Connect with us

സിനിമാസെറ്റുകളില്‍ സന്തോഷത്തോടെയാണ് കണ്ടിരുന്നതെങ്കിലും സ്വകാര്യ ജീവിതത്തില്‍ ശ്രീവിദ്യ അങ്ങനെയായിരുന്നില്ല, കുടുംബജീവിതം സന്തോഷകരമായിരുന്നില്ല.. കല്യാണം കഴിഞ്ഞതോടെ കുടുംബിനിയായി കഴിയാൻ തീരുമാനിച്ചു, ഭർത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഒടുക്കം ആ തീരുമാനത്തിലേക്ക്, അറിയാകഥ പുറത്തുവിടുന്നു

Actress

സിനിമാസെറ്റുകളില്‍ സന്തോഷത്തോടെയാണ് കണ്ടിരുന്നതെങ്കിലും സ്വകാര്യ ജീവിതത്തില്‍ ശ്രീവിദ്യ അങ്ങനെയായിരുന്നില്ല, കുടുംബജീവിതം സന്തോഷകരമായിരുന്നില്ല.. കല്യാണം കഴിഞ്ഞതോടെ കുടുംബിനിയായി കഴിയാൻ തീരുമാനിച്ചു, ഭർത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഒടുക്കം ആ തീരുമാനത്തിലേക്ക്, അറിയാകഥ പുറത്തുവിടുന്നു

സിനിമാസെറ്റുകളില്‍ സന്തോഷത്തോടെയാണ് കണ്ടിരുന്നതെങ്കിലും സ്വകാര്യ ജീവിതത്തില്‍ ശ്രീവിദ്യ അങ്ങനെയായിരുന്നില്ല, കുടുംബജീവിതം സന്തോഷകരമായിരുന്നില്ല.. കല്യാണം കഴിഞ്ഞതോടെ കുടുംബിനിയായി കഴിയാൻ തീരുമാനിച്ചു, ഭർത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഒടുക്കം ആ തീരുമാനത്തിലേക്ക്, അറിയാകഥ പുറത്തുവിടുന്നു

ഭംഗിയുടെ കാര്യത്തിലും അഭിനയ മികവിലുമെല്ലാം ശ്രീവിദ്യയ്‌ക്കൊരു പകരക്കാരിയെ മലയാള സിനിമയ്ക്ക് കണ്ടെത്താനായിട്ടില്ല. നായികയായും സഹനടിയായുമെല്ലാം മലയാള സിനിമയില്‍ നിറഞ്ഞു നിന്ന ശ്രീവിദ്യ ചെയ്ത വേഷങ്ങളെല്ലാം മികച്ചതാക്കി മാറ്റുകയായിരുന്നു.

നടി മരിച്ചിട്ട് വർഷങ്ങളിത്ര കഴി‍ഞ്ഞിട്ടും ദുഖപുത്രിയായി ഇന്നും ആരാധകരുടെ മനസ്സിലുണ്ട്. സിനിമയേക്കാൾ നാടകീയതകൾ സംഭവിച്ച ശ്രീവിദ്യയുടെ ജീവിത കഥ ഇപ്പോഴും സിനിമാ ലോകത്ത് സംസാരമാണ്. 2006 ല്‍ സ്‌പൈന്‍ ക്യാന്‍സറിന്റെ രൂപത്തിലെത്തിയ മരണം അവരെ കവര്‍ന്നെടുക്കുകയായിരുന്നു. ശ്രീവിദ്യ മലയാളിയല്ലെങ്കിലും മലയാള സിനിമയിൽ 80 കളിൽ നിറഞ്ഞു നിന്നു. റൗഡി രാജമ്മ, പഞ്ചവടിപ്പാലം, ആരാന്റെ മുല്ല കൊച്ചുമുല്ല, തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു.

സ്വപ്‌നതുല്യമായൊരു കരിയര്‍ ആയിരുന്നു ശ്രീവിദ്യയുടേത്. എന്നാല്‍ തന്റെ ഓണ്‍ സ്‌ക്രീനിലെ ജീവിതം പോലെയായിരുന്നു വ്യക്തിജീവിതം. എന്നും പ്രശ്‌നങ്ങള്‍ നിറഞ്ഞതായിരുന്നു. ശ്രീവിദ്യയുടെ പ്രണയങ്ങളും ജീവിതത്തിലെ തകര്‍ച്ചകളുമൊക്കെ വലിയ വാര്‍ത്തകളായിരുന്നു. ശ്രീവിദ്യ കമല്‍ഹാസനേയും ഭരതനേയുമൊക്കെ പ്രണയിച്ചിരുന്നുവെങ്കിലും അതൊന്നും വിവാഹത്തിലെത്തിയിരുന്നില്ല.

ശ്രീവിദ്യയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് സംവിധായകനായ കെപി കുമാരന്‍ പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെയായിരുന്നു

സിനിമാസെറ്റുകളില്‍ സന്തോഷത്തോടെയാണ് കണ്ടിരുന്നതെങ്കിലും സ്വകാര്യ ജീവിതത്തില്‍ അങ്ങനെയായിരുന്നില്ല ശ്രീവിദ്യ എന്നാണ് അദ്ദേഹം പറഞ്ഞത്. അവരുടെ കുടുംബജീവിതം സന്തോഷകരമായിരുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. കല്യാണത്തോടെ അഭിനയം നിര്‍ത്താനുള്ള തീരുമാനത്തിലായിരുന്നു താരം. തീക്കനല്‍ എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ജോര്‍ജ് തോമസായിരുന്നു ശ്രീവിദ്യയെ വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നു. കുടുംബത്തില്‍ നിന്നും എതിര്‍പ്പുകളുണ്ടായിരുന്നുവെങ്കിലും അതൊന്നും ഇവരെ പിന്തിരിപ്പിച്ചിരുന്നില്ലെന്നും അദ്ദേഹം ഓര്‍ക്കുന്നുണ്ട്. കല്യാണം കഴിഞ്ഞതോടെ കുടുംബിനിയായി കഴിയാനായിരുന്നു ശ്രീവിദ്യ തീരുമാനിച്ചത്. എന്നാല്‍ സാമ്പത്തികബുദ്ധിമുട്ടുകളെക്കുറിച്ച് പറഞ്ഞ് ജോര്‍ജ് ശ്രീവിദ്യയുടെ തീരുമാനം മാറ്റുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. പിന്നീട് അദ്ദേഹത്തെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചത് തെറ്റായ തീരുമാനമായെന്ന് ശ്രീവിദ്യ മനസിലാക്കിയെന്നും അദ്ദേഹം പറയുന്നു.

ഇതോടെയായിരുന്നു താരം വിവാഹമോചനം നേടാന്‍ തീരുമാനിച്ചത്. വര്‍ഷങ്ങളായുള്ള പോരാട്ടത്തിനൊടുവിലായാണ് ശ്രീവിദ്യയ്ക്ക് സ്വത്തുക്കള്‍ തിരികെ ലഭിച്ചത്. ചെന്നൈ വിട്ട് താരം തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയത് അതിന് ശേഷമായിരുന്നുവെന്നും കെപി കുമാരന്‍ പറയുന്നു. വിവാഹശേഷമായാണ് ശ്രീവിദ്യ തേന്‍തുള്ളിയെന്ന ചിത്രത്തില്‍ അഭിനയിച്ചത്. 50,000 രൂപയായിരുന്നു പ്രതിഫലമായി പറഞ്ഞെങ്കിലും 40,000മാണ് താരം വാങ്ങിയത്. സാമ്പത്തിക പ്രതിസന്ധി കാരണം സിനിമ പൂര്‍ത്തിയാക്കാന്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നുവെന്നും പിന്നീട് വിതരണക്കാരാണ് സഹായിച്ചതെന്നും കെപി കുമാരന്‍ പറയുന്നു. പുരുഷന്‍മാരെക്കുറിച്ചുള്ള ശ്രീവിദ്യയുടെ വിലയിരുത്തലുകളെല്ലാം തെറ്റായിരുന്നുലെന്നും അദ്ദേഹം പറയുന്നുണ്ട്.

നേരത്തെ ശ്രീവിദ്യയുടെ പ്രണയങ്ങളെല്ലാം പരാജയമായിരുന്നുവെന്ന് ഒരു അഭിമുഖത്തില്‍ ശ്രീകുമാരന്‍ തമ്പിയും പറഞ്ഞിരുന്നു. കമല്‍ഹാസനേയും ഭരതനേയുമെല്ലാം പ്രണയിച്ചിരുന്നുവെങ്കിലും അതൊന്നും ശാശ്വതമായിരുന്നില്ല. ജോര്‍ജ് തോമസിന്റെ യഥാര്‍ത്ഥ സ്വഭാവത്തെക്കുറിച്ച് ചിലര്‍ സൂചിപ്പിച്ചുവെങ്കിലും അവരെ ശത്രുക്കളായി പ്രഖ്യാപിക്കുകയായിരുന്നു താരം ചെയ്തിരുന്നത്. എന്നാല്‍ അത് പറഞ്ഞത് ശരിയാണെന്ന് മനസിലാക്കിയപ്പോഴേക്കും സമയം വൈകിയിരുന്നു എന്നായിരുന്നു ശ്രീകുമാരന്‍ തമ്പി പറഞ്ഞത്.

സിനിമാ ലോകത്ത് ശ്രീവിദ്യയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു നടി ശ്രീലത നമ്പൂതിരി. ഇരുവരും ഒരുമിച്ച് നിരവധി സിനിമകളിൽ അഭിനയിച്ചിരുന്നു. മുമ്പൊരിക്കൽ ശ്രീവിദ്യയുടെ ജീവിതത്തിൽ സംഭവിച്ചതിനെ പറ്റി ശ്രീലത സംസാരിച്ചത് ഇങ്ങനെയായിരുന്നു

ശ്രീവിദ്യ ജീവിതത്തിൽ വിശ്വസിച്ചവരെല്ലാം അവരെ ചതിച്ചെന്നും അവസാന കാലത്ത് സംഗീതമായിരുന്നു ശ്രീവിദ്യയുടെ ആശ്രയമെന്നും ശ്രീലത പറഞ്ഞു. വിദ്യ ഒരുപാട് സെൻസിറ്റീവ് ആണ്.വേറൊരു കാര്യമെന്തെന്നാൽ ആത്മാർത്ഥമായി എല്ലാ കാര്യങ്ങളും വിശ്വസിക്കും. ഒരുപാട് പേരെ ജീവിതത്തിൽ വിശ്വസിച്ചു. എല്ലാവരും പറ്റിച്ചു. അതാണ് പറ്റിയത്. കമൽഹാസന്റെ കാര്യങ്ങളൊക്കെ പറയാറുണ്ട്. ഞങ്ങളൊന്നിച്ച് ഒരുപാട് സിനിമകളിൽ അഭിനയിച്ചു. ആ കാലഘട്ടത്തിൽ ശ്രീവിദ്യയുടെ അമ്മ വലിയ പാട്ടുകാരിയാണ്. പക്ഷെ ശ്രീവിദ്യക്ക് പാട്ടിനോട് വലിയൊരു താൽപര്യം ഇല്ല’ ‘പിന്നെ അസുഖങ്ങളൊക്കെ വന്ന ശേഷം ഇവിടെ താമസിക്കുമ്പോൾ എന്നെ ഒരു പ്രാവശ്യം വിളിച്ചു. ഞങ്ങളൊന്നിച്ച് തമ്പി സാറിന്റെ സീരിയലിൽ അഭിനയിച്ചു. എന്നെ വിളിച്ചിട്ട് പറഞ്ഞു ലതേ ഉറക്കം വരുന്നില്ലെന്ന്ഞാ. ൻ പറഞ്ഞു ഗുളികകൾ ഒന്നും കഴിക്കരുതെന്ന്. വിദ്യക്ക് നല്ലവണ്ണം പാടാനറിയാമല്ലോ. പാട്ടിലോട്ട് മാറ് എന്ന് പറഞ്ഞു. അങ്ങനെ ഇടയ്ക്കിടയ്ക്ക് ഓരോ രാഗങ്ങളെക്കുറിച്ചു പറഞ്ഞു കൊടുക്കും. പിന്നീട് പാട്ടെഴുതാൻ തുടങ്ങി. അങ്ങനെയാണ് പുള്ളിക്കാരി സമാധാനം കണ്ടെത്തിയത്,’ ശ്രീലത പറഞ്ഞതിങ്ങനെയായിരുന്നു.

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട് ശ്രീവിദ്യ. 800 ഓളം സിനിമയില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനൊപ്പം തന്നെ കര്‍ണാടിക് സംഗീതത്തിലും പ്രതിഭയുണ്ടായിരുന്നു ശ്രീവിദ്യയ്ക്ക്.. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മൂന്ന് വട്ടവും ഒരു തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌കാരവും ശ്രീവിദ്യയെ തേടിയെത്തിയിരുന്നു. മലയാള സിനിമ കണ്ട ഏറ്റവും മികച്ച അഭിനേത്രിമാരില്‍ ഒരാളായിരുന്നു ശ്രീവിദ്യ.

Continue Reading
You may also like...

More in Actress

Trending

Recent

To Top