Malayalam
ഇളം റോസ് നിറത്തിലുള്ള സാരിയും അതിനോടിണങ്ങുന്ന ആഭരണങ്ങളും, ക്രിസ്റ്റ്യന്‍ വിവാഹ വേഷത്തില്‍ ബൊക്കയും പിടിച്ച് പടിക്കെട്ടുകള്‍ കയറി ബിഗ് ബോസ്സ് താരം… ഋതു മന്ത്ര വിവാഹിതയായോ? വീഡിയോ വൈറൽ
ഇളം റോസ് നിറത്തിലുള്ള സാരിയും അതിനോടിണങ്ങുന്ന ആഭരണങ്ങളും, ക്രിസ്റ്റ്യന്‍ വിവാഹ വേഷത്തില്‍ ബൊക്കയും പിടിച്ച് പടിക്കെട്ടുകള്‍ കയറി ബിഗ് ബോസ്സ് താരം… ഋതു മന്ത്ര വിവാഹിതയായോ? വീഡിയോ വൈറൽ
ബിഗ് ബോസ് മൂന്നാം സീസണിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ഋതു മന്ത്ര. മോഡലിംഗിലൂടെയും ഫോട്ടോഷൂട്ടുകളിലൂടെയും പുത്തന്‍ തലമുറക്കാര്‍ക്ക് ഋതു സുപരിചിതയാണ്. ബിഗ് ബോസിന് ശേഷം സോഷ്യൽ മീഡിയയിലും താരം സജീവമാണ്.
ഇപ്പോള്‍ ഋതുവിന്റെ വിവാഹം കഴിഞ്ഞെന്ന തരത്തിലുള്ള വീഡിയോകളാണ് പുറത്തുവരുന്നത്.
ക്രിസ്റ്റ്യന്‍ വിവാഹ വേഷത്തില്‍ വരനൊപ്പം ബൊക്കയും പിടിച്ച് പടിക്കെട്ടുകള്‍ കയറി വരുന്ന ഋതുവിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇളം റോസ് നിറത്തിലുള്ള സിരിയും അതിനോടിണങ്ങുന്ന ആഭരണങ്ങളുമാണ് ഋതു അണിഞ്ഞിരിക്കുന്നത്. വരനും ഇതേ നിറത്തിലള്ള സ്യൂട്ടാണ് ധരിച്ചിരിക്കുന്നത്. ഇരുവരുടേയും വീഡിയോ കണ്ട് ഇത് ബ്ലെസ്ലിയാണെന്ന് സംശയിച്ചവരാണ് അധികവും. വീഡിയോ കണ്ടപ്പോള്‍ പെട്ടന്ന് ബ്ലെസ്ലിയാണെന്ന് കരുതിയെന്നും ഞെട്ടിപ്പോയെന്നുമാണ് ആരാധകര്‍ പറഞ്ഞത്. വരനായി എത്തുന്ന ആള്‍ക്ക് ബ്ലെസ്ലിയുമായി വലിയ രൂപസാദൃശ്യമുണ്ട്.
വീഡിയോയില്‍ നിന്നും ഇത് കല്യാണമല്ലെന്നും ബ്രൈഡല്‍ ലുക്കിലുള്ള ഫോട്ടോഷൂട്ടാണെന്നും കമന്റുകള്‍ കാണാം. ഒരുപക്ഷേ പരസ്യ ചിത്രത്തിന് വേണ്ടിയുള്ള മേക്കപ്പാകാനാണ് സാധ്യത. കാരണം ഋതുവിന്റെ സോഷ്.യല്‍ മീഡിയ അക്കൗണ്ടുകളിലൊന്നും വിവാഹത്തെക്കിറിച്ച് പറയുന്നില്ല. എന്നാല്‍ ഇവിടെ ഋതുവിന്റെ മുന്‍ പ്രണയത്തെക്കുച്ചുമൊക്കെ ചര്‍ച്ചകള്‍ ഉയരുന്നുണ്ട്.
ബിഗ് ബോസില്‍ എത്തി കുറച്ച് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ നിരവധി വിവാദങ്ങളാണ് ഋതുവിനെതിരെ ഉയര്‍ന്ന് കേട്ടത്. യുവ നടനും മോഡലുമായ ജിയ ഇറാനിയുമായി പ്രണയത്തിലാണെന്നും ഇരുവരും ഒന്നിച്ചുള്ള സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായതാണ്.
ബിഗ് ബോസിനുള്ളില്‍ ഋതു പ്രണയത്തെക്കുറിച്ചുള്ള ചില വെളിപ്പെടുത്തലുകള്‍ താരം നടത്തിയിരുന്നു. എന്നാല്‍ ഒന്നും വ്യക്തമായി താരം പറഞ്ഞിരുന്നില്ല. ‘എനിക്കൊരാളെ ഇഷ്ടമുണ്ട്, പക്ഷേ അതിന്റെ ഭാവി എന്താകുമെന്ന് അറിയില്ല. അതുകൊണ്ട് കണ്‍ഫ്യൂഷനാണ്. അവര്‍ക്ക് എങ്ങനെയാണത് കൊണ്ടുപോവുക എന്ന് അറിയില്ലാത്തത് കൊണ്ട് അതിലേക്ക് കൂടുതല്‍ പോയിട്ടില്ലെന്നും ഇഷ്ടങ്ങളുണ്ട്, പക്ഷേ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നറിയില്ലെന്ന’ ഇങ്ങനെയാണ് ഋതു പറഞ്ഞിരുന്നത്. ഇതോടെ ഋതുവുമായി പ്രണയത്തിലാണെന്ന് അവകാശപ്പെട്ട് നടന് ജിയ ഇറാനി രംഗത്തെത്തിയിരുന്നു. ആദ്യം തങ്ങള്‍ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തക മാത്രമാണ് താരം ചെയ്തിരുനന്നതെങ്കില് പിന്നീട് ഇരുവരും ഒന്നിച്ചുള്ള സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങള്‍ പുറത്തുവിട്ടാണ് താരം രംഗത്തെത്തിയത്. ഈ ആരോപണങ്ങളെയൊക്കെ നിഷേധിക്കുകമാത്രമാണ് ഋതു ചെയ്തത്.
