പ്രചരിക്കുന്ന കാര്യങ്ങള്‍ ചോദിക്കാനായി ഒത്തിരി കോളുകള്‍ വരുന്നുണ്ട്, ഞാന്‍ ഇപ്പോള്‍ ഇന്‍ഡസ്ട്രിയിലുണ്ടെന്ന് എല്ലാവരും അറിഞ്ഞില്ലേ, അത് മതി.. എല്ലാ വീട്ടിലുമുണ്ടാവില്ലേ ചെറിയ ചെറിയ പ്രശ്നങ്ങള്‍! വീണയും ഭർത്താവും വേർപിരിഞ്ഞോ? നടിയുടെ ആദ്യ പ്രതികരണം ഞെട്ടിച്ചു
പ്രചരിക്കുന്ന കാര്യങ്ങള്‍ ചോദിക്കാനായി ഒത്തിരി കോളുകള്‍ വരുന്നുണ്ട്, ഞാന്‍ ഇപ്പോള്‍ ഇന്‍ഡസ്ട്രിയിലുണ്ടെന്ന് എല്ലാവരും അറിഞ്ഞില്ലേ, അത് മതി.. എല്ലാ വീട്ടിലുമുണ്ടാവില്ലേ ചെറിയ ചെറിയ പ്രശ്നങ്ങള്‍! വീണയും ഭർത്താവും വേർപിരിഞ്ഞോ? നടിയുടെ ആദ്യ പ്രതികരണം ഞെട്ടിച്ചു
പ്രചരിക്കുന്ന കാര്യങ്ങള്‍ ചോദിക്കാനായി ഒത്തിരി കോളുകള്‍ വരുന്നുണ്ട്, ഞാന്‍ ഇപ്പോള്‍ ഇന്‍ഡസ്ട്രിയിലുണ്ടെന്ന് എല്ലാവരും അറിഞ്ഞില്ലേ, അത് മതി.. എല്ലാ വീട്ടിലുമുണ്ടാവില്ലേ ചെറിയ ചെറിയ പ്രശ്നങ്ങള്‍! വീണയും ഭർത്താവും വേർപിരിഞ്ഞോ? നടിയുടെ ആദ്യ പ്രതികരണം ഞെട്ടിച്ചു
ചുരുങ്ങിയ കാലയളവുകൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംപിടിച്ച സിനിമാസീരിയൽ താരമാണ് നടി വീണാനായർ. തട്ടീം മുട്ടീം സീരിയലിലൂടെയാണ് താരം കൂടുതൽ ശ്രദ്ധേയയായത്. അടുത്ത ദിവസങ്ങളിലാണ് വീണ നായരും ഭർത്താവ് ആർ ജെ അമാനും പിരിയുന്നു എന്ന വാർത്തകൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നത്. എന്നാൽ ഇതിനെതിരെ പ്രതികരിക്കാൻ വീണയോ ഭർത്താവ് അമാനോ തായ്യാറായിട്ടില്ല. ഫ്ളവേഴ്സ് ഒരുകോടിയിൽ അതിഥിയായെത്തിയപ്പോൾ ഈ വാർത്തയോട് ആദ്യമായി വീണ പ്രതികരിച്ചിരിക്കുകയാണ്.
വീണ നായര്‍ വിവാഹമോചിതയായി എന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഓണ്‍ലൈനിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ശരിക്കും നിങ്ങള്‍ വിവാഹമോചിതരായോ എന്ന് ചോദിച്ചപ്പോള്‍ ഡിവോഴ്സായിട്ടില്ലെന്നായിരുന്നു വീണ പറഞ്ഞത്. എല്ലാ വീട്ടിലുമുണ്ടാവില്ലേ ചെറിയ ചെറിയ പ്രശ്നങ്ങള്‍. അതേയുള്ളൂ. ഞാനിങ്ങട് പോരുന്നു എന്ന് പറഞ്ഞപ്പോള്‍ എല്ലാവരും അതേക്കുറിച്ച് ചോദിക്കും, നമ്മള് പിരിഞ്ഞിട്ടല്ലല്ലോ എന്ന് പറയുക എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. രണ്ടാളും ഒന്നിച്ച് എല്ലാവരേയും അമ്പരപ്പിക്കുകയെന്നായിരുന്നു ശ്രീകണ്ഠന് നായര്‍ പറഞ്ഞത്.
സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്ന കാര്യങ്ങള്‍ ചോദിക്കാനായി ഒത്തിരി കോളുകള്‍ വരുന്നുണ്ട്. അതൊന്നും എടുക്കാറില്ല. ഇവരോട് എനിക്കോ പുള്ളിക്കോ ഒന്നും പറയാനില്ല. സോഷ്യല്മീഡിയയക്കാരോട് എനിക്കൊന്നും പറയാനില്ല. ഒരു വീഡിയോയോ പോസ്റ്റിട്ടാലോ വളച്ചൊടിക്കുകയാണ്. അപ്പുറത്ത് എന്താണെന്ന് അറിയാനുള്ള ആകാംക്ഷയാണ് അവര്‍ക്ക്. അതിലൊന്നും എനിക്കൊന്നും പറയാനില്ല. ഞാന്‍ ഇപ്പോള്‍ ഇന്‍ഡസ്ട്രിയിലുണ്ടെന്ന് എല്ലാവരും അറിഞ്ഞില്ലേ, അത് മതിയെന്നുമായിരുന്നു വീണ പറഞ്ഞത്.
പ്രണയവിവാഹമായിരുന്നു ഞങ്ങളുടേത്. കലോത്സവത്തില്‍ വെച്ച് കണ്ടിരുന്നു. അതിന് ശേഷം ഫേസ്ബുക്കിലൂടെ വീണ്ടും കണ്ടുമുട്ടി. നല്ല സുഹൃത്തുക്കളായി മാറി. കണ്ട ഉടനെ തന്നെ ഇഷ്ടം പറയുന്നു, കല്യാണം കഴിക്കാമെങ്കില്‍ നമുക്ക് പ്രണയിക്കാമെന്ന് പറയുന്നു. വീട്ടില്‍ പറഞ്ഞപ്പോള്‍ വീട്ടുകാരും സമ്മതിച്ചു. അളിയാ അളിയാ കമ്പനിയാണ്, ഇപ്പോഴും അങ്ങനെയാണ് പോയിക്കൊണ്ടിരിക്കുന്നതെന്ന് വീണ പറയുന്നു.
കല്യാണം കഴിഞ്ഞാല്‍ അഭിനയം അവസാനിപ്പിക്കാമെന്നായിരുന്നു കരുതിയത്. 2014 ജൂണിലായിരുന്നു വിവാഹം. സെപ്റ്റംബറിലായിരുന്നു വെള്ളിമൂങ്ങ റിലീസ് ചെയ്തത്. ഇനി അഭിനയിക്കുന്നില്ല, ഡാന്‍സ് സ്കൂളൊക്കെ തുടങ്ങാമെന്നായിരുന്നു കരുതിയത്. നീ അഭിനയം നിര്‍ത്തരുത് എന്ന് അദ്ദേഹം പറഞ്ഞിരുന്നു. അങ്ങനെയാണ് അഭിനയത്തില്‍ തുടര്‍ന്നത്. നിരവധി അവസരങ്ങളും ലഭിച്ചിരുന്നു.
പത്താംക്ലാസില്‍ പഠിച്ചിരുന്നപ്പോഴായിരുന്നു ആദ്യത്തെ പ്രണയം. ആറ് മാസം തികച്ചില്ല, അതിന് മുന്‍പ് കൈയ്യോടെ പിടിച്ച് നന്നായി തല്ലി. ചേട്ടനും അമ്മയുമാണ് തല്ലിയത്. അച്ഛന്റെ വക ചെറിയൊരു കൊട്ടും. അതിന് ശേഷം ഏത് പ്രണയമായാലും കൈയ്യോടെ പിടിക്കും. എന്നോട് പറയുന്നത് മാത്രമല്ല അപ്പുറത്തുള്ളവരേയും ഉപദ്രവിക്കും. കൂട്ടുകാരേയും വിളിച്ച് പോയി അവരെ തല്ലും. അതായിരുന്നു അവസ്ഥ.
ഇന്‍ഡസ്ട്രിയില്‍ വന്ന് സമയത്ത് നിരവധി വണ്ടിച്ചെക്കുകള്‍ കിട്ടിയിരുന്നു. തുടക്കക്കാരിയായതിനാല്‍ അന്നതൊന്നും ചോദിക്കാരനായിരുന്നില്ല. ഇപ്പോള്‍ ആ അവസ്ഥയൊക്കെ മാറി. ആത്മയും അമ്മയുമൊക്കെ വന്നതോടെ പേയ്മെന്റ് വിഷയത്തില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ അവര്‍ നോക്കിക്കോളും. ഇപ്പോൾ ചെക്കൊന്നും ഇല്ലെന്നുമായിരുന്നു വീണ നായർ പറഞ്ഞത്.
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...