താഴെ എത്തിയ ഞാന്‍, പെട്ടന്ന് ഭയങ്കര ചിരി, പിന്നെ അത് നിര്‍ത്തി കരച്ചില്‍…ചുറ്റിലും ഉള്ളത് എല്ലാം എടുത്ത് എറിയുന്നു, പൂജമുറിയില്‍ നിന്ന് ഭസ്മം എടുത്ത് തൊട്ടപ്പോള്‍ ഞാന്‍ മയങ്ങി വീണു; അന്ന് സംഭവിച്ചത്; നടിയുടെ വെളിപ്പെടുത്തൽ

സിനിമയിലും സീരിയലിലും തിളങ്ങി നിന്ന നടിയാണ് സോണിയ. മോഹന്‍ലാലിനൊപ്പമുള്ള തേന്മാവിന്‍ കൊമ്പത്തെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തില്‍ മാത്രമല്ല, തമിഴ് -തെലുങ്ക് സിനിമാ ഇന്റസ്ട്രിയിലും ബാലതാരമായിരിക്കുമ്പോള്‍ മുതലേ ശ്രദ്ധേയയാണ് സോണിയ. മലയാളിയാണെങ്കിലും സോണിയ വളര്‍ന്നത് എല്ലാം ചെന്നൈയിലാണ്.
ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന ഷോയില്‍ മത്സരിക്കാന്‍ എത്തിയ താരം പതിനഞ്ചാം വയസ്സില്‍ തന്റെ ശരീരത്തില്‍ ബാധ കയറിയതിനെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ്
ബാധ കയറിയതാണോ പേടിച്ചതാണോ എന്ന് അറിയില്ല, പക്ഷെ അങ്ങനെ ഒരു സംഭവം ഉണ്ടായി. ഒരു ദിവസം രാത്രി ഞാന്‍ തല നിറയെ മുല്ലപ്പൂവ് വച്ച് ടെറസ്സില്‍ നില്‍ക്കുകയായിരുന്നു. അപ്പോള്‍ വീട്ടിലെ ജോലിക്കാരി ചേച്ചി വന്ന് പറഞ്ഞു, ‘എന്താ കുട്ടി ഈ സമയത്ത് മുല്ലപ്പൂവ് ചൂടി ഇവിടെ തനിച്ച് വന്ന് നില്‍ക്കുന്നത്, പ്രേതത്തിന് ഏറ്റവും ഇഷ്ടമുള്ള മണമാണ് മുല്ലപ്പൂവിന്റേത്. ഇവിടെ നിന്ന് കളിക്കേണ്ട, താഴെ പോവൂ’ എന്ന്. അത് കേട്ട് താഴേയ്ക്ക് ഇറങ്ങിയത് വരെയും എനിക്ക് ഓര്‍മയുണ്ട്. പിന്നെ സംഭവിച്ചത് എല്ലാം പറഞ്ഞു കേട്ടതാണ്.
താഴെ എത്തിയ ഞാന്‍, പെട്ടന്ന് ഭയങ്കര ചിരി, പിന്നെ അത് നിര്‍ത്തി കരച്ചില്‍.. വീണ്ടും ചിരിയ്ക്കുന്നു.. കരയുന്നു. ചുറ്റിലും ഉള്ളത് എല്ലാം എടുത്ത് എറിയുന്നു.. എന്തൊക്കെയോ ചെയ്തു കൂട്ടുന്നുവത്രെ. ആകെ ബഹളമായി, എന്തൊക്കെ ചെയ്തിട്ടും എന്നെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല എന്ന്. അവസാനം ഒരു അങ്കിള്‍ പൂജയൊക്കെ അറിയാവുന്ന ഒരാളെ വിളിച്ചു വരുത്തി. ആ പുള്ളിക്കാരന്‍ എന്നെ ചൂരല്‍ എടുത്ത് അടിയ്ക്കുകയൊക്കെ ചെയ്തു.
പൂജമുറിയില്‍ നിന്ന് ഭസ്മം എടുത്ത് തൊട്ടപ്പോള്‍ ഞാന്‍ മയങ്ങി വീണുവത്രെ. ഉണര്‍ന്ന് നോക്കുമ്പോള്‍ ഞാന്‍ കിടന്നതിന് ചുറ്റും ചെരുപ്പും ചൂലും എല്ലാം വച്ചിരിയ്ക്കുകയാണ്. എന്താണ് എന്ന് ചോദിച്ചപ്പോഴാണ് നടന്ന കാര്യങ്ങള്‍ എല്ലാം പറഞ്ഞത്- സോണിയ പറഞ്ഞു
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലുമായി സജീവമാണ് മല്ലിക സുകുമാരന്‍. അതോടൊപ്പം തന്നെ നടിയുടെ മിക്ക അഭിമുഖങ്ങളും ശ്രദ്ധ നേടാറുണ്ട്. അഭിമുഖങ്ങളിൽ മക്കളെക്കുറിച്ചും മരുമക്കളെക്കുറിച്ചും...
മലയാളികളുടെ പ്രിയ നടിയാണ് മീന. ചെറിയ പ്രായത്തില്‍ തന്നെ അഭിനയിച്ച് തുടങ്ങിയ നടി 2009 ലാണ് വിവാഹിതയാവുന്നത്. സോഫ്റ്റ്വെയര് എഞ്ചിനീയറായ വിദ്യാസാഗറിനെ...
ഒട്ടനവധി മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിമാരുടെ പട്ടികയിലേയ്ക്ക് എത്തിപ്പെട്ട താരമാണ് അനുശ്രീ. നിരവധി ചിത്രങ്ങളിലൂടെ മലയാളി സിനിമ പ്രേമികളുടെ മനസില്‍...
1976-77 കാലഘട്ടങ്ങളിലാണ് സുകുമാരനും മല്ലികയും മലയാള സിനിമയിലെ നിറസാന്നിധ്യമാകുന്നത്. ഓമനക്കുഞ്ഞ്, ഇതാ ഒരു സ്വപ്നം, മണ്ണ് തുടങ്ങിയ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച മല്ലികയും...