Connect with us

നേരത്തേയും ലഹരിമരുന്നു കേസിൽ അറസ്റ്റിലായി, അന്ന് ജയിലിലായിട്ടും പാഠം പഠിച്ചില്ല, ജയിലിലായെങ്കിലും ലഹരി ഉപയോഗം അവസാനിപ്പിച്ചിരുന്നില്ലെന്ന് അടുത്തമുള്ളവർ പറയുന്നു, പണം കണ്ടെത്തിയത് അനാശാസ്യത്തിലൂടെ!? പെണ്ണും ലഹരിയും കൊണ്ട് കൊച്ചി കീഴടക്കി, നടി അശ്വതി ബാബു ചില്ലറക്കാരിയല്ല, പുറത്തു വരുന്നത്

Actress

കൊച്ചിയില്‍ നിന്നും സിനിമാ സീരിയല്‍ നടിയുടേയും കൂട്ടാളിയുടേയും സാഹസ പ്രകടനമായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. അമിതമായി ലഹരി ഉപയോഗിച്ചശേഷം അപകടകരമായി വാഹനമോടിച്ചു നിരവധി വാഹനങ്ങളാണ് ഇവർ ഇടിച്ചു തെറിപ്പിച്ചത്. ഇതിനെ തുടര്‍ന്നാണ് സിനിമാ, സീരിയല്‍ നടി അശ്വതി ബാബുവും സുഹൃത്ത് നൗഫലിനേയും പോലീസ് കസ്റ്റഡിയിൽ എടുത്തത്.

ഇവർ നേരത്തേയും ലഹരിമരുന്നു കേസിൽ അറസ്റ്റിലായതായി പൊലീസ് പറയുന്നു. 2018ൽ എംഡിഎംഎയുമാണ് ഇരുവരും പൊലീസ് പിടിയിലായത്. ഇരുവരും ജയിലിലായെങ്കിലും ലഹരി ഉപയോഗം അവസാനിപ്പിച്ചിരുന്നില്ലെന്നാണ് അടുപ്പമുള്ളവർ പറയുന്നത്. അന്ന് ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ അനാശാസ്യ പ്രവർത്തനവും ലഹരി ഉപയോഗവും നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പൊലീസ് പരിശോധന.

ലഹരിമരുന്ന് ദിവസവും ഉപയോഗിക്കുന്ന നടി ലഹരി മരുന്നിന് അടിമയാണെന്ന വിവരവും അന്വേഷണ സംഘം നൽകിയിരുന്നു. അനാശാസ്യത്തിലൂടെയാണ് ഇതിനുള്ള പണം കണ്ടെത്തുന്നതെന്നാണ് പൊലീസ് അന്ന് നൽകിയിരുന്ന വിശദീകരണം. പുറത്തു വിട്ടാലും ലഹരി മരുന്നില്ലാതെ ജീവിക്കാനാവില്ലെന്ന ഇവരുടെ കുറ്റസമ്മതവും പുറത്തു വന്നിരുന്നു.

പ്രായപൂർത്തിയാകും മുൻപ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്നു ഒബ്സർവേഷൻ ഹോമിൽ കഴിഞ്ഞ ചരിത്രവും നടിക്കുണ്ട്.2016ൽ ദുബായിൽ വച്ചും ലഹരി ഉപയോഗിച്ചതിനു പിടിയിലായിട്ടുണ്ട്. തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശിനിയാണ് 26 വയസ്സുകാരി അശ്വതി ബാബു. വിൽപനയെക്കാൾ ഉപയോഗിക്കുന്നതിനാണ് ഇവർ എംഡിഎംഎ മരുന്ന് എത്തിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.

കുസാറ്റ് ജംഗ്ഷന്‍ മുതല്‍ തൃക്കാക്കര ക്ഷേത്രം വരെയുള്ള റോഡിലൂടെയായിരുന്നു കഴിഞ്ഞ ദിവസം ഇവരുടെ അഭ്യാസം. നാട്ടുകാര്‍ തൃക്കാക്കര ക്ഷേത്രത്തിനു സമീപത്തു വാഹനം തടയാന്‍ ശ്രമിച്ചതോടെ വെട്ടിച്ചെടുത്തു രക്ഷപെടാന്‍ നോക്കിയെങ്കിലും ടയര്‍ പൊട്ടിയതിനെ തുടര്‍ന്നു നടന്നില്ല. ഇതോടെ വാഹനം ഉപേക്ഷിച്ചു രക്ഷപെടാനായി ശ്രമം. ഇതിനിടെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. കുസാറ്റ് സിഗ്‌നലില്‍ വാഹനം നിര്‍ത്തി മുന്നോട്ടും പിന്നോട്ടും എടുത്ത് അഭ്യാസം കാണിച്ചതോടെയാണ് നാട്ടുകാര്‍ ശ്രദ്ധിച്ചത്. അവിടെനിന്നു വാഹനം എടുത്തപ്പോള്‍ മുതല്‍ പല വാഹനങ്ങളില്‍ ഇടിച്ചെങ്കിലും നിര്‍ത്താതെ പോയി.

തുടര്‍ന്നാണ് പിന്തുടര്‍ന്നു വന്ന ഒരാള്‍ വാഹനം വട്ടം വച്ചു തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചത്. ഇതില്‍ അരിശം പൂണ്ട് റോഡിനു പുറത്തുകൂടി വാഹനം എടുക്കാന്‍ ശ്രമിക്കുമ്പോഴാണ് ടയര്‍ പൊട്ടി വാഹനം ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായത്. ആളുകള്‍ ചുറ്റിലും കൂടിയതോടെ ആകെ ബഹളമായി.

ഒപ്പമുണ്ടായിരുന്ന നടി അശ്വതി ബാബു നൗഫലിനെ സ്ഥലത്തുനിന്നു മാറ്റാന്‍ ശ്രമിച്ചു. ഇരുവരും അടുത്തുള്ള സ്‌കൂളിന്റെ ഭാഗത്തേയ്ക്കു പോയെങ്കിലും പൊലീസെത്തി നൗഫലിനെ പിടികൂടി. പിന്നീട് നാട്ടുകാര്‍ നല്‍കിയ വിവരമനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ നടിയെയും കണ്ടെത്തുകയിരുന്നു

Continue Reading
You may also like...

More in Actress

Trending

Recent

To Top