general
നാട്ടു നാട്ടുവില്‍ അഭിമാനം തോന്നേണ്ടതുണ്ടോ?, നമ്മുടെ പക്കലുള്ളതില്‍ ഏറ്റവും നല്ലത് ഇതാണോ; ആര്‍ആര്‍ആറിനെ വിമര്‍ശിച്ച് നടി
നാട്ടു നാട്ടുവില്‍ അഭിമാനം തോന്നേണ്ടതുണ്ടോ?, നമ്മുടെ പക്കലുള്ളതില്‍ ഏറ്റവും നല്ലത് ഇതാണോ; ആര്‍ആര്‍ആറിനെ വിമര്‍ശിച്ച് നടി
കഴിഞ്ഞ ദിവസമായിരുന്നു മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ രാജമൗലി ചിത്രം ആര്‍ആര്‍ആര്‍ ഓസ്കര് പുരസ്കാരം നേടിയത്. ഇപ്പോഴിതാ ആര്‍ആര്‍ആറിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി അനന്യ ചാറ്റര്‍ജി. ചിത്രത്തിന് പുരസ്കാരം ലഭിച്ചതില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തിയാണ് നടിയുടെ കുറിപ്പ്. നമ്മുടെ പക്കലുള്ളതില്‍ ഏറ്റവും മികച്ചത് ഇതാണോ എന്നാണ് അനന്യ ചോദിക്കുന്നത്.
‘എനിക്ക് മനസ്സിലാകുന്നില്ല, നാട്ടു നാട്ടുവില്‍ അഭിമാനം തോന്നേണ്ടതുണ്ടോ? നമ്മള് എങ്ങോട്ടാണെത്തി നില്‍ക്കുന്നത്. എന്താണ് എല്ലാവരും നിശബ്ദരായിരിക്കുന്നത്. നമ്മുടെ പക്കലുള്ളതില്‍ ഏറ്റവും നല്ലത് ഇതാണോ, ധാര്‍മിക രോഷം ഉയരുന്നു.’ എന്നായിരുന്നു വാക്കുകള്‍.
പിന്നാലെ അനന്യ ചാറ്റര്‍ജിയുടെ കുറിപ്പ് വലിയ ചര്‍ച്ചയായി. നിരവധി പേരാണ് നടിയെ വിമര്‍ശിച്ച് രംഗത്ത് വന്നത്. നേട്ടത്തില്‍ അഭിമാനിക്കുന്നതിന് പകരം ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് മറ്റുള്ളവരുടെ ശ്രദ്ധ തന്നിലേക്ക് ആകര്‍ഷിക്കാനാണെന്ന് വിമര്‍ശകര്‍ കുറിച്ചു.
ആര്‍ആര്‍ആറില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഗാനമാണ് നാട്ടു നാട്ടു. ചന്ദ്രബോസിന്റെ വരികള്‍ക്ക് എം.എം കീരവാണിയാണ് സംഗീതം ഒരുക്കിയത്. ഇരുവരും ഒരുമിച്ച് ഓസ്കര് പുരസ്കാരം ഏറ്റുവാങ്ങി.
രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ കൊമാരം ഭീം അല്ലുരി സീതാരാമ രാജു തുടങ്ങിയ സ്വാതന്ത്ര്യസമര സേനാനികളുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഒരുക്കിയത്. രാം ചരണ്‍ തേജ, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
