Actress
വീണ മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നു എന്ന് കേൾക്കുന്നത് സത്യമാണോ?; മറുപടിയുമായി നടി
വീണ മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നു എന്ന് കേൾക്കുന്നത് സത്യമാണോ?; മറുപടിയുമായി നടി
മലയാളികൾക്ക് സുപരിചിതയാണ് നടി വീണ നായർ. സിനിമയിലും സീരിയലിലുമെല്ലാം ഒരുപോലെ തിളങ്ങിയിട്ടുണ്ട് വീണ. അഭിനേത്രിയെന്നതിലുപരിയായ അവതാരകയായും നർത്തകിയായുമെല്ലാം വീണ ശ്രദ്ധ നേടിയിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസൺ ടുവിലെ മത്സരാർത്ഥിയായി എത്തിയും വീണ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരുന്നു.
സിനിമയിലും സീരിയലിലും അഭിനയിച്ചിട്ടുണ്ടെങ്കിലും മിനിസ്‌ക്രീനിലാണ് വീണ കൂടുതൽ തിളങ്ങിയത്. ജനപ്രിയ പരമ്പരകളിലൂടെയും ബിഗ് ബോസ് അടക്കമുള്ള ഷോകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയാവുകയായിരുന്നു താരം. അഭിനേത്രിയെന്നതിലുപരിയായ അവതാരകയായും നർത്തകിയായുമെല്ലാം ഗായികയായുമെല്ലാം വീണ കയ്യടി നേടിയിട്ടുണ്ട്.
അടുത്തിടെ, താരത്തിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വാർത്തകളും ഏറെ ശ്രദ്ധ നേടിയിരുന്നു. വിവാഹമോചനത്തെ കുറിച്ചുള്ള വാർത്തകളായിരുന്നു സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. എന്നാൽ വീണ ഇക്കാര്യത്തിൽ ഒന്നും പ്രതികരിക്കാൻ വലിയ താൽപര്യം കാട്ടിയിരുന്നില്ല. രണ്ട് വർഷത്തിൽ അധികമായി പങ്കാളിയുമായി വേർപിരിഞ്ഞാണ് വീണ കഴിയുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. വീണയുടെ മകൻ ഇപ്പോഴും താരത്തിന് ഒപ്പം തന്നെയുണ്ട്.
വീണ്ടും വിവാഹതയാവാൻ പോവുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെ ആരാധകർ നിരന്തരം ഇക്കാര്യം വീണയോട് ചോദിക്കുകയും ഒക്കെ ചെയ്‌തിരുന്നു. എന്നാൽ അപ്പോഴൊന്നും പ്രതികരിക്കാൻ വീണ തയ്യാറായിരുന്നില്ല. എന്നാൽ ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചുള്ള വാർത്തകളിൽ പ്രതികരിക്കുകയാണ് താരമിപ്പോൾ. കൂടാതെ തന്റെ പുതിയ സിനിമയുടെ വിശേഷങ്ങളും വീണ പങ്കുവയ്ക്കുന്നുണ്ട്.
വീണ മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നു എന്ന് കേൾക്കുന്നത് സത്യമാണോ എന്നായിരുന്നു ഒരു മാധ്യമ പ്രവർത്തകന്റെ ചോദ്യം. ഇതിനാണ് വീണ നായർ മറുപടി നൽകിയത്. വീണ നായർക്ക് വീണ്ടും വിവാഹമോ, എന്റെ കല്യാണം ആയെന്നോ? എന്നായിരുന്നു അത്ഭുതത്തോടെ താരത്തിന്റെ മറുപടി. നിങ്ങൾക്ക് ഒക്കെ അറിയാവുന്നത് അല്ലേ എല്ലാം പിന്നെയും വിവാഹമോ എന്ന് ചോദിക്കുന്നതിൽ അർഥം ഇല്ലല്ലോയെന്നും വീണ പറഞ്ഞു.
കൂടാതെ തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളും താരം പങ്കുവയ്ക്കുണ്ടായുണ്ടായി. മെഗാസ്‌റ്റാർ മമ്മൂട്ടിയ്ക്കൊപ്പമാണ് താരമെത്തുന്നത്. മമ്മൂട്ടി-ഗൗതം വാസുദേവ് മേനോൻ ചിത്രത്തിൽ വീണയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ രാജകുമാരി എന്ന ചിത്രത്തിലും ആസിഫലിയുടെ പുതിയ സിനിമയിലും വീണ വേഷമിട്ടിട്ടുണ്ട്. ഇവയൊക്കെയും അടുത്ത വർഷം ആദ്യം തന്നെ റിലീസാവുന്ന ചിത്രങ്ങളാണ്.
കൂടാതെ മമ്മൂട്ടിക്ക് ഒപ്പം അഭിനയിക്കാൻ കഴിഞ്ഞത് സ്വപ്‌ന സഫലീകരണമാണെന്നും താരം ചൂണ്ടിക്കാട്ടി. ലാലേട്ടൻ, മമ്മുക്ക എന്നിവർക്ക് ഒപ്പം ഒക്കെ അഭിനയിക്കാൻ കഴിയുന്നത് വലിയൊരു ഭാഗ്യമാണ്. ഏതൊരു കലാകാരന്റെയും സ്വപ്‌നമാണ് അത്. ഈ ഒക്ടോബർനവംബർ മാസത്തിലായിരുന്നു ഷൂട്ട് നടന്നത്. ചെറിയ വേഷം ആണെങ്കിലും മമ്മൂക്കയ്ക്ക് ഒപ്പം അഭിനയിക്കാൻ കഴിയുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന ഒരു ഭാഗ്യമാണെന്നും വീണ പറഞ്ഞു.
അതേസമയം, വിവാഹമോചനത്തിന് ശേഷം മകനുമായുള്ള ചിത്രങ്ങളാണ് കൂടുതലായും വീണ നായർ പങ്കിടാറുള്ളത്. ജീവിതത്തിലെ ചില കാര്യങ്ങൾ നഷ്‌ടമായപ്പോൾ ജീവിതം പൂർണമായും കൈവിട്ടു എന്ന് തോന്നിയ ഇടത്ത് നിന്ന് ജീവിക്കാനുള്ള പ്രേരണയായത് തന്റെ മകനാണെന്ന് വീണ നായർ പലപ്പോഴും പങ്കുവച്ചിട്ടുണ്ട്. ബന്ധം വഷളാവാൻ ബിഗ് ബോസ് കാരണമായിട്ടില്ല. അല്ലാതെ തന്നെയുള്ള പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു.
ഞങ്ങളുടെ പ്രശ്‌നങ്ങൾ ഞങ്ങൾക്കിടയിലാകട്ടെ. അത് പൊതുസമൂഹത്തിന് മുൻപിൽ പറയേണ്ട കാര്യമില്ലെന്ന് ഞങ്ങൾ തീരുമാനിച്ചതാണ്. വ്യക്തി ജീവിതം പരാജയമാണെന്ന് തോന്നുന്നില്ല. ഭർത്താവ് ഇല്ലെന്നേ ഉള്ളൂ. എനിക്ക് കുടുംബം ഉണ്ട്, സുഹൃത്തുക്കളുണ്ട്, എല്ലാവരും ഉണ്ട്. ഡിവോഴ്‌സ് ആയെന്നത് സങ്കടം തന്നെയാണ്. പക്ഷേ മകന്റെ കാര്യങ്ങൾ നന്നായി നോക്കാൻ എനിക്ക് സാധിക്കുന്നുണ്ടെന്നും വീണ നായർ പറഞ്ഞിരുന്നു.
