Connect with us

അന്ന് അയാള്‍ എന്താണ് ചെയ്യുന്നത് എന്ന് എനിക്ക് മനസിലായില്ല ; മുതിര്‍ന്നപ്പോളാണ് അത് മനസ്സിലായത്, എന്നാല്‍ ആ സമയത്ത് പ്രതികരിക്കാന്‍ കഴിയാഞ്ഞതില്‍ വിഷമം തോന്നി; അനശ്വര പറയുന്നു!

Actress

അന്ന് അയാള്‍ എന്താണ് ചെയ്യുന്നത് എന്ന് എനിക്ക് മനസിലായില്ല ; മുതിര്‍ന്നപ്പോളാണ് അത് മനസ്സിലായത്, എന്നാല്‍ ആ സമയത്ത് പ്രതികരിക്കാന്‍ കഴിയാഞ്ഞതില്‍ വിഷമം തോന്നി; അനശ്വര പറയുന്നു!

അന്ന് അയാള്‍ എന്താണ് ചെയ്യുന്നത് എന്ന് എനിക്ക് മനസിലായില്ല ; മുതിര്‍ന്നപ്പോളാണ് അത് മനസ്സിലായത്, എന്നാല്‍ ആ സമയത്ത് പ്രതികരിക്കാന്‍ കഴിയാഞ്ഞതില്‍ വിഷമം തോന്നി; അനശ്വര പറയുന്നു!

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അനശ്വര രാജൻ. ചിത്രങ്ങള്‍ വളരെയധികം ഇല്ലെങ്കിലും ചെയ്യുന്നതെല്ലാം പൊന്നാക്കിയ യുവ നടി. അനശ്വര തന്റെ നിലപാടുകള്‍ കൊണ്ട് മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തയാണ്. സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ വരുന്ന മോശം കമന്റുകള്‍ക്ക് താരം മറുപടി കൊടുക്കാറുണ്ട്.

മൈക്ക് ആണ് അനശ്വരയുടെ ഒടുവിലിറങ്ങിയ ചിത്രം. ചിത്രത്തില്‍ ആണ്‍കുട്ടിയാവാന്‍ ശ്രമിക്കുന്ന സാറ എന്ന കഥാപാത്രത്തെയാണ് അനശ്വര അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. ഇപ്പോഴിതാ മൈക്ക് സിനിമക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ കുറിച്ചും താന്‍ നേരിട്ട ദുരനുഭവത്തെ കുറിച്ചും അനശ്വര പറയുകയാണ്. ഒരു പ്രമുഖ മാധ്യമത്തോട് ആയിരുന്നു പ്രതികരണം.

ചെറുപ്പത്തില്‍ തനിക്കുണ്ടായ ഒരു ദുരനുഭവം പങ്കുവെക്കുകയാണ് അനശ്വര. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ഒരു മധ്യവയസ്‌കനില്‍ നിന്നും താന്‍ ഒരു അനുഭവം നേരിട്ടിട്ടുണ്ട്. അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് പ്രൈവറ്റ് ബസ്സില്‍ പോകുമ്പോള്‍ കുറച്ചു പ്രായമുള്ള ഒരാള്‍ തങ്ങളുടെ മുന്നില്‍ അയാളുടെ നഗ്‌നത പ്രദര്‍ശിപ്പിച്ചു എന്ന് അനശ്വര പറയുന്നു.


അന്ന് അയാള്‍ എന്താണ് ചെയ്യുന്നത് എന്ന് തനിക്ക് മനസിലാകുന്ന പ്രായമല്ലായിരുന്നു എന്നും മുതിര്‍ന്നപ്പോള്‍ ആണ് അയാള്‍ എന്താണ് ഉദ്ദേശിച്ചത് എന്നും എന്തിനാണ് അയാള്‍ അങ്ങനെയൊക്കെ ചെയ്തത് എന്നും തനിക്ക് മനസ്സിലായത് എന്നും അനശ്വര വ്യക്തമാക്കി. എന്നാല്‍ ആ സമയത്ത് പ്രതികരിക്കാന്‍ കഴിയാഞ്ഞതില്‍ വിഷമം തോന്നി എന്നും അനശ്വര പറയുന്നു.
മൈക്ക് സിനിമക്കെതിരായ വിമര്‍ശനങ്ങളെ കുറിച്ചും അനശ്വര പ്രതികരിച്ചു. സാറ എന്ന കഥാപാത്രം ആണ്‍കുട്ടിയാണ് എന്ന് കാണിക്കാന്‍ വേണ്ടിയാണ് കള്ള് കുടിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്യുന്നത് എന്നും അതിന് ഉത്തരവാദി അവള്‍ക്ക് ചുറ്റുമുള്ള സമൂഹമാണ് എന്നും അനശ്വര പറയുന്നു. അല്ലാതെ ആണ്‍കുട്ടിയാവണമെങ്കില്‍ സിഗരറ്റ് വലിക്കണം കള്ളു കുടിക്കണം എന്നൊന്നും സിനിമ സ്ഥാപിക്കുന്നില്ല എന്നും അനശ്വര വ്യക്തമാക്കി.സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ പലപ്പോഴും വ്യക്തിഹത്യ നടത്തുന്ന തരത്തിലായി മാറുന്നുണ്ടെന്നും അനശ്വര ചൂണ്ടിക്കാട്ടി. ചിലര്‍ പെണ്‍കുട്ടികളെ മാത്രം കേന്ദ്രീകരിച്ച് ട്രോളുകള്‍ ചെയ്യുന്നത് കണ്ടിട്ടുണ്ട് എന്നും അത് പാടില്ല എന്നും അനശ്വര പറഞ്ഞു.

ഹെല്‍ത്തി ട്രോളുകളെ താന്‍ സപ്പോര്‍ട്ട് ചെയ്യാറുമുണ്ട് എന്നും അനശ്വര പറഞ്ഞു.ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു അനശ്വര രാജനും അനിഖ സുരേന്ദ്രനുമെതിരെ വസ്ത്രത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അക്രമണം നടന്നത്. കഴിഞ്ഞ ദിവസം അനിഖ സുരേന്ദ്രന്‍ ആദ്യമായി നായികയായി എത്തുന്ന ഓ മൈ ഡാര്‍ലിങ് എന്ന ചിത്രത്തിന്റെ പൂജ ചടങ് നടന്നിരുന്നു. ഈ പരിപാടിയിലെത്തിയ അനിഖ ധരിച്ച വസ്ത്രത്തിന്റെ പേരിലായിരുന്നു സൈബര്‍ ആക്രമണം.

മൈക്കിന്റെ പ്രൊമോഷന്‍ പരിപാടിക്കായി അനശ്വര രാജനും കൊച്ചിയില്‍ എത്തിയപ്പോഴായിരുന്നു സൈബര്‍ ആക്രമണം നേരിട്ടത്. അനിഖയേയും അനശ്വരയേയും ഇവരുടെ മാതാപിതാക്കളെയും ആക്ഷേപിച്ചായിരുന്നു പലരുടേയും കമന്റുകള്‍. സഭ്യമായ വസ്ത്രം ധരിക്കണം അതാണ് മലയാളി സംസ്‌കാരം എന്ന് പറഞ്ഞായിരുന്നു ചിലരുടെ കമന്റുകള്‍.ഇങ്ങനെ ഒന്നും വസ്ത്രം ധരിച്ച് കേരളത്തില്‍ നടക്കരുത് എന്നു തുടങ്ങുന്ന ഭീഷണിപ്പെടുത്തുന്ന കമന്റുകളും ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം കാല് കാണിക്കുന്ന ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചു എന്ന് പറഞ്ഞ് അനശ്വരക്കെതിരെ സൈബര്‍ ആക്രമണമുണ്ടായിരുന്നു. ഇതില്‍ നടി റിമ കല്ലിങ്കല്‍ അടക്കമുള്ളവര്‍ അനശ്വരക്ക് പിന്തുണയുമായി എത്തിയിരുന്നു.

Continue Reading
You may also like...

More in Actress

Trending

Recent

To Top