Actress
‘അത് നീ തന്നെയാവുന്നു’, വിവാഹമോചനത്തിന് പിന്നാലെ പോസ്റ്റുമായി വീണ നായർ
‘അത് നീ തന്നെയാവുന്നു’, വിവാഹമോചനത്തിന് പിന്നാലെ പോസ്റ്റുമായി വീണ നായർ
മലയാളികൾക്ക് സുപരിചിതയാണ് നടി വീണ നായർ. സിനിമയിലും സീരിയലിലുമെല്ലാം ഒരുപോലെ തിളങ്ങിയിട്ടുണ്ട് വീണ. അഭിനേത്രിയെന്നതിലുപരിയായ അവതാരകയായും നർത്തകിയായുമെല്ലാം വീണ ശ്രദ്ധ നേടിയിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസൺ ടുവിലെ മത്സരാർത്ഥിയായി എത്തിയും വീണ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരുന്നു. സിനിമയിലും സീരിയലിലും അഭിനയിച്ചിട്ടുണ്ടെങ്കിലും മിനിസ്‌ക്രീനിലാണ് വീണ കൂടുതൽ തിളങ്ങിയത്.
ജനപ്രിയ പരമ്പരകളിലൂടെയും ബിഗ് ബോസ് അടക്കമുള്ള ഷോകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയാവുകയായിരുന്നു താരം. അഭിനേത്രിയെന്നതിലുപരിയായ അവതാരകയായും നർത്തകിയായുമെല്ലാം ഗായികയായുമെല്ലാം വീണ കയ്യടി നേടിയിട്ടുണ്ട്. അടുത്തിടെ, താരത്തിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വാർത്തകളും ഏറെ ശ്രദ്ധ നേടിയിരുന്നു. വിവാഹമോചനത്തെ കുറിച്ചുള്ള വാർത്തകളായിരുന്നു സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്.
2022 മുതൽ വീണയും ഭർത്താവും വേർപിരിഞ്ഞുവെങ്കിലും നയമ പരമായി ബന്ധം വേർപെടുത്തിയത് കഴിഞ്ഞ ആഴ്ചയാണ്. തുടക്ക സമയത്ത് വേർപിരിയൽ അംഗീകരിക്കാൻ പ്രയാസമായിരുന്നുവെങ്കിലും, ഈ സ്റ്റേജിൽ നിൽക്കുമ്പോൾ അതിൽ നിന്ന് താൻ ഏറെ മുന്നോട്ട് വന്നു കഴിഞ്ഞു എന്നാണ് വീണ നായർ പറഞ്ഞത്.
മകനാണ് ഇപ്പോൾ ജീവിക്കാനുള്ള പ്രതീക്ഷ, യാത്രകളും തന്റെ വർക്കും ജോലിയുമായി തിരക്കിലാണ് എന്നും വീണ പറഞ്ഞിരുന്നു. വർക്ക് വരാതിരിക്കുമ്പോൾ വിഷമം ഉണ്ടാവും. എന്നാൽ നിലവിൽ നല്ല അവസരങ്ങളുണ്ട്, ഡൊമനിക് ആണ് പുതിയ സിനിമ. ചിക്കബല്ലപൂരിലുള്ള അടിയോഗിയ്ക്ക് മുന്നിൽ നിൽക്കുന്ന ഫോട്ടോയ്‌ക്കൊപ്പമാണ് വീണയുടെ പോസ്റ്റ് ‘അത് നീ തന്നെയാവുന്നു’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ.
2014 ൽ ആണ് വീണ നായരും ആർജെ അമൻ ഭൈമി എന്ന സ്വാതി സുരേഷും വിവാഹിതരായത്. ഇരുവർക്കും ഒരു മകനും പിറന്നു. എന്നാൽ 2022 ഓടുകൂടെ വീണയുടെ വിവാഹ മോചന വാർത്തകൾ പുറത്തുവന്നിരുന്നു. ഒരുമിച്ചല്ല എന്ന് സ്ഥിരീകരിച്ച വീണ നായർ നിയമപരമായി ബന്ധം വേർപെടുത്തിയിട്ടില്ല എന്നും വ്യക്തമാക്കിയിരുന്നു. ഇപ്പോൾ വേർപിരിഞ്ഞ് ജീവിക്കാൻ തുടങ്ങി, മൂന്ന് വർഷം കഴിഞ്ഞിട്ടാണ് നിയമപരമായി ബന്ധം വേർപെടുത്തുന്നത്.
ഞാനിപ്പോൾ പൂർണമായും ഹാപ്പിയാണ് എന്ന് കഴിഞ്ഞ അഭിമുഖത്തിൽ വീണ വ്യക്തമാക്കിയിരുന്നു. മനസ്സിൽ വിഷമങ്ങൾ കടിച്ചമർത്തി ജീവിച്ച കാലമുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ അങ്ങനെയല്ല. പൂർണമായും ഞാൻ ഹാപ്പിയാണ്. പുതിയ വർക്കുകളും, തിരക്കുകളുമുണ്ട്. എല്ലാത്തിനുമപ്പുറം മകനാണ് എന്റെ സന്തോഷം. ഞങ്ങൾ വേർപിരിഞ്ഞുവെങ്കിലും മകന് ഒരു തരത്തിലും അച്ഛന്റെ സ്‌നേഹമോ അമ്മയുടെ സ്‌നേഹമോ നഷ്ടപ്പെട്ടിട്ടില്ല എന്നും വീണ വ്യക്തമാക്കിയിരുന്നു.
അമന്റെ പുതിയ ബന്ധത്തിനും താൻ എതിരല്ല എന്ന് വീണ വ്യക്തമാക്കിയതാണ്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അമൻ തന്റെ ബന്ധം വെളിപ്പെടുത്തിയിരുന്നു. നേരത്തെയായിരുന്നുവെങ്കിൽ ഞാൻ അതിന് വേദനിച്ചേനെ. പക്ഷേ ഇപ്പോൾ അതെല്ലാം കടന്ന് ഞാൻ ഏറെ മുന്നോട്ട് വന്നുകഴിഞ്ഞു എന്നാണ് വീണ പറഞ്ഞത്.
അതേസമയം, വിവാഹമോചനത്തിന് ശേഷം മകനുമായുള്ള ചിത്രങ്ങളാണ് കൂടുതലായും വീണ നായർ പങ്കിടാറുള്ളത്. ജീവിതത്തിലെ ചില കാര്യങ്ങൾ നഷ്‌ടമായപ്പോൾ ജീവിതം പൂർണമായും കൈവിട്ടു എന്ന് തോന്നിയ ഇടത്ത് നിന്ന് ജീവിക്കാനുള്ള പ്രേരണയായത് തന്റെ മകനാണെന്ന് വീണ നായർ പലപ്പോഴും പങ്കുവച്ചിട്ടുണ്ട്. ബന്ധം വഷളാവാൻ ബിഗ് ബോസ് കാരണമായിട്ടില്ല. അല്ലാതെ തന്നെയുള്ള പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു.
ഞങ്ങളുടെ പ്രശ്‌നങ്ങൾ ഞങ്ങൾക്കിടയിലാകട്ടെ. അത് പൊതുസമൂഹത്തിന് മുൻപിൽ പറയേണ്ട കാര്യമില്ലെന്ന് ഞങ്ങൾ തീരുമാനിച്ചതാണ്. വ്യക്തി ജീവിതം പരാജയമാണെന്ന് തോന്നുന്നില്ല. ഭർത്താവ് ഇല്ലെന്നേ ഉള്ളൂ. എനിക്ക് കുടുംബം ഉണ്ട്, സുഹൃത്തുക്കളുണ്ട്, എല്ലാവരും ഉണ്ട്. ഡിവോഴ്‌സ് ആയെന്നത് സങ്കടം തന്നെയാണ്. പക്ഷേ മകന്റെ കാര്യങ്ങൾ നന്നായി നോക്കാൻ എനിക്ക് സാധിക്കുന്നുണ്ടെന്നും വീണ നായർ പറഞ്ഞിരുന്നു.
