Malayalam
പുറകെ നടന്ന് ഉപദ്രവിക്കുകയാണ്. ഞങ്ങളൊന്നിനും പോകാതിരുന്നിട്ടും പിന്നില്‍ നിന്നും കത്തിയെറിയുന്ന സ്വഭാവം അയാള്‍ നിര്‍ത്തിയിട്ടില്ല; കല്യാണത്തിന് രണ്ട് ദിവസം മുമ്പ് വരെ വിവാഹം മുടക്കാന്‍ നോക്കി; അതിജീവിത വിവാഹമോചിതയാകുന്നുവെന്ന വാര്‍ത്തയെ കുറിച്ച് പല്ലിശ്ശേരി
പുറകെ നടന്ന് ഉപദ്രവിക്കുകയാണ്. ഞങ്ങളൊന്നിനും പോകാതിരുന്നിട്ടും പിന്നില്‍ നിന്നും കത്തിയെറിയുന്ന സ്വഭാവം അയാള്‍ നിര്‍ത്തിയിട്ടില്ല; കല്യാണത്തിന് രണ്ട് ദിവസം മുമ്പ് വരെ വിവാഹം മുടക്കാന്‍ നോക്കി; അതിജീവിത വിവാഹമോചിതയാകുന്നുവെന്ന വാര്‍ത്തയെ കുറിച്ച് പല്ലിശ്ശേരി
നടന്‍ ദിലീപിനെ കുറിച്ചും നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ചും നിരവധി വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുള്ള വ്യക്തിയാണ് പല്ലിശ്ശേരി. ഇപ്പോഴിതാ അതിജീവിതയെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. അതിജീവിത വിവാമോചിതയാകുന്നുവെന്നാണ് ഇപ്പോഴത്തെ പ്രചാരണം എന്നാണ് പല്ലിശ്ശേരി പറയുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ഇതേ കുറിച്ച് പറഞ്ഞത്.
വാര്‍ത്തകള്‍ പ്രചരിച്ചതോടെ പലരും തന്നെ വിളിച്ച് അന്വേഷിച്ചുവെന്നു സിനിമാക്കാര്‍ക്കിടയിലടക്കം ഇത്തരത്തിലൊരു സംസാരമുണ്ടെന്നുമാണ് പല്ലിശ്ശേരി പറയുന്നത്. അതിജീവിത ഇപ്പോള്‍ താമസിക്കുന്നത് ചെന്നൈയിലും ബാംഗ്ലൂരുവിലുമാണ്. വല്ലപ്പോഴും മാത്രമാണ് കേരളത്തിലേയ്ക്ക് വരുന്നത്. ഇത്തരത്തില്‍ നിരവധി പേര്‍ വിളിച്ച് ചോദിച്ചതിനെ തുടര്‍ന്ന് താന്‍ അന്വേഷിച്ചിരുന്നു. അതിജീവിതയുടെ ബന്ധുക്കളോട് അന്വേഷിച്ചപ്പോഴും അവരൊന്നും വിട്ടു പറയുന്നുമില്ല. എന്തെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ടായിരിക്കാം. പക്ഷേ താനിതുവരെയും ഇത്തരത്തിലൊരു കാര്യം അറിഞ്ഞിട്ടില്ല. തനിക്ക് വാര്‍ത്തകള്‍ തരുന്നവരാരും ഇതേ കുറിച്ച് പറഞ്ഞിട്ടില്ല.
ഇതിന്റെ സത്യാവസ്ഥ അന്വേഷിച്ചു പോയപ്പോള്‍ ഇതിന്റെ ഉറവിടം മനസിലായി. ഇത്തരത്തിലൊരു വാര്‍ത്ത പോയിരിക്കുന്നത് ദിലീപിന്റെ വായില്‍ നിന്നോ ദിലീപുമായി അടുത്ത് നില്‍ക്കുന്നവരില്‍ നിന്നോ ആണ്. എന്റെ കുടുംബജീവിതം തകര്‍ത്തവളാണ്. അവളുടെ കുടുംബജീവിതം നന്നായി കൊണ്ടു പോകാന്‍ ഞാന്‍ സമ്മതിക്കില്ല, ഇന്നല്ലെങ്കില്‍ നാളെ അത് സംഭവിക്കും എന്നാണ് ദിലീപ് പറഞ്ഞത്. അത് അങ്ങനെ പറഞ്ഞ് പറഞ്ഞ് ഒടുക്കം വിവാഹ മോചന വാര്‍ത്തകളിലേയ്ക്ക് എത്തി നില്‍ക്കുകയാണ് എന്നാണ് തനിക്ക് അറിയാന്‍ കഴിഞ്ഞതെന്നാണ് പല്ലിശ്ശേരി പറയുന്നത്.
തന്റെ കയ്യില്‍ അതിജീവിതയുടെ നമ്പര്‍ ഉണ്ടായിരുന്നിട്ടും നേരിട്ട് വിളിച്ച് നിങ്ങള്‍ വിവാഹമോചിതകാരാന്‍ പോകുകയാണോ എന്ന് ചോദിക്കുന്നത് ശരിയല്ലല്ലോ…, അതുകൊണ്ടു തന്ന്െ മറ്റൊരാള്‍ വഴി അതിജീവിതയോട് ഇതേ കുറിച്ച് ചോദിച്ചിരുന്നുവെന്നും അപ്പോള്‍ നടിയുടെ മറുപടി ഇങ്ങനെയായിരുന്നുവെന്നും പല്ലിശ്ശേരി പറയുന്നു.
അയ്യാള്‍ ഇപ്പോഴല്ല, എന്നെ തകര്‍ക്കാന്‍ തുടങ്ങിയ നാളുകളുണ്ട്. ഞാന്‍ അയാളുടെ കുടുംബജീവിതമൊന്നും തകര്‍ത്തിട്ടില്ല. അയാളുടെ ജീവിതം തകര്‍ത്തത് അയാള്‍ തന്നെയാണ്. ഞാനെങ്ങനെ പ്രതിയായിരിക്കും. അയാള്‍ മാന്യംമര്യാദയായി ജീവിച്ചിരുന്നെങ്കില്‍ അയാളുടെ കുടുംബം തകരുമായിരുന്നില്ലല്ലോ. അവര് ഭാര്യയും ഭര്‍ത്താവും വിവാഹമോചിതരായത് ഞാന്‍ കാരണമാണോ, അത് അവര് തമ്മിലുള്ള കാര്യമാണ്.
അന്നുമുതല്‍ തുടങ്ങിയതാണ് ഞാന്‍ ആണ് അവരുടെ കുടുംബം തകര്‍ത്തത് എന്ന് വിശ്വസിച്ചു കൊണ്ട് എന്റെ സിനിമകള്‍ ഇല്ലാത്തിയത്, എന്നെ തകര്‍ത്തത്. ഒരു മദ്യപാന സദസ്സില്‍ വെച്ച് എന്നെ കൊന്ന് കരിച്ച് ഭസ്മമാക്കി മദ്യത്തില്‍ കലക്കി കുടിച്ചാലേ സമാധാനമാകൂ എന്നാണ് ദിലീപ് അന്ന് പറഞ്ഞതെന്ന് താനറിഞ്ഞുവെന്നാണ് അതിജീവിത പറഞ്ഞത്.
അത്രയും വൈരാഗ്യം എന്നോടുണ്ട്. എന്റെ കല്യാണം മുടക്കാന്‍ നോക്കി. എന്തെല്ലാം വൃത്തിക്കെട്ട കളികളാണെന്നോ നടത്തിയത്. കല്യാണത്തിന് രണ്ട് ദിവസം മുമ്പ് വരെ വിവാഹം മുടക്കാന്‍ നോക്കി. എന്റെ ഭര്‍ത്താവിന്റെ വലിയ മനസ് കൊണ്ട് മാത്രമാണ് വിവാഹം മുടങ്ങാതിരുന്നത്. വിവാഹം കഴിഞ്ഞിട്ടും അയാളെന്നെ വെറുതേ വിടാന്‍ ഉദ്ദേശിക്കുന്നില്ല.
പുറകെ നടന്ന് ഉപദ്രവിക്കുകയാണ്. ഞങ്ങളൊന്നിനും പോകാതിരുന്നിട്ടും പിന്നില്‍ നിന്നും കത്തിയെറിയുന്ന സ്വഭാവം അയാള്‍ നിര്‍ത്തിയിട്ടില്ല. ഇപ്പോള്‍ അടുത്ത ആയുധവുമായി എത്തിയിരിക്കുകയാണ്. ഞാനോ എന്റെ ഭര്‍ത്താവോ വിവാഹമോചനത്തെ കുറിച്ച് അറിഞ്ഞിട്ടില്ല. അയാളെ മകളെ കുറിച്ചൊര്‍ത്തെങ്കിലും എന്നെ പറ്റി പടച്ചുവിടുന്ന ഇത്തരം കാര്യങ്ങള്‍ നിര്‍ത്തിയെങ്കില്‍…, ഇനി ഞാന്‍ വിധവയാകാന്‍ പോകുന്നുവെന്നാകാം പറഞ്ഞു പരത്തുന്നത് എന്നുമാണ് അതിജീവിത പറഞ്ഞതെന്നും പല്ലിശ്ശേരി പറയുന്നു.
