Actress
ചിലപ്പോള്‍ കടലു പോലെ വലുതെന്നും മറ്റു ചിലപ്പോള്‍ ഒരു തുള്ളിയോളം ചെറുതെന്നും തോന്നിച്ച പത്തു വര്‍ഷങ്ങള്‍ ! നമ്മള് നമ്മളായ പത്തു വര്‍ഷങ്ങള്‍; കുറിപ്പുമായി അശ്വതി ശ്രീകാന്ത്
ചിലപ്പോള്‍ കടലു പോലെ വലുതെന്നും മറ്റു ചിലപ്പോള്‍ ഒരു തുള്ളിയോളം ചെറുതെന്നും തോന്നിച്ച പത്തു വര്‍ഷങ്ങള്‍ ! നമ്മള് നമ്മളായ പത്തു വര്‍ഷങ്ങള്‍; കുറിപ്പുമായി അശ്വതി ശ്രീകാന്ത്
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അശ്വതി ശ്രീകാന്ത്. അവതാരകയായും റേഡിയോ ജോക്കിയായും അശ്വതി കൈയ്യടി നേടിയിട്ടുണ്ട്. പിന്നാലെ ചക്കപ്പഴം എന്ന പരമ്പരയിലൂടെ അഭിനയത്തിലേക്കും എത്തുകയായിരുന്നു. സ്ക്രീനിലെന്നത് പോലെ തന്നെ സോഷ്യല്‍ മീഡിയയിലും സജീവമാണ് അശ്വതി. പല വിഷയങ്ങളിലുമുള്ള തന്റെ നിലപാട് അശ്വതി പങ്കുവെക്കാറുണ്ട്
തന്റെ മനോഹരമായ വിവാഹവര്ഷത്തെ പറ്റിയുള്ള കുറിപ്പുമായി എത്തിയിരിക്കുകയാണ് അശ്വതി
ചിലപ്പോള്‍ കടലുപോലെയും ചിലപ്പോള്‍ ഒരു തുള്ളി പോലെയുമാണ് വിവാഹജീവിതം അനുഭവപ്പെട്ടതെന്ന് അശ്വതി പറയുന്നു.
”ചിലപ്പോള്‍ കടലു പോലെ വലുതെന്നും മറ്റു ചിലപ്പോള്‍ ഒരു തുള്ളിയോളം ചെറുതെന്നും തോന്നിച്ച പത്തു വര്‍ഷങ്ങള്‍ ! അത്രയൊന്നും കഠിനമല്ലാത്ത, എന്നാല്‍ അത്രയൊന്നും എളുപ്പമല്ലാത്ത പത്തുവര്ഷങ്ങള് ! നമ്മള് നമ്മളായ പത്തു വര്‍ഷങ്ങള്‍.. ‘കൂട്ട്’ ഒരു വിലപിടിച്ച വാക്കാണ്”. അശ്വതി കുറിച്ചു. നീണ്ട പത്തുവര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് അശ്വതിയും ശ്രീകാന്തും വിവാഹിതരാകുന്നത്. പ്ലസ് ടു കാലത്ത് ആരംഭിച്ച ഇരുവരുടെയും പ്രണയമാണ് വിവാഹത്തിലേക്ക് എത്തിച്ചേര്‍ന്നത്. അശ്വതി പങ്കുവച്ച കുറിപ്പിനു താഴെ ആശംസകളുമായി നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.
തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി നിരന്തരം സംവദിക്കാറുള്ള അശ്വതി പങ്കുവയ്ക്കുന്ന വീഡിയോകളെല്ലാംതന്നെ സാമൂഹിക പ്രസക്തികൊണ്ട് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. തന്റെ പ്രസാവാനന്തര വിഷാദത്തെ കുറിച്ച് അശ്വതി പറഞ്ഞത്, വലിയൊരു ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. വീഡിയോയുടെ കമന്റ് ബോക്സില്‍ നിരവധി സ്ത്രീകള്‍ സ്വന്തം അനുഭവങ്ങള്‍ പങ്കുവച്ചിരുന്നു. അതിനുശേഷം പേരന്റിംഗുമായി ബന്ധപ്പെട്ട ചില വീഡിയോകള്‍ അശ്വതി യൂട്യൂബില്‍ പോസ്റ്റ് ചെയ്തതും ആരാധകര്‍ കയ്യടികളോടെ സ്വീകരിച്ചിരുന്നു.
