ചിങ്ങം ഒന്ന് തുടങ്ങിയാല്‍ പിന്നെ മൊത്തം ഓണം വൈബ് ആവും… ഓണത്തിന് സദ്യ ഉണ്ടാക്കും…കഴിഞ്ഞ പ്രാവശ്യം പൂവിടുമ്പോള്‍ വാരിയെടുത്തുകൊണ്ടുപോവുന്ന പ്രായമായിരുന്നു രുദ്രയ്ക്ക്; അമേരിക്കയിലെ ഓണ വിശേഷങ്ങളുമായി സംവ്യത സുനിൽ
ചിങ്ങം ഒന്ന് തുടങ്ങിയാല്‍ പിന്നെ മൊത്തം ഓണം വൈബ് ആവും… ഓണത്തിന് സദ്യ ഉണ്ടാക്കും…കഴിഞ്ഞ പ്രാവശ്യം പൂവിടുമ്പോള്‍ വാരിയെടുത്തുകൊണ്ടുപോവുന്ന പ്രായമായിരുന്നു രുദ്രയ്ക്ക്; അമേരിക്കയിലെ ഓണ വിശേഷങ്ങളുമായി സംവ്യത സുനിൽ
ചിങ്ങം ഒന്ന് തുടങ്ങിയാല്‍ പിന്നെ മൊത്തം ഓണം വൈബ് ആവും… ഓണത്തിന് സദ്യ ഉണ്ടാക്കും…കഴിഞ്ഞ പ്രാവശ്യം പൂവിടുമ്പോള്‍ വാരിയെടുത്തുകൊണ്ടുപോവുന്ന പ്രായമായിരുന്നു രുദ്രയ്ക്ക്; അമേരിക്കയിലെ ഓണ വിശേഷങ്ങളുമായി സംവ്യത സുനിൽ
മലയാളികളുടെ പ്രിയ താരമാണ് സംവൃത സുനില്‍. ഒട്ടേറെ മികച്ച കഥാപാത്രങ്ങള്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്നെങ്കിലും അടുത്തിടെ ബിജുമേനോന് ചിത്രം’ സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തി.
ഇപ്പോൾ കുടുംബത്തോടൊപ്പം അമേരിക്കയിൽ താമസമാക്കിയിരിക്കുകയാണ് നടി. സോഷ്യൽ മീഡിയയിൽ സജീവമായ നടി ഇടയ്ക്ക് കുടുംബത്തോടൊപ്പമുള്ള ചിത്രം പങ്കുവെച്ചും എത്താറുണ്ട്. ഇപ്പോഴിതാ അമേരിക്കയിലെ ഓണം വിശേഷം ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവെയ്ക്കുകയാണ്
നടിയുടെ വാക്കുകൾ ഇങ്ങനെയാണ്
കുട്ടിക്കാലത്തെ ഓണാഘോഷമാണ് തെളിമയോടെ ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നത്. സിനിമയില്‍ അഭിനയിച്ചിരുന്നകാലത്ത് ഓണത്തിനൊക്കെ എപ്പോഴും തിരക്കാവും. ഓണം റിലീസുകളും ടിവി ചാനലുകളിലെ അഭിമുഖവും പരിപാടികളും യാത്രയുമൊക്കെയായി തിരക്കോടുതിരക്കുള്ള നാളുകളാണ്.
ചിങ്ങം ഒന്ന് തുടങ്ങിയാല്‍ പിന്നെ മൊത്തം ഓണം വൈബ് ആവും. എന്നാലും എങ്ങനെയെങ്കിലും ഓണക്കാലത്ത് വീടുപിടിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ടായിരുന്നു. യു എസ്സില്‍ വന്നതിനുശേഷം പ്രത്യേകിച്ച് പരിപാടികളൊന്നും ഞങ്ങള്‍ പ്ലാന്‍ ചെയ്യാറില്ലെങ്കിലും ഓണത്തിന് സദ്യ എന്തായാലും ഉണ്ടാക്കും.
നാട്ടിലുള്ളതുപോലെ ഓര്‍ഡര്‍ ചെയ്ത് സദ്യ വരുത്തിക്കാനൊന്നും ഇവിടെ പറ്റില്ലല്ലോ. ഞങ്ങളും അടുത്ത വീട്ടിലെ സുഹൃത്തുക്കളും ഒന്നിച്ചാവും സദ്യയുണ്ണുക. ഒന്നുകില്‍ അവരുടെ വീട്ടില്‍, അല്ലെങ്കില്‍ ഞങ്ങളുടെ വീട്ടില്‍ വെച്ചാവും ആഘോഷം.
ഭര്‍ത്താവ് അഖിലും മക്കളായ അഗസ്ത്യയും രുദ്രയും അടങ്ങുന്ന ഒരു കൊച്ചു കുടുംബമാണ് ഞങ്ങളുടേത്. അഖിയുടെ അച്ഛനും അമ്മയും സഹോദരനും സഹോദരിയുമൊക്കെ വെവ്വേറെ സ്ഥലങ്ങളിലാണ്. അപ്പോള്‍ എല്ലാ കുടുംബാംഗങ്ങളും ചേര്‍ന്നുള്ള ഓണം കല്യാണത്തിന് ശേഷം ഉണ്ടായിട്ടില്ല.
കുട്ടികള്‍ക്ക് ഈയൊരു സമയം വരുമ്പോഴറിയാം ഓണക്കാലമാണ്, പൂക്കളമൊരുക്കണം സദ്യയുണ്ടാക്കണം എന്നൊക്കെ. കഴിഞ്ഞ പ്രാവശ്യം പൂവിടുമ്പോള്‍ വാരിയെടുത്തുകൊണ്ടുപോവുന്ന പ്രായമായിരുന്നു ഇളയ ആള് രുദ്രയ്ക്ക്. അഗസ്ത്യയ്ക്ക് ഓണവും കഥകളുമൊക്കെ അറിയാം. അത്തം തൊട്ട് പൂവിടണം എന്നൊക്കെ. അവന് ഓണക്കോടി ഉടുക്കുന്നതൊക്കെ ആവേശം നിറയ്ക്കുന്ന കാര്യങ്ങളാണ്.
എന്നും കുടുംബത്തിനൊപ്പം ഓണം ആഘോഷിക്കുക എന്നതാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യം.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് ഗൗതമി. ഇപ്പോഴിതാ തന്റെ ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രീയ പ്രവർത്തക കൂടിയായ നടി പൊലീസിൽ...
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയാമണി. തെന്നിന്ത്യയിലും മലയാളത്തിലും ഒരുപോലെ പ്രിയാമണിയ്ക്ക് ആരാധകരുണ്ട്. ഇപ്പോൾ മലയാളത്തിൽ അത്ര സജീവമല്ലെങ്കിലും...
തെന്നിന്ത്യയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പിന്നീട് തമിഴിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ്...
നെൽസൺ ദിലീപ് കുമാറിന്റെ സംവിധാനത്തിൽ സൂപ്പർസ്റ്റാർ രജനീകാന്ത് നായകനായി എത്തുന്ന ജയിലർ 2ൽ താനും അഭിനയിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി മലയാളി താരം അന്ന...