Actress
ബുര്‍ഖ ധരിച്ച് ടൗണിലൂടെ നടന്ന് തിയേറ്ററിലേക്ക്, പ്രേക്ഷകര്‍ക്കൊപ്പം സിനിമ കണ്ട് സായ് പല്ലവി; വീഡിയോ വൈറല്‍
ബുര്‍ഖ ധരിച്ച് ടൗണിലൂടെ നടന്ന് തിയേറ്ററിലേക്ക്, പ്രേക്ഷകര്‍ക്കൊപ്പം സിനിമ കണ്ട് സായ് പല്ലവി; വീഡിയോ വൈറല്‍
തന്റെ പുതിയ ചിത്രം ‘ശ്യാം സിന്‍ഹ റോയി’ ആരധകര്‍ക്കൊപ്പം തിയേറ്ററിലിരുന്ന് കണ്ട് സായ് പല്ലവി. ഹൈദരാബാദുളള ശ്രി രാമുലു തിയേറ്ററിലാണ് കഴിഞ്ഞ ദിവസം വൈകിട്ട് നടി പ്രേക്ഷകര്‍ക്കൊപ്പം സിനിമ കണ്ടത്. എന്നാല്‍ വേഷം മാറി എത്തിയ സായ് പല്ലവിയെ ആരും തിരിച്ചറിഞ്ഞില്ല.
ബുര്‍ഖ ധരിച്ച് ടൗണിലൂടെ നടന്ന് താരം തിയേറ്ററിലേക്ക് എത്തുന്ന വീഡിയോയാണ് ശ്രദ്ധ നേടുന്നത്. സിനിമയ്ക്ക് ശേഷം കാറില്‍ കയറി പോകുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. ഡിസംബര്‍ 24ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ചിത്രത്തില്‍ ദേവദാസിയുടെ വേഷത്തിലാണ് സായ് പല്ലവി എത്തിയത്. നാനിയാണ് നായകന്‍. കൃതി ഷെട്ടി, മഡോണ സെബാസ്റ്റ്യന്‍ രാഹുല്‍ രവീന്ദ്രന്‍, മുരളി ശര്‍മ്മ, അഭിനവ് ഗോമതം, ജിഷു സെന്‍ ഗുപ്ത, ലീലാ സാംസണ്‍, മനീഷ് വാദ്വ, ബരുണ്‍ ചന്ദ എന്നിവരാണ് മറ്റു അഭിനേതാക്കള്‍.
നിഹാരിക എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ശ്രീ വെങ്കട്ട് ബോയ്‌നപ്പള്ളിയാണ് ശ്യാം സിന്‍ഹ റോയി നിര്‍മിച്ചിരിക്കുന്നത്.