Connect with us

‘ജീവിതത്തിൽ കൂടെ നിന്ന് ചതിച്ചു! ഇന്ന് അല്ലെങ്കിൽ നാളെ കിട്ടും… ഉറപ്പാണ്’ പല ചോദ്യങ്ങളും ചോദിച്ചു എന്നാൽ ആ മറുപടി! വാക്കുകൾ വൈറൽ

Malayalam

‘ജീവിതത്തിൽ കൂടെ നിന്ന് ചതിച്ചു! ഇന്ന് അല്ലെങ്കിൽ നാളെ കിട്ടും… ഉറപ്പാണ്’ പല ചോദ്യങ്ങളും ചോദിച്ചു എന്നാൽ ആ മറുപടി! വാക്കുകൾ വൈറൽ

‘ജീവിതത്തിൽ കൂടെ നിന്ന് ചതിച്ചു! ഇന്ന് അല്ലെങ്കിൽ നാളെ കിട്ടും… ഉറപ്പാണ്’ പല ചോദ്യങ്ങളും ചോദിച്ചു എന്നാൽ ആ മറുപടി! വാക്കുകൾ വൈറൽ

മലയാളി പ്രേക്ഷകര്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ സുപരിചിതയായ നടിയാണ് സേതു ലക്ഷ്മി. നാടകത്തിലൂടെയെത്തി ഇന്ന് സിനിമകളിലും സീരിയലുകളിലും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ് താരം.

അഭിനയത്തിനുള്ള കേരള സംസ്ഥാന പുരസ്‌കാരം നാലു പ്രാവശ്യം നേടിയിട്ടുള്ള സേതുലക്ഷ്മി ആദ്യമായി കൊല്ലം ഉപാസനയുടെ കൊന്നപ്പൂക്കളില്‍ എന്ന നാടകത്തില്‍ ആണ് അഭിനയിക്കുന്നത്. തുടര്‍ന്ന് 40 വര്‍ഷത്തിനിടെ അയ്യായിരത്തിലധികം വേദികളില്‍ നാടകത്തില്‍ അഭിനയിച്ചിട്ടുണ്ട്.ഇപ്പോള്‍ മൗനരാഗം എന്ന സീരിയലില്‍ ആണ് സേതുലക്ഷ്മി അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് സേതുലക്ഷ്മി നൽകിയ അഭിമുഖത്തിൽ നടി മഞ്ജുവിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

ഒരു സിനിമ ചെയ്യുമ്പോൾ അവിടെ ക്ഷീണം ഇല്ല. എനിക്ക് പ്രായം ഇല്ല വീട്ടിൽ ഇരിക്കുമ്പോൾ പ്രായം തോന്നാറുണ്ട്. പക്ഷേ ഷൂട്ടിന് കയറിയാൽ പിന്നെ പ്രായം തനിക്ക് വിഷയം ഇല്ല. “മക്കള്‍ക്ക് വേണ്ടി ജീവിക്കുന്ന ഒരു അമ്മയായിരുന്നു ഞാന്‍. അച്ഛന്‍ ഇല്ലാത്തതുകൊണ്ട് അവരുടെ ആവശ്യങ്ങള്‍ സാധിച്ച് കൊടുക്കാന്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു . അതുകൊണ്ട് ഞാന്‍ പണം സമ്പാദിക്കുന്നതിനെ കുറിച്ച് ആലോചിച്ചില്ല. ബാങ്ക് നിക്ഷേപമൊന്നും ഇല്ല. ബാങ്ക് ഡെപ്പോസിറ്റ് ഒന്നും ഇല്ല

കണ്ണുനീർ ഒഴിഞ്ഞ സമയം ഇല്ലായിരുന്നു. ദൈവം അനുഗ്രഹിച്ചുകൊണ്ട് അതിൽ നിന്നും മാറ്റം വന്നു. . എല്ലാ സിനിമാക്കാരുടെ കയ്യിലും പൈസയില്ല. വലിയ പേരും പെരുമയും ഉള്ള ആർട്ടിസ്റ്റുകൾക്ക് വരെ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായി. ഇപ്പോൾ ഇത്തിരി ഇത്തിരി സമ്പാദിച്ചു തുടങ്ങി. മക്കള്‍ തന്നെയാണ് സമ്പാദിക്കാന്‍ എന്നോട് പറഞ്ഞതെന്നും താരം പറയുന്നു. ആര് വിളിച്ചാലും അഭിനയിക്കാന്‍ പോവും. ഡേറ്റ് ഉണ്ടെങ്കില്‍ ഞാന്‍ പോയിരിക്കും. കഥാപാത്രം ഏതാണെന്നോ, കൂടി അഭിനയിക്കുന്നത് ആരാണോ എന്നൊന്നും നോക്കില്ല.- നടി പറയുന്നു.

മഞ്ജു ദൈവത്തെപോലെയാണ് എന്ന് അമ്മ പറഞ്ഞു കേട്ടല്ലോ എന്ന അവതാരകയുടെ ചോദ്യത്തിനായിരുന്നു നടി മറുപടി നൽകിയത്.

മഞ്ജു വാര്യർ ദൈവത്തെ പോലെ ആണ് എന്നൊന്നും എവിടെയും പറഞ്ഞിട്ടില്ല. പക്ഷെ അവർ ഇങ്ങനെ മുൻപിലേക്ക് വരുമ്പോൾ മഹാലക്ഷ്മി വരുന്നോ എന്ന് ചിന്തിച്ചിരുന്നിട്ടുണ്ട്. ദേവതയോ ഇതാരാണ്. നമ്മളെ കാണാൻ വരുമ്പോൾ ആ മുഖത്തുള്ള ആ സന്തോഷം. എന്നെ കണ്ട ആദ്യ നിമിഷം ഞാൻ ആലോചിക്കുന്നു. ഞാൻ ഇങ്ങനെ നിൽക്കുകയാണ്‌. ഞാൻ ആരും അല്ലല്ലോ. അപ്പോഴേക്കും ഓടി വന്നു എന്റെ കൈയ്യിൽ പിടിച്ചിട്ട് എന്തുവാ ഇത് എവിടെ ആയിരുന്നു ഇത്ര നേരം എന്ന് ചോദിച്ചു വിശേഷങ്ങളൊക്കെ സംസാരിച്ചു.

അഭിനയിക്കുമ്പോഴും നന്നായി സഹകരിച്ചു. അതുകൊണ്ട് മാത്രം അവരുടെ മുന്‍പില്‍ പാളിയില്ല. എന്നോട് സ്നേഹവും ബഹുമാനവും ഒക്കെയാണ്. അവര്‍ക്ക് എന്നെ ബഹുമാനിക്കേണ്ട കാര്യം ഒന്നും ഇല്ല. എങ്കിലും ബഹുമാനം ആണ്.അതൊരു മഹാലക്ഷ്മിയാണ്, അപ്പോഴാണ് ഞാൻ മഞ്ജു എന്ന് എങ്ങനെ വിളിക്കുമെന്ന് ആശങ്കപ്പെട്ടത്. അപ്പോൾ അവര്‍ തന്നെയാണ് പറഞ്ഞത് എന്നെ മഞ്ജു എന്ന് വിളിച്ചാൽ മതി എന്ന്. അതാണ് ഞാൻ പറഞ്ഞത് അതൊരു മഹാലക്ഷ്മി ആണ് എന്ന്.

എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരാളാണ്. അവർ തിരിച്ചു വന്നതും അവരുടെ ഒപ്പം അഭിനയിക്കാൻ ആയതും ആ സിനിമ വിജയം ആയതും വലിയ ഭാഗ്യം തന്നെയാണ്. ഞാൻ പല ചോദ്യങ്ങളും ചോദിച്ചു അതിന്റെ മറുപടി ഒക്കെ പറയുന്നത് കേൾക്കുമ്പോൾ ദേവതയാണോ എന്ന് പോലും നമ്മൾ ചിന്തിച്ചു പോകും. അല്ലാതെ ദൈവത്തെ പോലെയല്ല, എനിക്ക് എന്റെ മോളെ പോലെയാണ് എന്നാണ് സേതുലക്ഷ്മി പറഞ്ഞത്

ഇതോടെ മഞ്ജുവിന്റെ ആരാധകരും കമന്റുമായി എത്തിയിട്ടുണ്ട്

ശെരിക്കും മഹാലക്ഷ്മി തന്നെയാ മഞ്ജു ചേച്ചി അവരെ ജീവിതത്തിൽ കൂടെ നിന്ന് ചതിച്ചവർക്ക് ഇന്ന് അല്ലെങ്കിൽ നാളെ ഇരുപ്പത് കിട്ടും ഉറപ്പ് മഞ്ജു ചേച്ചി ഇഷ്ടം എന്നും ആരാധകർ കുറിച്ചു. ഒപ്പം എന്തൊരു നിഷ്കളങ്കത ആണ് ഈ അമ്മയുടെ മുഖത്തും സംസാരത്തിലും. ഇനിയും ഒരുപാട് നല്ല അവസരങ്ങൾ കിട്ടട്ടെ എന്നുള്ള ആശംസകളും ആരാധകർ പുതിയ വീഡിയോയ്ക്ക് നൽകുന്നുണ്ട്.

More in Malayalam

Trending

Recent

To Top