Connect with us

വീഡിയോ കോണ്‍ഫറന്‍സിങ് വഴിയുള്ള വിസ്താരത്തിന് അതിന്റേതായ ഗുണങ്ങളും നേട്ടങ്ങളും ഉണ്ട്; രാഹുല്‍ ഈശ്വര്‍

News

വീഡിയോ കോണ്‍ഫറന്‍സിങ് വഴിയുള്ള വിസ്താരത്തിന് അതിന്റേതായ ഗുണങ്ങളും നേട്ടങ്ങളും ഉണ്ട്; രാഹുല്‍ ഈശ്വര്‍

വീഡിയോ കോണ്‍ഫറന്‍സിങ് വഴിയുള്ള വിസ്താരത്തിന് അതിന്റേതായ ഗുണങ്ങളും നേട്ടങ്ങളും ഉണ്ട്; രാഹുല്‍ ഈശ്വര്‍

കഴിഞ്ഞ ദിവസമായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ വിസ്താരം ആരംഭിച്ചത്. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് വിസ്താരം നടക്കുക. വൃക്ക രോഗബാധിതനായി ചികിത്സയിലായ സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി. പ്രോസിക്യൂഷന്‍ വിസ്താരം പൂര്‍ത്തിയായ സാഹചര്യത്തില്‍ പ്രതിഭാഗം അഭിഭാഷകരാണ് ബാലചന്ദ്രകുമാറിനെ വിസ്തരിക്കുന്നത്.

എന്നാല്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയുള്ള വിസ്താരത്തിന് അതിന്റേതായ ഗുണങ്ങളും നേട്ടങ്ങളും ഉണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ദിലീപ് അനുകൂലിയായ രാഹുല്‍ ഈശ്വര്‍. ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകവെയാണ് രാഹുല്‍ ഈശ്വര്‍ ഇതേ കുറിച്ച് പറഞ്ഞത്.

ഒരു നരേറ്റീവാണ് കോടതിയില്‍ പ്രസന്റ് ചെയ്യുന്നത്. അതില്‍ ശരീരഭാഷക്ക് അടക്കം വലിയ പ്രധാന്യമുണ്ട്. ബാലചന്ദ്രകുമാര്‍ നന്നായി സംസാരിക്കുന്ന ഒരു വ്യക്തിയായതിനാല്‍ അദ്ദേഹത്തിന് ആരെങ്കിലും പറഞ്ഞ് കൊടുക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ ഒരു നിയമപ്രശ്‌നം എന്ന രീതിയില്‍ അദ്ദേഹത്തിന്റെ കൂടെ ഒരു കോഓര്‍ഡിനേറ്റര്‍ ഉണ്ടായിരുന്നോ എന്ന് എനിക്ക് അറിയില്ല. അത്തരം കാര്യങ്ങള്‍ ഉറപ്പിച്ചില്ലെങ്കില്‍ പല കാര്യങ്ങളും ബെറ്ററായി പറയാന്‍ സാധിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.

ശാസ്ത്ര സാങ്കേതിക വിദ്യ വളര്‍ന്നാലും വീടിന്റെ കംഫര്‍ട്ട് സോണില്‍ അല്ലാതെ കോടതിയില്‍ പോയി പറയുന്നതില്‍ വലിയ പ്രധാന്യം ഉണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതൊരു ലാന്‍ഡ്മാര്‍ക്ക് ആവുന്ന കേസായി മാറും എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. പൊലീസിന്റെ വലിയ തോതിലുള്ള അവകാശവാദങ്ങളും, മലയാള ചലച്ചിത്ര ലോകത്തെ ടോപ് ഫൈവില്‍ ഉള്‍പ്പെടുന്ന ഒരാള്‍ ഈ കേസിന്റെ ഭാഗമാവുകയും എല്ലാവര്‍ക്കും ഈ വിഷയത്തില്‍ ഒരു അഭിപ്രായമുണ്ടാവുകയും ചാനല്‍ ചര്‍ച്ചയാവുകയും കോടതി വലിയ താല്‍പര്യത്തോടെ കണ്ട കേസുമാണ് ഇത്.

ഇത്തരം സാങ്കേതിക വിദ്യയുടേതാണ് ഭാവി എന്നതില്‍ തര്‍ക്കമില്ല. ഈ കേസില്‍ ആര് ജയിച്ചാലും തോറ്റാലും വീഡിയോ കോണ്‍ഫറന്‍സിങ്ങിലെ മെച്ചങ്ങളും ന്യൂനതകളും പരിശോധിക്കുകയും തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും ഉണ്ടാവാം. ചരിത്രം നിര്‍മ്മിക്കുന്നതും അതിന്റെ ഭാഗമാവുകയുമാണ് ഞങ്ങള്‍. നാളെ മറ്റൊരു കേസ് വരികയാണെങ്കില്‍ ദിലീപ് കേസില്‍ വീഡിയോ കോണ്‍ഫറന്‍സിങ് ഉപയോഗിച്ചത് ചൂണ്ടിക്കാട്ടപ്പെടും.

എട്ടാംപ്രതിയായ ദിലീപിനെതിരായുള്ള കുറ്റം എന്ന് പറയുന്നത് ഗൂഡാലോചന നടത്തി എന്നുള്ളതാണ്. ആദ്യം ഈ കേസിലേക്ക് അദ്ദേഹത്തിന്റെ പേര് വന്നിരുന്നില്ല. പിന്നീടാണ് അദ്ദേഹം ഇതിലേക്ക് വരുന്നത്. മഞ്ജു വാര്യര്‍ക്കോ, സിദ്ധീഖ്, നാദിര്‍ഷയ്‌ക്കോ ഒന്നും ഈ ഗൂഡാലോചനയെക്കുറിച്ച് അറിയില്ല. പച്ചക്ക് കത്തിക്കുമെന്ന് പറഞ്ഞുവെന്ന് കേട്ടു എന്നാണ് ഭാമ പറഞ്ഞത്. ഹിയര്‍ സേ ആണെന്ന് പറഞ്ഞ് കോടതി ഇത് റെക്കോര്‍ഡ് ചെയ്തില്ല. അത്തരം ഒരു ആരോപണം കോടതിക്കെതിരായി ഉണ്ടായി. പച്ചക്ക് കത്തിക്കും എന്നത് ആ അര്‍ത്ഥത്തില്‍ അല്ലാലോ.

അവന് ഒരു പണി കൊടുക്കണമെന്ന് പറഞ്ഞാല്‍ അത് ആ അര്‍ത്ഥത്തില്‍ ഒന്നും അല്ലാലോ. ശാപവാക്കുകളോ ദേഷ്യത്തില്‍ പറയുന്ന വാക്കുകളോ സാഹചര്യം മാറ്റി വേറെ രീതിയില്‍ അവതരിപ്പിച്ചാല്‍ അതിന്റെ സാധ്യതതകള്‍ മാറും. എന്തായാലും കോടതി അക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കട്ടേയെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ക്കുന്നു.

കേസില്‍ എട്ടാം പ്രതിയായ ദിലീപിനെതിരായ ആരോപണങ്ങള്‍ വളരെ അധികം സ്‌ട്രോങ്ങാണ്. പക്ഷേ ആരോപണം മാത്രം പോരെ തെളിവുകളും വേണം. പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ ബന്ധപ്പെട്ടെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. ഉള്ള ഏക കാര്യം പോലീസുകാര്‍ ഉണ്ടാക്കിയ ഫോട്ടോഷോപ്പ് ചെയ്ത ഫോട്ടോയാണ്.ശ്രീലേഖ മാഡം പറഞ്ഞതാണത്. കണ്ണുള്ളവന് കണ്ടാല്‍ മനസിലാകും അത് ഫോട്ടോഷോപ്പാണെന്ന്.

പള്‍സര്‍ സുനിയുമായി ദിലീപ് കമ്മ്യൂണിക്കേറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് പുറത്ത് വരണം. പക്ഷേ പബ്ലിക് ഡൊമൈനില്‍ ലഭ്യമായ വിവരങ്ങളില്‍ അത് പുറത്ത് വന്നിട്ടില്ല. പള്‍സര്‍ സുനി അതിജീവിതയെ കാണുകയും ഈ ഹീനകൃത്യം നടക്കുകയും ചെയ്തതാണെന്ന് , അതിജീവിതയെ നമ്മുക്ക് വിശ്വാസമാണ്. പക്ഷേ ദിലീപിന്റെ പങ്ക് പിന്നീട് വന്ന ആരോപണം മാത്രമാണ്. നമ്മുക്ക് എങ്ങനെയാണ് ഗൂഢാലോചന ഉണ്ടെന്നോ ഇല്ലെന്നോ കാണാന്‍ കഴിയുക.

മഞ്ജുവാര്യര്‍ അല്ലാതെ മറ്റാരും അത് പറഞ്ഞിട്ടില്ല. ഈ കേസില്‍ ദിലീപിനെ പിന്നീട് കുടുക്കാനായി ആരെങ്കിലും വിഭാവനം ചെയ്തതാണ് ഈ ഗൂഢാലോചന എന്ന് ഞങ്ങള്‍ക്ക് തോന്നിയാല്‍ എന്താണ് തെറ്റ് പറയാന്‍ സാധിക്കുക. പള്‍സര്‍ സുനിയും ദിലീപും ഫോണില്‍ ബന്ധപ്പെട്ടോ? ഇരുവരും ഒരേ സമയം ഒരു ടവര്‍ ലൊക്കേഷന്റെ പരിധിയില്‍ വന്നോ, അത്തരത്തിലൊരു തെളിവ് പബ്ലിക് ഡൊമൈനില്‍ വന്നിട്ടില്ല.

പള്‍സര്‍ സുനിയെ മാപ്പ് സാക്ഷിയാക്കാനുള്ള നിയമപരമായ സാധ്യതകള്‍ കുറവാണെങ്കിലും അവസാന നിമിഷം ഒരു മീഡിയ ഡ്രാമയ്ക്ക് വേണ്ടി, സെന്‍സേഷന് വേണ്ടി പള്‍സര്‍ സുനിയെ മാപ്പു സാക്ഷിയാക്കി ദിലീപിനെ കുടുക്കാനുള്ള നീക്കമായിരിക്കും നടന്നേക്കുക.അവസാനം പള്‍സര്‍ സുനിയെ കൊണ്ട് നീ എന്തായാലും കുടുങ്ങി അതുകൊണ്ട് ദിലീപാണ് ഇതെല്ലാം ചെയ്തതെന്ന് പറയിപ്പിച്ച് ഒരു മീഡിയോ ഡ്രാമ ഉണ്ടാക്കാനുള്ള ശ്രമം ഉണ്ടാകുമെന്ന് ഞങ്ങളെല്ലാം ആദ്യമേ സംശയിക്കുന്നതാണ് എന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു.

Continue Reading
You may also like...

More in News

Trending