Actress
ഇവിടുത്തെ കാഴ്ചകൾ മനോഹരമായ അനുഭവമാണ്; ചിത്രങ്ങൾ പങ്കിട്ട് പ്രിയ വാര്യര്‍
ഇവിടുത്തെ കാഴ്ചകൾ മനോഹരമായ അനുഭവമാണ്; ചിത്രങ്ങൾ പങ്കിട്ട് പ്രിയ വാര്യര്‍
‘ഒരു അഡാർ ലൗ’ എന്ന ഒമർ ലുലു ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ചേക്കേറിയ നായികയാണ് പ്രിയ വാര്യർ. വ്യത്യസ്തമായ ഫാഷൻ സ്റ്റൈലുൾ െകാണ്ട് സോഷ്യൽ മീഡിയയിലും താരമാണ് പ്രിയ. ഇപ്പോഴിതാ മാലദ്വീപില്‍ നിന്നും അടിപൊളി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. റിസോര്‍ട്ടിലെ നീലക്കടലിനരികില്‍ ഇരിക്കുന്ന ചിത്രങ്ങളാണ് പ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്. ടോപ്പും ഷോര്‍ട്ട്സുമണിഞ്ഞ് ക്യാമറയിലേക്ക് നോക്കി ഇരിക്കുകയാണ് പ്രിയ ചിത്രത്തില്‍. മാലദ്വീപിലെ ദിഗാലി റിസോര്‍ട്ടില്‍ നിന്നാണ് ഈ ചിത്രം എടുത്തിരിക്കുന്നത്.
ഭൂമിയിലെ സ്വർഗം ഇങ്ങനെയാണെന്നും ഇവിടുത്തെ കാഴ്ചകൾ മനോഹരമായ അനുഭവമാണെന്നും പങ്കുവച്ച ചിത്രത്തിനൊപ്പം പ്രിയ കുറിച്ചിട്ടുണ്ട്.
ഒഴിവ് കിട്ടിയാൽ ഒറ്റയ്ക്കും കൂട്ടുകാർക്കൊപ്പവും കുടുംബവുമൊത്തുമെല്ലാം യാത്രകൾ നടത്താറുണ്ട് പ്രിയ. കടലെന്നോ മലയെന്നോ വ്യത്യാസമില്ലാതെ എല്ലാ യാത്രകളും ആസ്വദിക്കുന്ന ആളാണെങ്കിലും പ്രിയയ്ക്കു കടലിനോടു കുറച്ചധികം ഇഷ്ടമാണ്.
മാലദ്വീപിന്റെ വടക്കൻ ഭാഗത്തുള്ള റാ അറ്റോളിന്റെ ഭാഗമായ ദിഗാലി ദ്വീപിലാണ് ദിഗാലി മാലദ്വീപ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്. തലസ്ഥാന നഗരമായ മാലെയിൽ നിന്ന് സീപ്ലെയിനില്‍ 45 മിനിറ്റ് മാത്രം അകലെയാണ് ഈ ദ്വീപ്. സമൃദ്ധമായ പച്ചപ്പിന് നടുവിലാണ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്, പരമ്പരാഗത മാലദ്വീപ് വാസ്തുവിദ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈനും അതുല്യമായ അനുഭവങ്ങളും റിസോര്‍ട്ടിനെ സന്ദര്‍ശകര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു.
ബീച്ച് ബംഗ്ലാവുകൾ മുതൽ ഓവർവാട്ടർ വില്ലകൾ വരെയുള്ള താമസസൗകര്യങ്ങള്‍ ഇവിടെയുണ്ട്. ബീച്ചിൽ നിന്ന് ഏതാനും ചുവടുകൾ മാത്രം അകലെയാണ് ബീച്ച് ബംഗ്ലാവുകൾ സ്ഥിതി ചെയ്യുന്നത്, താമസക്കാര്‍ക്ക് തിരമാലകളുടെ ശബ്ദം കേട്ട് ഉണരാം. ഓവര്‍വാട്ടർ വില്ലകളില്‍ ലഗൂണിന്റെ അതിശയകരമായ കാഴ്ചകൾ ആസ്വദിക്കാം. ഇവയില്‍ സ്വകാര്യഡെക്കുകളും ക്രമീകരിച്ചിരിക്കുന്നു.
