അഞ്ച് വർഷം നീണ്ട പ്രണയം വിവാഹത്തിലേക്കെത്തിയത് ഇങ്ങനെ ; മനസ്സ് തുറന്ന് ഭാവന!
മലയാളത്തിന്റെ പ്രിയ താരങ്ങളില്‍ ഒരാളാണ് ഭാവന. ഇൻസ്റ്റാഗ്രാമില്‍ സജീവമായി ഇടപെടുന്ന താരവുമാണ് ഭാവന. ഭാവനയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായി മാറാറുണ്ട്. തെന്നിന്ത്യയിലും ധാരാളം ആരാധകരാണ് താരത്തിനുള്ളത്. 2002 ൽ കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ഭാവന സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിൽ പരിമളം എന്ന കഥാപാത്രം ശ്രദ്ധനേടിയതോടെ കൂടുതൽ അവസരങ്ങൾ ഭാവനയെ തേടിയെത്തി.
സിഐഡി മൂസ, ക്രോണിക് ബാച്ച്ലർ, മേരിക്കുണ്ടൊരു കുഞ്ഞാട്, തുടങ്ങി നിരവധി സിനിമകളിലാണ് ഭാവന അഭിനയിച്ചത്. മലയാളത്തിന് പുറമെ അന്യാഭാഷ ചിത്രങ്ങളിൽ നിന്നും ഒരുപാട് അവസരങ്ങൾ ഭാവനയെ തേടി എത്തി. മലയാളത്തിനോടൊപ്പം തമിഴ്, തെലുങ്ക്, കന്ന ഭാഷകളിലും നടി സജീവമായിരുന്നു.
വിവാഹ ശേഷം ഭാവന മലയാള സിനിമയിൽ നിന്ന് ഒരു ഇടവേളയെടുത്തിരുന്നു. കന്നഡ സിനിമാ നിർമ്മാതാവ് നവീനെയാണ് താരം വിവാഹം കഴിച്ചത്. അതിനു ശേഷം കാനഡയിൽ ഒന്ന് രണ്ടു ചിത്രങ്ങളിൽ താരം അഭിനയിച്ചെങ്കിലും മലയാളത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. താൻ മനപൂർവം എടുത്ത ഒരു ഇടവേളയാണ് അതെന്ന് താരം പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഒരു തിരിച്ചു വരവിന് ഒരുങ്ങുകയാണ് ഭവന.
ഷറഫുദ്ദീൻ നായകനായ ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് സിനിമയിലൂടെയാണ് തിരിച്ചുവരവ്. ആദില്‍ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായിക വേഷത്തിലാണ് ഭവന എത്തുന്നത്. ഇതുകൂടാതെ ഭദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഭാവന പ്രധാന കഥാപാത്രമായി അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഭദ്രന്റെ ഇഒ എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത്. ഷെയ്ൻ നിഗമാണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്.
തിരിച്ചുവരവിന്റെ ഭാഗമായി ഭവന ഇപ്പോൾ നിരവധി അഭിമുഖങ്ങളിലും വേദികളിലും ടെലിവിഷൻ ഷോകളിലും എല്ലാം പ്രത്യക്ഷപ്പെടുന്നുണ്ട്. അടുത്തിടെ വിവിധ വസ്ത്ര സ്ഥാപനങ്ങളുടെ ഉദ്ഘടനത്തിന് എത്തിയ ഭാവനയുടെ ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു. ഇപ്പോഴിതാ, ഫ്‌ളവേഴ്‌സ് ടിവിയുടെ ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുക്കുന്ന ഭാവനയുടെ വീഡിയോയാണ് വൈറലാകുന്നത്. അവിട്ടം ദിനത്തിൽ സംപ്രേഷണം ചെയ്യുന്ന എപ്പിസോഡിന്റെ പ്രോമോയാണ് ആരാധകരുടെ ശ്രദ്ധനേടിയിരിക്കുന്നത്.
ഷോയിൽ ഭാവന ഭർത്താവ് നവീനെ പരിചയപ്പെട്ടതും പ്രണയത്തിലായതും പിന്നെ വിവാഹത്തിലേക്ക് എത്തിയതിനെയും കുറിച്ച് സംസാരിക്കുന്നുണ്ട് എന്നാണ് പ്രോമോ നൽകുന്ന സൂചന. ഷൂട്ടിംഗ് സെറ്റുകളിൽ നവീന്റെ സാന്നിധ്യത്തെ കുറിച്ച് അവതാരകനായ ശ്രീകണ്ഠൻ നായർ ചോദിക്കുന്നതും പ്രൊമോയിൽ കാണാം. ജീവിതത്തിലെ ഏറ്റവും ഷോക്കിങ് ആയ അനുഭവത്തെ കുറിച്ചുമൊക്കെ ഭാവന സംസാരിക്കുന്നുണ്ട് എന്നാണ് വീഡിയോ നൽകുന്ന സൂചന. 30 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള പ്രൊമോയാണ് പുറത്തു വിട്ടിരിക്കുന്നത്.
ചിരിച്ചു വളരെ സന്തോഷവതിയായിട്ടാണ് പ്രൊമോ വീഡിയോയിൽ ഉടനീളം ഭാവനയെ കാണുന്നത്. ചിരിച്ച മുഖത്തോടെ ഭാവനയെ കണ്ട സന്തോഷം വീഡിയോക്ക് താഴെ ആരാധകർ പങ്കുവയ്ക്കുന്നുമുണ്ട്.
അടുത്തിടെ ഒരു അഭിമുഖത്തിൽ ഭാവന തന്റെ വിവാഹ ജീവിതത്തെ കുറിച്ച് മനസ് തുറന്നിരുന്നു. ഭർത്താവ് നവീന്റെ അമ്മയുമായുള്ള തന്റെ ബന്ധത്തെ കുറിച്ചാണ് ഭവൻ പറഞ്ഞത്. 2012 ലാണ് ഭാവനയും കന്നഡ ചലച്ചിത്ര രംഗത്ത് നിർമാതാവായ നവീനും പരിചയപ്പെടുന്നത്. റോമിയോ എന്ന കന്നഡ സിനിമയ്ക്കിടെയായിരുന്നു കണ്ടുമുട്ടൽ. അഞ്ച് വർഷം നീണ്ട പ്രണയത്തിന് ഒടുവിൽ 2018 ജനുവരിയിലാണ് ഇരുവരും വിവാഹിതരായത്.അടുത്ത സുഹൃത്തുക്കളോടും കുടുംബത്തോടുമൊപ്പം സമയം ചെലവഴിക്കുന്ന സോഷ്യൽ മീഡിയയിൽ സജീവമായ ഭാവന അപൂർവമായി മാത്രമേ തന്റെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കാറുള്ളു. അതുകൊണ്ട് തന്നെ ഫ്‌ളവേഴ്‌സ് വേദിയിൽ ഭവന എന്തെല്ലാം കാര്യങ്ങളാകും സംസാരിക്കുക എന്ന ആകാംക്ഷയിലാണ് ആരാധകർ.