ഭാഷ ഒരിക്കലും സിനിമയുടെ അതിര്വരമ്പല്ലെന്ന് നടി നിത്യ മേനോന്. ഒരു പുതിയ ഭാഷ സംസാരിക്കാന്‍ കഴിയുന്നത് നേട്ടമായാണ് താന്‍ കാണുന്നത് എന്നും ഇന്ത്യയുടെ സംസ്കാരം പോലെ തന്നെ ഭാഷയെ ആളുകള്‍ വേര്‍തിരിക്കുന്നുണ്ട് എന്നും ഇത് മാറണമെന്നും താരം പറഞ്ഞു.
‘ആളുകള്‍ കൂടുതല്‍ അന്യ ഭാഷ ചിത്രങ്ങളും സീരീസുകളും കാണാന്‍ തുടങ്ങിയത് ഈ അടുത്തകാലത്താണ്. പ്രത്യേകിച്ച് കൊവിഡ് ലോക്ക് ഡൗണ്‍ സമയങ്ങളില്‍. അത് അവരെ കൂടുതല്‍ തുറന്നു ചിന്തിക്കാന്‍ സഹായിച്ചു. അടുത്ത തലമുറ ഭാഷ എന്നുള്ള അതിര്‍വരമ്പ് ഭേദിക്കും എന്നാണ് ഞാന്‍ കരുതുന്നത്.’ അഭിമുഖത്തില്‍ താരം പറഞ്ഞു.
പ്രേക്ഷകര്‍ എന്നോട് ചോദിക്കാറുള്ള ഒരു കാര്യമാണ്, അവരുടെ ഭാഷയില്‍ എപ്പോഴാണ് അഭിനയിക്കുന്നത് എന്ന്. അതില്‍ എനിക്ക് പറയാനുള്ളത്, എന്നെ നിങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കില് എന്റെ സിനിമകള്‍ ആസ്വദിക്കൂ എന്നാണ്. നമ്മുടെ സംസ്കാരത്തെ പോലെ തന്നെ ഇവിടെ ഭാഷയെക്കുറിച്ചുള്ള മൗലികവാദമുണ്ട്. ആളുകള്‍ അങ്ങനെ കരുതരുതെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതും. വളരെ വേഗത്തില്‍ തന്നെ ഞാന്‍ എങ്ങനെ ഓരോ ഭാഷകള്‍ പഠിക്കുന്നു എന്ന കമന്റുകള്‍ കാണാറുണ്ട്. അതിനു കാരണം എല്ലാ ഭാഷകളെയും ഞാന്‍ സ്നേഹിക്കുന്നുവെന്നതാണ്.
തെന്നിന്ത്യയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പിന്നീട് തമിഴിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ്...
ബാലതാരമായി എത്തി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജലി നായർ. മാനത്തെ വെള്ളിത്തേര്, ബന്ധനം തുടങ്ങി കുറച്ച് ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു....
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക്...