Actress
ഭർത്താവ് ആശുപത്രിയിൽ കിടന്നപ്പോൾ പോലും ഷൂട്ടിങ്ങിനു പോയി; കാരണം വ്യക്തമാക്കി സീരിയൽ താരം
ഭർത്താവ് ആശുപത്രിയിൽ കിടന്നപ്പോൾ പോലും ഷൂട്ടിങ്ങിനു പോയി; കാരണം വ്യക്തമാക്കി സീരിയൽ താരം
മലയാളം സീരിയൽ ചരിത്രത്തിൽ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ മാത്രം കഴിവുകളുള്ള അഭിനേത്രിയാണ് ഇന്ദുലേഖ. ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഉള്ള ദിവസങ്ങളിലൂടെ കടന്നു പോയിട്ടുണ്ട് എന്നും ആ ദിവസങ്ങളിൽ പലപ്പോഴും സ്ക്രീനിനു മുന്നിൽ ജീവിതത്തിന്റെ നേർ വിപരീതമായ മുഖ പ്രസന്നതയോടെയും ഭാവമാറ്റങ്ങളിലൂടെയും അഭിനയിച്ചിട്ടുണ്ട് എന്നും താരം പറയുന്നു.
എന്നാൽ ഇത്രത്തോളം ആരാധകർ വൃന്ദങ്ങൾ ഉള്ള ഇന്ദുലേഖയുടെ കുടുംബ വിശേഷങ്ങൾ ഇതുവരെയും പുറത്ത് അറിഞ്ഞിട്ടില്ല. എന്നാൽ ഇപ്പോൾ കുടുംബ വിശേഷങ്ങൾ തുറന്നു പറയുകയാണ് താരം. ഒരുപാട് കഷ്ടപ്പാടുകൾക്കിടയിലാണ് സ്ക്രീനിൽ ചിരിച്ച മുഖവുമായി കഥാപാത്രങ്ങൾക്ക് അനുസൃതമായി മാറുന്നത് എന്നാണ് താരം പറഞ്ഞു തുടങ്ങുന്നത് തന്നെ. ഭർത്താവ് ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കെ പോലും ഷൂട്ടിങ്ങിന് പോകേണ്ടി വന്നിട്ടുണ്ട്. ശങ്കരൻ പോറ്റി എന്ന സംവിധായകനാണ് ഇന്ദുലേഖയുടെ ഭർത്താവ്. അദ്ദേഹത്തിന്റെ ഗുരുതരമായ ചികിത്സ ആശുപത്രിയിൽ നടന്നുകൊണ്ടിരിക്കുകയാണ് ദേവി മാഹാത്മ്യത്തിലെ ഷൂട്ടിംഗ് ഉണ്ടായിരുന്നത്.
ഷൂട്ടിങ്ങിന് എത്താതിരിക്കാൻ യാതൊരുവിധ നിർവാഹമില്ലാത്തപ്പോൾ അദ്ദേഹത്തിന്റെ ശുശ്രൂഷയും മറ്റും ഹോസ്പിറ്റലിലെ നഴ്സുമാരെ ഏൽപ്പിച്ച തനിക്ക് ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോകേണ്ടി വന്നിട്ടുണ്ട് എന്ന താരം സങ്കടത്തോടെ തുറന്നുപറയുന്നു. ഇവിടെ തങ്ങളുടെ അവസ്ഥ കൃത്യമായി മനസ്സിലാക്കിയവർ പോലും പഴി പറഞ്ഞിട്ടുണ്ട് എന്നും താരം പറഞ്ഞു. സീരിയൽ സിനിമാരംഗത്ത് അഭിനയിക്കുന്നവർ എല്ലാം ഒരു ഗ്ലാമറസ് ലോകത്താണ്. എപ്പോഴും കളർഫുൾ ആയ ലൈഫ് ആണ് നമ്മുടെ എന്നാണ് പുറംലോകത്ത് ഉള്ളവർ വിചാരിക്കുന്നത് എന്നും നമ്മുടെ കഷ്ടപ്പാടുകൾ അവർക്ക് ഒരിക്കലും മനസിലാകില്ല എന്നുമാണ് താരം പറയുന്നത്.
താരത്തിന് ഒരു മകളുണ്ട്. മകൾ ഏറ്റവും വലിയ സപ്പോർട്ടർ ആണ് എന്നാണ് താരത്തിന് വാക്കുകൾ. വസ്ത്രത്തിന് കാര്യത്തിലും അഭിനയത്തിന് കാര്യത്തിലും മകൾ അഭിപ്രായം പറയാറുണ്ട് എന്നും താരം പറഞ്ഞു. മകളാണ് ഇപ്പോൾ ഏറ്റവും വലിയ ശക്തി എന്നാണ് താരം പറയുന്നത്. ഭർത്താവ് മരിച്ചിട്ട് ആറു വർഷമായി. ഭർത്താവ് മരിച്ച സ്ത്രീകൾ എങ്ങനെ ജീവിക്കണം, എങ്ങനെ നടക്കണം, എന്തെല്ലാം ചെയ്യണം എന്നെല്ലാം തീരുമാനിക്കുന്നത് സമൂഹമാണ്. അതിന് വിപരീതമായി എന്തു ചെയ്താലും പഴി കേൾക്കേണ്ടി വരും എന്നും താരം പറയുന്നു.
ഈ ചട്ടക്കൂടുകൾ എല്ലാം ലംഘിച്ചു കൊണ്ടാണ് സീരിയൽ രംഗത്ത് ഇപ്പോഴും നിലനിൽക്കുന്നത് എന്നും സീരിയൽ അഭിനയം ഉപജീവന മാർഗമാണ് എന്ന തിരിച്ചറിവ് കൊണ്ടാണ് അങ്ങനെ ചെയ്യുന്നത് എന്നുമാണ് താരം പറയുന്നത്. വളരെ വിജയകരമായി സംപ്രേക്ഷണം ചെയ്തിരുന്ന എഴുപത്തിയഞ്ചിലധികം സീരിയലുകളിൽ ഇന്ദുലേഖ വേഷമിട്ടു. ചെയ്യുന്ന വേഷങ്ങളിൽ എല്ലാം പ്രേക്ഷകർക്ക് ഈ താരത്തെ ഇഷ്ടമായിരുന്നു. കാരണം ഏത് വേഷം നൽകിയാലും അതിന്റെതായ ഭാവത്തിലും തനതായ രീതിയിലും താരം ആ കഥാപാത്രത്തിൽ അലിഞ്ഞുചേരും.
actress