Connect with us

ആ സീന്‍ എടുക്കുന്നതിന് മുന്‍പേ തന്നെ ലാല്‍ സാര്‍ എന്നോട് ക്ഷമ ചോദിച്ചു, ഷോട്ട് എടുക്കുന്നതിന് മുന്‍പ് ലാല്‍ സര്‍ പെറ്റിക്കോട്ട് ആണ് ധരിച്ചത്, ഷോട്ട് റെഡിയായപ്പോള്‍ അത് ഊരി മാറ്റി… ഞാന്‍ ഫുള്‍ മറഞ്ഞു നില്‍ക്കുകയാണ്… ലാല്‍ സാറിനെയാണ് ആ രംഗത്ത് ഫോക്കസ് ചെയ്യുന്നത്, അദ്ദേഹം പൂർണ്ണ നഗ്നനായിട്ടാണ് നിന്നത്; തന്മാത്രയിലെ ആ രംഗത്തെ കുറിച്ച് മീര വാസുദേവ്

Actress

പ്രേക്ഷകരുടെ ഇഷ്ട താരമാണ് മീര വാസുദേവ്. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെ തിളങ്ങിയ മീര കുടുംബവിളക്കിലെ സുമിത്രയായി വീണ്ടും മിനിസ്‌ക്രീനിൽ എത്തിയിരിക്കുകയാണ്. സുമിത്രയ്ക്ക് മുന്‍പേ പ്രേക്ഷക മനസ്സില്‍ കയറിയത് മീരയുടെ മറ്റൊരു കഥാപാത്രമാണ്. തന്മാത്ര എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ ഭാര്യയായി എത്തിയ വേഷം. ലേഖ എന്ന കഥാപാത്രമായി ജീവിയ്ക്കുകയായിരുന്നു മീര.

ഇപ്പോഴിതാ ചിത്രത്തില്‍ മോഹന്‍ലാല്‍ നഗ്നായി അഭിനയിച്ച രംഗത്ത് കൂടെ അഭിനയിച്ചതിനെ കുറിച്ച് ഒരു ഷോയില്‍ എത്തിയപ്പോള്‍ മീര സംസാരിക്കുകയുണ്ടായി.

നടിയുടെ വാക്കുകളിലൂടെ.

നമുക്ക് അത്തരം രംഗങ്ങളില്‍ അഭിനയിക്കാന്‍ ഒരു മടി ഉണ്ടാവുമോ എന്നാണ് പലരും ചോദിയ്ക്കുന്നത്. സത്യത്തില്‍ എന്റെ ആദ്യ ഹിന്ദി ചിത്രത്തില്‍ ഒരു ചുംബന രംഗം ഉണ്ടായിരുന്നു. ആ രംഗത്തെ കുറിച്ച് ആദ്യം തന്നെ സംവിധായകന്‍ എല്ലാം വളരെ വിശദമായി പറഞ്ഞു തന്നിരുന്നു. അത് പോലെ തന്നെ വളരെ ടെക്‌നിക്കലായിട്ടാണ് ആ രംഗം ചെയ്തത്. ഭയങ്കര തണുപ്പുള്ള സ്ഥലത്ത് ആണ് ഷൂട്ടിങ്. എന്റെ ചുണ്ടുകള്‍ എല്ലാം മരവിച്ച് നില്‍ക്കുകയായിരുന്നു. സത്യത്തില്‍ ആ ഫീല്‍ തന്നെ എനിക്ക് ഉണ്ടായിട്ടില്ല. ഒറ്റ ടേക്കില്‍ അത് ഓകെയായി.

പിന്നീട് അത് പോലെ എന്നോട് ചുംബിയ്ക്കാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ ‘നോ’ എന്ന് വളരെ വ്യക്തമായി ഞാന്‍ പറഞ്ഞു. അത്തരം രംഗങ്ങള്‍ ചെയ്യുമ്പോഴുള്ള ടെക്‌നിക്കല്‍ സൈഡ് ആണ് ഞാന്‍ നോക്കുന്നത്. പേഴ്‌സണല്‍ കാര്യങ്ങള്‍ വേറെയാണ്, ഇത് ജോലിയാണ്. ജോലി എന്റെ ദൈവമാണ്. അതുകൊണ്ട് അതിലെനിക്ക് നൂറ് ശതമാനം കൊടുക്കണം. സിനിമ ആവശ്യപ്പെടുന്ന അത്തരം രംഗങ്ങള്‍ ചെയ്യുന്നതിനോട് എനിക്ക് വിരോധമില്ല.

തന്മാത്ര എന്ന ചിത്രത്തിന്റെ ആദ്യ മീറ്റിങില്‍ തന്നെ ബ്ലെസി സര്‍ കഥ മുഴുവനും എനിക്ക് പറഞ്ഞു തന്നിരുന്നു. ഓരോ രംഗവും വിശദീകരിച്ച ശേഷം ബ്ലെസി സര്‍ തന്നെയാണ് പറഞ്ഞത്, ഇതിന് മുന്‍പ് പല പ്രമുഖ നടിമാരെയും നോക്കിയിരുന്നു, പക്ഷെ മോഹന്‍ലാലിന്റെ ആ രംഗം ഉള്ളത് കൊണ്ട് മാത്രം ആരും തയ്യാറാവുന്നില്ല എന്ന്. നിങ്ങള്‍ക്ക് കംഫര്‍ട്ട് ആണോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ചോദിച്ചത്, ആ രംഗം സിനിമയ്ക്ക് എത്രത്തോളം പ്രാധാന്യമാണ് എന്നാണ്. അതിനുത്തരം കിട്ടിയപ്പോള്‍ എനിക്ക് വേറെ ചിന്തിക്കേണ്ടിയിരുന്നില്ല.

ലാല്‍ സര്‍ ചെയ്യുന്ന കഥാപാത്രത്തിന്റെ മാറ്റം തുടങ്ങുന്നത് അവിടെ വച്ചാണ്. എന്റെ ഭര്‍ത്താവിന് എന്തോ പ്രശ്‌നമുണ്ട് എന്ന് ഭാര്യ തിരിച്ചറിയുന്ന രംഗമാണ് അത്. ഭാര്യയുടെ കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍ ആ രംഗം സിനിമയ്ക്ക് അത്യാവശ്യമാണ്. പിന്നെ ആ ഷോട്ട് എടുത്തത് രേഖ (ഭാര്യ) ആ കാഴ്ച കാണുന്നത് ആയിട്ടാണ്. ഞാന്‍ ഫുള്‍ മറഞ്ഞു നില്‍ക്കുകയാണ്. ലാല്‍ സാറിനെയാണ് ആ രംഗത്ത് ഫോക്കസ് ചെയ്യുന്നത്. ലാല്‍സര്‍ പൂര്‍ണ നഗ്നനായിട്ടാണ് നില്‍ക്കുന്നത്. അത് അദ്ദേഹത്തിന് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു.

എനിക്ക് സാറിനോടുള്ള ബഹുമാനവും മതിപ്പും വളരെ വലുതാണ്. ഇത്രയും വലിയ ത്യാഗം ഒരു കഥാപാത്രത്തിന് വേണ്ടി വേണമായിരുന്നോ എന്ന് പോലും ഞാന്‍ ചിന്തിച്ചുപോയി. ആ സീന്‍ എടുക്കുന്നതിന് മുന്‍പേ തന്നെ ലാല്‍ സാര്‍ എന്നോട് ക്ഷമ ചോദിച്ചിരുന്നു, ‘എവിടെയെങ്കിലും ഞാന്‍ നിങ്ങളെ നാണം കെടുത്തുകയാണെങ്കില്‍ എന്നോട് ക്ഷമിക്കണം’ എന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷെ അവിടെ നാണിക്കേണ്ട കാരമില്ല, ഇത് ജോലിയാണ്.

ഷോട്ട് എടുക്കുന്നതിന് മുന്‍പ് ലാല്‍ സര്‍ പെറ്റിക്കോട്ട് ആണ് ധരിച്ചിരുന്നത്. ഷോട്ട് റെഡിയായപ്പോള്‍ അത് ഊരി മാറ്റി. ഷൂട്ട് ചെയ്യുന്ന സമയത്ത് വലറെ അത്യാവശ്യമുള്ള ക്രൂ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് അതാണ് കംഫര്‍ട്ട് എന്ന് നേരത്തെ ഞാന്‍ സംവിധായകനോട് പറഞ്ഞിരുന്നു. വേറെ ക്യാമറകളോ ഫോട്ടോ എടുക്കാനോ ഉള്ള സൗകര്യമില്ല, ഈ റൂം തീര്‍ത്തും മൂടി കെട്ടിയിരുന്നു. ആവശ്യത്തിനുള്ള ലൈറ്റ് സെറ്റ് ചെയ്ത ശേഷം ലൈറ്റ്‌സ് ബോയിസ് എല്ലാം പുറത്ത് പോയി. അതുകൊണ്ട് ആ രംഗം ചെയ്യുമ്പോള്‍ ഞങ്ങളും ഫ്രീ ആയിരുന്നു. ആ രംഗം ചെയ്യുമ്പോഴും, ഇപ്പോള്‍ പറയുമ്പോഴും ആ രംഗത്തിന് ഒരു മഹത്വമുണ്ട് – മീര വാസുദേവന്‍ പറഞ്ഞു

More in Actress

Trending

Recent

To Top