Connect with us

ദാവണി അണിഞ്ഞ് അതിസുന്ദരിയായി മഞ്ജു വാര്യർ !

Actress

ദാവണി അണിഞ്ഞ് അതിസുന്ദരിയായി മഞ്ജു വാര്യർ !

ദാവണി അണിഞ്ഞ് അതിസുന്ദരിയായി മഞ്ജു വാര്യർ !

മലയാളത്തിൻ്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന താരമാണ് മഞ്ജു വാര്യർ. സിനിമകളിലേതെന്ന പോലെ തന്നെ സോഷ്യൽ മീഡിയയിലെയും നിറസാന്നിധ്യമാണ് താരം. ഇപ്പോഴിതാ സോഷ്യൽ മീഡിയ പേജുകളിലൂടെ മഞ്ജുവിൻ്റെ പുത്തൻ ക്യൂട്ട് ലുക്കിലുള്ള ചിത്രങ്ങൾ പ്രചരിക്കുകയാണ്. ദാവണി ചുറ്റി പതിനേഴുകാരിയുടെ ചേലഴകിൽ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയിരിക്കുകയാണ് താരം. പ്രോഗ്രാമിനായോ ആഡിനായോ ആകും താരം ഈ ലുക്ക് സ്വീകരിച്ചതെന്നാണ് പ്രേക്ഷകർ അനുമാനിച്ചിരിക്കുന്നത്.

അതിസുന്ദരിയായാണ് ചിത്രത്തിൽ മഞ്ജു ഉള്ളതെന്ന് ആരാധകർ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഏതു തരത്തിലുള്ള കഥാപാത്രങ്ങളും തന്നിലേക്ക് ഇണങ്ങുമെന്ന് തെളിയിക്കുകയാണ് താരം. മമ്മൂട്ടി നായകനായ ദി പ്രീസ്റ്റ് എന്ന ചിത്രമാണ് മഞ്ജുവിൻ്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. പ്രതി പൂവന്‍കോഴിക്ക് ശേഷമുള്ള മഞ്ജു വാര്യര്‍ ചിത്രം കൂടിയാണ് ഇത്. നിലവിൽ മഞ്ജു വാര്യര്‍ വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ്.

ചതുര്‍മുഖം, കയറ്റം, മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ലളിതം സുന്ദരം തുടങ്ങി നിരവധി സിനിമകളാണ് മഞ്ജുവിന്റേതായി അണിയറയിൽ റിലീസിനായി ഒരുങ്ങുന്നത്. രണ്ടാംവരവില്‍ അഭിനയ സാധ്യതയേറെയുള്ള കഥാപാത്രങ്ങളാണ് നടിയെ തേടിയെത്തിയത്. അതിനിടെ താരം ബോളിവുഡിലേക്ക് ചേക്കേറാനൊരുങ്ങുന്നതായ റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. മാധവനൊപ്പമാകും ബോളിവുഡ് അരങ്ങേറ്റമെന്നും റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നു. ഈ സിനിമയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടന്നിട്ടില്ല. വൈകാതെ തന്നെ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടക്കുമെന്നും ചിത്രത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും പുറത്തുവിടുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.

malayalam

More in Actress

Trending