Malayalam
യഥാർഥ ഗാനരംഗത്തെ അനുസ്മരിപ്പിക്കും വിധം; പുത്തൻ ഡാൻസുമായി പ്രിയയും നാസിഫും; വൈറലായി വീഡിയോ!!
യഥാർഥ ഗാനരംഗത്തെ അനുസ്മരിപ്പിക്കും വിധം; പുത്തൻ ഡാൻസുമായി പ്രിയയും നാസിഫും; വൈറലായി വീഡിയോ!!
Published on
By
ഒമർ ലുലുവിന്റെ ഒരു അഡാർ ലൗ എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് പ്രിയ വാരിയർ. അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ രംഗമാണ് പ്രിയയുടെ തലവര തന്നെ മാറ്റിയത്. ഒറ്റ രാത്രി കൊണ്ട് പ്രിയയുടെ കണ്ണിറുക്കൽ രാജ്യമൊട്ടാകെ ചർച്ചയായി മാറി.
ഇപ്പോഴിതാ പ്രിയയുടെ പുത്തൻ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. നർത്തകനും റിയാലിറ്റി ഷോ വിജയിയുമായ നാസിഫ് ആസാദിനൊപ്പം പ്രിയ ചുവടുവെച്ച ഡാൻസ് വീഡിയോയാണ് ചർച്ചയാകുന്നത്. ‘കൈസേ തൂ ഗുൻഗുനായേ മുസ്കുരായേ’ എന്ന സൂപ്പർഹിറ്റ് പാട്ടിനൊപ്പമാണ് ഇരുവരുടെയും തകർപ്പൻ ഡാൻസ് കാഴ്ചവെച്ചത്.
സഞ്ജയ് ശ്രീനിവാസും മെൽബിൻ അലക്സും ചേർന്നാണു വിഡിയോ ദൃശ്യങ്ങൾ ചിതീകരിച്ചത്. ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായ വിഡിയോയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. പ്രിയയുടെയും നാസിഫിന്റെയും വസ്ത്രധാരണവും ശ്രദ്ധേയമായി. യഥാർഥ ഗാനരംഗത്തെ അനുസ്മരിപ്പിക്കും വിധമാണ് പ്രിയയും നാസിഫും വിഡിയോ പോസ്റ്റ് ചെയ്തത്.
ഒരുപാട് കഴിവുള്ള നായികമാരെ കണ്ടെത്തി മലയാളത്തിന് സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ലാൽ ജോസ്. സംവൃത സുനിൽ, കാവ്യ മാധവൻ തുടങ്ങിയവരെല്ലാം ആ ലിസ്റ്റിൽ...
മഞ്ജുവും ദിലീപും തമ്മിലുള്ള വിവാഹ മോചന സമയത്ത് ഏറെ ചർച്ചയായത് മീനാക്ഷിയെ കുറിച്ചുള്ള ചോദ്യമായിരുന്നു. എന്നാൽ അന്ന് അച്ഛന് ഒപ്പം മകൾ...
ഇന്ത്യൻ സിനിമ ലോകം കാത്തിരുന്ന സിനിമയാണ് അല്ലു അർജുൻ നായകനായ പുഷ്പ 2 എന്ന ചിത്രം. അല്ലു അര്‍ജുനെ കൂടാതെ ചിത്രത്തിലെ...
മലയാളികളെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് നടൻ ബാല. കഴിഞ്ഞ ദിവസം താൻ വീണ്ടും വിവാഹം കഴിക്കുമെന്നും കുട്ടികൾ ഉണ്ടാകുമെന്നും പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ്...