പ്രണയിച്ച് കല്യാണം കഴിക്കുകയൊക്കെ ചെയ്തുവെങ്കിലും ഒട്ടും റൊമാന്റിക് അല്ല, ആ സിനിമയുടെ സ്ക്രിപ്റ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി പല തവണ അദ്ദേഹം ആ സിനിമ കണ്ടു.. കല്യാണം കഴിഞ്ഞ് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രകടിപ്പിക്കാത്ത സ്നേഹത്തെ ഓര്‍ത്ത് കുറ്റ ബോധം തോന്നി; ആദ്യമായി എല്ലാം തുറന്ന് പറഞ്ഞ് നടി സോണിയ

ബാലതാരമായി സിനിമയിലെത്തിയ സോണിയ അറുപതിലധികം മലയാള സിനിമകള്‍ ചെയ്തിട്ടുണ്ട്. മൈ ഡിയര്‍ കുട്ടിച്ചാത്തന് എന്ന ചിത്രത്തിലൂടെ പ്രേക്ഷക പ്രിയം നേടിയ സോണിയ നൊമ്പരത്തി പൂവ്, തനിയാവര്‍ത്തനം, തേന്മാവിന് കൊമ്പത്ത്, കാട്ടുചെമ്പകം തുടങ്ങി അറുപതിലേറെ സിനികള്‍ ചെയ്തിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല, അങ്ങ് തമിഴ് – തെലുങ്ക് സിനിമാ ഇന്റസ്ട്രിയിലും ബാലതാരമായിരിക്കുമ്പോള്‍ മുതലേ ശ്രദ്ധേയയാണ് സോണിയ.
തമിഴ് നടനും സംവിധായകനുമായ ബോസ്സ് വെങ്കടിനെയാണ് നടി വിവാഹം ചെയ്തത്. ഇപ്പോഴിതാ തങ്ങളുടെ വിവാഹം സംഭവിച്ചതിനെ കുറിച്ച് ഫ്ളവേഴ്സ് ഒരു കോടിയില്‍ എത്തിയപ്പോൾ നടി തുരത്തന്ന് സംസാരിക്കുകയാണ്
അദ്ദേഹം വളരെ സീരിയസ് ആയിട്ടുള്ള ആളാണ്. നേരെ വിപരീതമാണ് എന്റെ സ്വഭാവം. കുട്ടിക്കളിയാണ്. എപ്പോഴും സംസാരിച്ചു കൊണ്ടിരിയ്ക്കും. ഒരിക്കല്‍ എന്നോട് അദ്ദേഹം നേരിട്ട് വന്ന് ചോദിക്കുകയായിരുന്നു, നിന്നെ ഞാന്‍ കല്യാണം കഴിക്കട്ടെ എന്ന്. അപ്പോള്‍ തന്നെ ഞാന്‍ ചോദിച്ചു, നിങ്ങള്‍ക്ക് ഭ്രാന്ത് ഉണ്ടോ എന്ന്. എന്നെ സഹിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞ് മനസ്സിലാക്കി കൊടുക്കാനും ശ്രമിച്ചിരുന്നു
ഒരു മണിക്കൂര്‍ നേരം അദ്ദേഹത്തിന് ഞാന്‍ എന്നെ കുറിച്ച് ക്ലാസ് എടുത്തു കൊടുത്തു. എനിക്ക് ഭയങ്കര ദേഷ്യമാണ്. കുട്ടിക്കളിയാണ്. ഒരു ഭാര്യയാക്കാന്‍ പറ്റിയ മെറ്റീരിയല്‍ അല്ല ഞാന്‍ എന്ന് എല്ലാം വളരെ വ്യക്തമായി പറഞ്ഞു. എല്ലാം പറഞ്ഞ് കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു, ഇപ്പോഴാണ് നിന്നെ എനിക്ക് ഒത്തിരി ഇഷ്ടമായത് എന്ന്. അങ്ങനെ ഓകെ പറഞ്ഞു.
പക്ഷെ വീട്ടില്‍ അമ്മയ്ക്ക് ഞാന്‍ ബോസിനെ വിവാഹം ചെയ്യുന്നതില്‍ താത്പര്യം ഇല്ലായിരുന്നു. അക്കാലത്ത് അദ്ദേഹം ഒരു സീരിയല്‍ ചെയ്യുന്നുണ്ടായിരുന്നു. അതിലെ നായകനായിട്ട്. അമ്മ ആ സീരിയലിന്റെയും അദ്ദേഹത്തിന്റെയും കടുത്ത ആരാധകയാണ്. നേരില്‍ ഒന്ന് സംസാരിക്കാന്‍ പോലും കാത്തിരുന്ന നടന്. പക്ഷെ മകളെ കല്യാണം കഴിക്കാന്‍ പോകുന്നു എന്ന് പറഞ്ഞപ്പോള്‍ അത്ര രസിച്ചില്ല. അദ്ദേഹം അന്ന് കരിയര്‍ തുടങ്ങിയതേ ഉണ്ടായിരുന്നു.
പ്രണയിച്ച് കല്യാണം കഴിക്കുകയൊക്കെ ചെയ്തുവെങ്കിലും ബോസ് ഒട്ടും റൊമാന്റിക് അല്ല എന്നാണ് സോണിയ പറയുന്നത്. സ്നേഹം എല്ലാം ഉണ്ട്, പക്ഷെ ഉള്ളിലൊതുക്കും. അത് മാറിയത് മോഹന്‍ലാല്‍ സര് കാരണമാണ്. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ വേണ്ടി, അതിന്റെ സ്ക്രിപ്റ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി പല തവണ അദ്ദേഹം ആ സിനിമ കണ്ടിരുന്നു. അപ്പോഴാണ് പ്രകടിപ്പിക്കാത്ത സ്നേഹത്തെ ഓര്‍ത്ത് കുറ്റ ബോധം തോന്നിയത്. കല്യാണം കഴിഞ്ഞ് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണെന്ന് ഓര്‍ക്കണം. അന്ന് മുതല്‍ എന്റെ ഭര്‍ത്താവും റൊമാന്റിക് ആയി- സോണിയ പറഞ്ഞു
ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് പ്രഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന എമ്പുരാൻ എന്ന ചിത്രം ലോകമെമ്പാടും മാർച്ച് ഇരുപത്തി...
മലയാള സിനിമയുടെ മെഗാസ്റ്റാർ ആണ് മമ്മുട്ടി. താരത്തിന്റെ വാർത്തകളെല്ലാം വളരെപ്പെട്ടെന്നാണ് ചർച്ചയായി മാറുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടനെ കുറിച്ചുള്ള വാർത്തകളാണ്...