെട്ടത്. എന്നാൽ കുഞ്ഞുസാഷ ഇപ്പോഴും ആശുപത്രിയിലാണെന്നും രംഭ പോസ്റ്റ് ചെയ്തത്
മോശം സമയം, മോശം ദിവസം എന്നും രംഭ എഴുതിയിരുന്നു. സഹപ്രവർത്തകരും ആരാധകരുമടക്കം നിരവധിപേരാണ് നടിക്ക് ആശ്വാസവാക്കുകളുമായി എത്തിയത്.
‘‘നീയും കുട്ടികളും സുരക്ഷിതരാണെന്നറിഞ്ഞതില്‍ ആശ്വാസമുണ്ട്. ശക്തയായി ഇരിക്കൂ എന്നായിരുന്നു’’ നടി രാധിക ശരത്കുമാറിന്റെ കമന്റ്. ‘‘ഞങ്ങളുടെ പ്രാര്‍ത്ഥന നിങ്ങളുടെ കുടുംബത്തിനൊപ്പമുണ്ട്. സാഷയ്ക്കും പെട്ടെന്ന് ഭേദമാവും, ഭയപ്പെടാനൊന്നുമില്ലെന്ന് നടി സ്നേഹയും പ്രതികരിച്ചു. നടിമാരായ പായൽ രജ്പുത്, സംഗീത വിജയകുമാർ എന്നിവരും താരത്തെ സമാധാനിപ്പിക്കുന്നുണ്ട്. 2011ലായിരുന്നു രംഭയും ഇന്ദ്രകുമാറും വിവാഹിതരാകുന്നത്. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേള എടുക്കുകയായിരുന്നു താരം. രണ്ട് പെണ്‍കുട്ടികളും ഒരു മകനുമാണ് രംഭയ്ക്ക്.