നടി സേതുലക്ഷ്മിയ്ക്ക് ഒപ്പമുള്ള റീൽ പങ്കുവെച്ച് നടി മഞ്ജു പത്രോസ്. ജെന്റിൽമാൻ എന്ന ചിത്രത്തിലെ ‘എൻ വീട്ടു തോട്ടത്തിൽ’ എന്ന ഗാനമാണ് റീലിൽ സേതുലക്ഷ്മിയമ്മയും മഞ്ജു പത്രോസും ചേർന്ന് ആവിഷ്കരിച്ചരിക്കുന്നത്.
“മധുബാലയുടെ കൈക്ക് ചെറിയ തകരാറുണ്ട്. പക്ഷെ ഓൾടെ നാണം കണ്ടിട്ട് വയ്യ,” എന്ന അടിക്കുറിപ്പോടെയാണ് മഞ്ജു വീഡിയോ ഷെയർ ചെയ്തത്. കയ്യിൽ ബാന്റേജ് ഇട്ട സേതുലക്ഷ്മിയെ ആണ് വീഡിയോയിൽ കാണാനാവുക.
കൗമുദി ടിവിയിലെ ‘അളിയൻസ്’ എന്ന പരമ്പരയിലെ സഹതാരങ്ങളാണ് മഞ്ജു പത്രോസും സേതുലക്ഷ്മിയും. രാജേഷ് തളച്ചിറ സംവിധാനം ചെയ്യുന്ന അളിയൻസ് കനകൻ, ക്ലീറ്റസ് എന്നീ കഥാപാത്രങ്ങളുടെ കുടുംബക്കാഴ്ചകളിലേക്കാണ് പ്രേക്ഷകരെ കൂട്ടികൊണ്ടുപോകുന്നത്.
നാടക വേദിയിൽ നിന്നും സിനിമയിലേക്ക് എത്തിയ അഭിനേത്രിയാണ് സേതുലക്ഷ്മിയമ്മ. സീരിയലുകളിലും സജീവമാണ്. ടിവി പരമ്പരയായ സൂര്യോദയത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് സത്യന്‍ അന്തിക്കാട് രസതന്ത്രം, വിനോദ യാത്ര, ഭാഗ്യദേവത എന്നീ സിനിമകളില്‍ അഭിനയിക്കാന്‍ അവസരം നല്‍കുന്നത്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഹൗ ഓള്‍ഡ് ആര്‍ യു എന്നീ ചിത്രങ്ങളിലെല്ലാം മികച്ച വേഷങ്ങള്‍ സേതുലക്ഷ്മിയമ്മ കൈകാര്യം ചെയ്തിരുന്നു.
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് തൃഷ. പ്രേക്ഷകരുടെ പ്രിയങ്കരിയായ തൃഷയ്ക്ക് മുൻനിര നായികയായി ഉയരാൻ അധികം കാലതാമസമൊന്നും തന്നെ വേണ്ടി വന്നില്ല....