മോഹൻലാല്‍ എല്ലാ തീരുമാനങ്ങളും മമ്മൂട്ടിയുമായി ആലോചിക്കാറുണ്ട്… അമ്മയുടെ സെക്രട്ടറിയായി ഇരിക്കുന്നത് കൊണ്ട് ഇടവേള ബാബുവിന് സിനിമയിൽ അവസരം കിട്ടുന്നില്ല; അമ്മയെക്കുറിച്ച് മനസ്സ് തുറന്ന് നടി കാലടി ഓമന
മോഹൻലാല്‍ എല്ലാ തീരുമാനങ്ങളും മമ്മൂട്ടിയുമായി ആലോചിക്കാറുണ്ട്… അമ്മയുടെ സെക്രട്ടറിയായി ഇരിക്കുന്നത് കൊണ്ട് ഇടവേള ബാബുവിന് സിനിമയിൽ അവസരം കിട്ടുന്നില്ല; അമ്മയെക്കുറിച്ച് മനസ്സ് തുറന്ന് നടി കാലടി ഓമന
മോഹൻലാല്‍ എല്ലാ തീരുമാനങ്ങളും മമ്മൂട്ടിയുമായി ആലോചിക്കാറുണ്ട്… അമ്മയുടെ സെക്രട്ടറിയായി ഇരിക്കുന്നത് കൊണ്ട് ഇടവേള ബാബുവിന് സിനിമയിൽ അവസരം കിട്ടുന്നില്ല; അമ്മയെക്കുറിച്ച് മനസ്സ് തുറന്ന് നടി കാലടി ഓമന
താര സംഘടനയായ അമ്മയെക്കുറിച്ച് മനസ്സ് തുറന്ന് നടി കാലടി ഓമന.
പതിനേഴ് വര്‍ഷത്തോളം പ്രസിഡന്റായിരുന്ന ഇന്നസെന്റ് മാറിയാണ് മോഹൻലാൽ ആ സ്ഥാനത്തേയ്ക്ക് എത്തിയത്. നല്ല പ്രവര്‍ത്തനങ്ങള്‍ ആണ് അദ്ദേഹത്തിന്റെത്. സംഘടനയിൽ കെെനീട്ടം കാത്തിരിക്കുന്ന ഒരുപാട് അമ്മമാർ ഉണ്ടെന്നും, അഞ്ച് ലക്ഷം രൂപ വരെ ആശുപത്രിയിലെ ചിലവിനും മറ്റുമൊക്കെ സംഘടനയിൽ നിന്നും എല്ലാ വര്‍ഷവും കിട്ടാറുണ്ടെന്നും അവർ പറഞ്ഞു.
മോഹന്‍ലാല്‍ നന്നായി സംസാരിക്കുന്ന ആളാണ്. പ്രസംഗിക്കാനും അറിയാം. മോഹന്‍ലാല്‍ ഇപ്പോഴാണ് പ്രസിഡന്റ് ആയത്. പതിനേഴ് വര്‍ഷത്തോളം ഇന്നസെന്റ് ആയിരുന്നു പ്രസിഡന്റ്. പുള്ളിക്കാരന് സമയമേ ഇല്ല. എനിക്കിത് വേണ്ടെന്ന് അദ്ദേഹം എല്ലാവരുടെയും കൈയ്യും കാലും പിടിച്ച് പറഞ്ഞതാണ്. പിന്നെ സുഖമില്ലാതെ ആയോതടെയാണ് ഇന്നസെന്റ് മാറി മോഹൻലാൽ അ സ്ഥാനത്തേയ്ക്ക് വന്നത്. വര്‍ഷങ്ങളോളം മോഹന്‍ലാല്‍ ജനറല്‍ സെക്രട്ടറി ആയിരുന്നു. നല്ല പ്രവര്‍ത്തനങ്ങള്‍ ആയിരുന്നു. ഭരണം കൈയ്യില്‍ കൊടുത്താല്‍ ഭരിക്കാന്‍ അറിയുന്നവന്‍ ആയിരിക്കണം.
മോഹൻലാല്‍ എല്ലാ തീരുമാനങ്ങളും മമ്മൂട്ടിയുമായി ആലോചിക്കാറുണ്ട്. ഒറ്റയ്ക്ക് ഒരു തീരുമാനവും എടുക്കുന്ന ആളല്ല അദ്ദേഹം. അവര്‍ തമ്മില്‍ ഭയങ്കര സ്‌നേഹമാണ്. മക്കളൊക്കെ ഒരുമിച്ചല്ലേ വളര്‍ന്ന് വന്നത്. അവരെല്ലാവരും ചെന്നൈയിലായിരുന്നു. നല്ല സ്‌നേഹത്തിലാണ് കഴിഞ്ഞതും. അല്ലാതെ ഈ സിനിമയില്‍ കാണുന്നത് പോലെ അല്ല. അമ്മ സംഘടനയുടെ കൈനീട്ടം കാത്തിരിക്കുന്ന ഒത്തിരി പേരുണ്ടെന്നും അഞ്ച് ലക്ഷം രൂപ വരെ ആശുപത്രിയിലെ ചിലവിനും മറ്റുമൊക്കെ സംഘടനയിൽ നിന്നും എല്ലാ വര്‍ഷവും കിട്ടാറുണ്ടെന്നും ഓമന പറയുന്നു.
എല്ലാ മാസവും ഒന്നാം തീയ്യതി കൈനീട്ടം പോലെ കിട്ടാറുണ്ട്. സംഘടനയിൽ ഇടവേള ബാബുവിന്റെ പ്രവര്‍ത്തനവും പറയാതിരിക്കാൻ പറ്റില്ല. കാരണം അത്രയും നല്ല പ്രവര്‍ത്തനങ്ങളാണ് കാഴ്ച വെക്കുന്നത്. അമ്മയുടെ സെക്രട്ടറിയായി ഇരിക്കുന്നത് കൊണ്ട് ഇടവേള ബാബുവിന് കാര്യമായ അവസരങ്ങളൊന്നും സിനിമയിൽ കിട്ടുന്നില്ല. ഏത് സിനിമയിലും സീരിയലിലുമാണ് അദ്ദേഹം അഭിനയിക്കുന്നത്. വല്ലപ്പോഴും കിട്ടുന്ന അവസരങ്ങളിൽ മാത്രമാണ് അദ്ദേഹം അഭിനയിക്കുന്നത്. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കാണ് അദ്ദേഹം മുൻഗണന നൽകുന്നതെന്നും അവർ പറഞ്ഞു.
പ്രേക്ഷകർക്കേറെ പ്രിയങ്കരിയാണ് നടി നവ്യ നായർ. ഇപ്പോഴിതാ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ സംസാരിക്കവെ നടി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്....
ഗോഡ്ഫാദർ സിനിമ കണ്ടവരാരും മാലുവിനെ മറക്കാനിടയില്ല. ചുരുക്കം ചിത്രങ്ങളേ ചെയ്തിട്ടുളളൂവെങ്കിലും മലയാളികൾക്ക് നടി കനക എന്നും രാമഭദ്രന്റെ മാലുവാണ്. വർഷങ്ങളായി സിനിമയുടെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...