Connect with us

എല​ഗന്റ് ലുക്കിൽ മനോഹരിയായി പ്രിയ വാര്യർ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Social Media

എല​ഗന്റ് ലുക്കിൽ മനോഹരിയായി പ്രിയ വാര്യർ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

എല​ഗന്റ് ലുക്കിൽ മനോഹരിയായി പ്രിയ വാര്യർ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

നടി പ്രിയ പ്രകാശ് വാര്യര്‍ പങ്കുവച്ച പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. എല​ഗന്റ് ലുക്കിൽ മനോഹരിയായി എത്തിയ പ്രിയ വാര്യരെ ചിത്രങ്ങളിൽ കാണാം. പ്രിയ തന്നെയാണ് ഇൻസ്റ്റാ​ഗ്രാമിലൂടെ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. ഫോട്ടോഗ്രാഫർ ആയ അരുൺ പയ്യടി ആണ് ഫോട്ടോകൾ എടുത്തിരിക്കുന്നത്. ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്.

ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാറ് ലവ്’ എന്ന ചിത്രത്തിലൂടെ തരംഗമായി മാറിയ നായികയാണ് പ്രിയ പ്രകാശ് വാര്യര്‍. . ഇതിന് പിന്നാലെ ബോളിവുഡിലും കന്നഡത്തിലുമെല്ലാം താരം അരങ്ങേറ്റം കുറിച്ചു. സിനിമാ തിരക്കുകൾക്കിടയിലും സമൂഹമാധ്യമങ്ങളിലും പ്രിയ സജീവമാണ്.

അതേസമയം, ‘4 ഇയേഴ്‍സ്’ ആണ് പ്രിയ വാര്യരുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍ത ചിത്രം. രഞ്‍ജിത് ശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. പ്രിയ വാര്യര്‍ക്കൊപ്പം സര്‍ജാനോ ഖാലിദ് ആയിരുന്നു ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഒരിടവേളക്ക് ശേഷം പ്രിയ വാര്യർ കേന്ദ്ര കഥാപാത്രമായി തിരിച്ചെത്തിയ മലയാള ചിത്രം കൂടിയാണ് ‘4 ഇയേഴ്‍സ്’.

More in Social Media

Trending

Recent

To Top