Connect with us

നടി മാലാ പാര്‍വതിയുടെ അമ്മ എന്നതിനപ്പുറം, ഡോ. കെ. ലളിത കേരളത്തിലെ എണ്ണം പറഞ്ഞ ഗൈനക്കോളജിസ്റ്റ്മാരിൽ ഒരാൾ, പ്രിയപ്പെട്ട അമ്മയെ ശുശ്രൂഷിക്കാനും പരിചരിക്കാനും നടിയ്ക്ക് ലഭിച്ചത് 22 ദിവസം മാത്രം; മാലാ പാർവതിയുടെ വീട്ടിൽ നിന്നുള്ള ദൃശ്യങ്ങൾ കാണാം

Actress

നടി മാല പാർവതിയുടെ അമ്മയുടെ വിയോഗം ഇന്നായിരുന്നു. പട്ടം എസ്.യു.ടി ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. കരളിലെ അര്‍ബുദബാധയെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂലൈ 12 മുതല്‍ ചികിത്സയിലായിരുന്നു.

അമ്മ യാത്രയായി! തിരുവനന്തപുരം, പട്ടം എസ്‌യുടി ആശുപത്രിയില്‍ വച്ചായിരുന്നു. 5.48 ന്. ജൂലൈ 12 മുതൽ, ചികിത്സയിലായിരുന്നു. ലിവറിൽ സെക്കണ്ടറീസ് അറിഞ്ഞത് 12ന്. മാരകമായ രോഗം, ഞങ്ങൾക്ക് പരിചരിക്കാൻ, ശുശ്രൂഷിക്കാൻ 22 ദിവസമേ കിട്ടിയൊള്ളു.’– എന്നായിരുന്നു മാലാ പാർവതിയുടെ ഫേസ്ബുക് പോസ്റ്റ്.

മാലാ പാര്‍വതിയുടെ അമ്മ എന്നതിനപ്പുറം, ഡോ. കെ. ലളിത കേരളത്തിലെ എണ്ണം പറഞ്ഞ ഗൈനക്കോളജിസ്റ്റ്മാരിൽ ഒരാളായിരുന്നു.മഹാകവി കുമരാനാശാന്റെ ഭാര്യ ഭാനുമതിഅമ്മയുടെ പുനർവിഭാഗത്തിൽ പിറന്ന മകളാണ് ലളിത. ആശാന്റെ മരണശേഷം പതിമ്മൂന്ന് വർഷം കഴിഞ്ഞ് ഏജീസ് ഓഫീസ് ഉദ്യോഗസ്ഥനായ കാർത്തികപ്പള്ളി സ്വദേശി സി ഒ കേശവനുമായുള്ള ആ വിവാഹത്തിലൂടെ പിറന്ന നാലുമക്കളിൽ മൂത്തമകളാണ്. പ്രമുഖ സാംസ്ക്കാരിക പ്രവർത്തകനും ഖാദി ബോർഡ് സെക്രട്ടറിയും വയലാർ രാമവർമ്മ സാഹിത്യ ട്രസ്റ്റിന്റെ ജീവാത്മാവുമായിരുന്ന പരേതനായ സി വി ത്രിവിക്രമനാണ് ഭർത്താവ്. മാനേജ്മെന്റ് വിദഗ്ധയായ ലക്ഷ്മി എസ് കുമാരൻ, പ്രമുഖ നടി മാലാ പാർവതി എന്നിവരാണ് മക്കൾ.

1954 ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസിനു നാലാം റാങ്കോടെയാണ് ലളിത പാസ്സായത്. പി ജിക്ക് ഗൈനക്കോളജിക്കാണ് ചേർന്നത്. അന്ന് ഗൈനക്കോളജിസ്റ്റുകൾ കുറവായിരുന്നു. ഇന്റേൺഷിപ്പ് കാലത്താണ് ആദ്യ പ്രസവം എടുക്കുന്നത്. 85ാം വയസിലും സേവനം തുടർന്നുവരികയായിരുന്നു. മൃദുഭാഷിയായ ഡോ. ലളിത മികച്ച അധ്യാപികയുമായിരുന്നു. പ്രമുഖരായ ഒട്ടേറെ ഡ‍ോക്ടർമാർ ലളിതക്ക് കീഴിൽ പഠിച്ചു. ആദ്യം സംസ്ഥാന ഹെൽത്ത് സർവീസിലായിരുന്നു.1964 ലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിയത്. എസ് എ ടി സൂപ്രണ്ടും ഗൈനക്കോളജി വിഭാഗം മേധാവിയായും സേവനമനുഷ്ഠിച്ച് 1992 ലാണ് സർവ്വീസിൽ നിന്ന് വിരമിച്ചത്. അടുത്ത ദിവസം തന്നെ എസ് യു ടിയിൽ ജോലിയിൽ പ്രവേശിച്ചു. ഇവിടെ മരണം വരെ സേവനം തുടർന്നു. കൈ വിറയ്ക്കാത്തിടത്തോളം നിവർന്നുനിൽക്കാൻ പറ്റുന്നിടത്തോളം പ്രൊഫഷനിൽ തുടരണമെന്നാണ് ഡോ.ലളിത ആഗ്രഹിച്ചത്.

More in Actress

Trending

Recent

To Top