തന്റെ വീട്ടുകാര്‍ക്കും അവനെ പരിചയമാണ്…. അവനോട് താന്‍ എന്തും തുറന്ന് പറയും എപ്പോഴും സ്പെഷ്യലായ വ്യക്തിയാണ്; തന്റെ സ്വകാര്യ ജീവിതം പുറത്ത് പറയാന്‍ ആഗ്രഹിക്കുന്നില്ല; വിവാഹ വാര്‍ത്തയോട് പ്രതികരിച്ച് മഞ്ജിമ മോഹന്‍

തമിഴ് താരം ഗൗതം കാര്‍ത്തിക്കുമായി പ്രണയത്തിലാണ്, ഉടന്‍ വിവാഹിതരാകും എന്ന വാര്‍ത്തകളോട് പ്രതികരിച്ച് നടി മഞ്ജിമ മോഹന്‍. തന്റെ ജീവിതത്തിലെ ഏറ്റവും സ്പെഷ്യലായ വ്യക്തിയാണ് ഗൗതം എന്നാണ് മഞ്ജിമ പറയുന്നത്. താന്‍ അഭിമുഖങ്ങളില്‍ മുമ്പ് പങ്കെടുക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ എല്ലാവരും ചോദിക്കാറുള്ളത്, എന്തുകൊണ്ടാണ് നിങ്ങളെ കുറിച്ച് ഗോസിപ്പുകള്‍ വരാത്തത് എന്നാണ്. ഇപ്പോള്‍ ഒരു ചെറുത് കിട്ടിയപ്പോള്‍ അവര്‍ ആഘോഷിക്കുകയാണ്. തന്റെ സ്വകാര്യ ജീവിതം പുറത്ത് പറയാന്‍ ആഗ്രഹിക്കുന്നില്ല.
പ്രണയം, വിവാഹം എന്നിവയെല്ലാം രണ്ട് വ്യക്തികളെ മാത്രമല്ല രണ്ട് കുടുംബത്തേയും ബാധിക്കുന്നതാണ്. ഗൗതവുമായി എന്തെങ്കിലും ഉണ്ടോയെന്ന് ചോദിച്ചാല്‍ ഉണ്ട് എന്ന് പറയാം. പക്ഷെ വിശദീകരിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. വിവാഹം പോലുള്ളവയിലേക്ക് കടക്കുമ്പോള്‍ പുറത്ത് പറയാതിരിക്കില്ല.
ഗൗതം തന്റെ മെയില്‍ വേര്‍ഷനാണ്. അവനോട് അടുത്ത ബന്ധമുണ്ട്. തന്റെ വീട്ടുകാര്‍ക്കും അവനെ പരിചയമാണ്. അവനോട് താന്‍ എന്തും തുറന്ന് പറയും കാരണം താന്‍ പറയുന്നത് കണക്ക് കൂട്ടി അവന് തന്നെ വിലയിരുത്തുകയോ വിമര്‍ശിക്കുകയോ ചെയ്യാറില്ല.
അവനൊപ്പം മാത്രമല്ല മറ്റ് നായക നടന്മാര്ക്കൊപ്പമെല്ലാം താന്‍ പുറത്ത് പോയിട്ടുണ്ട്. അവന്റെ കുടുംബവും തനിക്ക് സുപരിചിതമാണ്. അവന്റെ അമ്മയുമായി വലിയ സൗഹൃദമുണ്ട്. അവന് എപ്പോഴും സ്പെഷ്യലായ വ്യക്തിയാണ്. ഗോസിപ്പുകള്‍ തന്നെ ബാധിക്കാറില്ല.
പക്ഷെ തന്റെ വീട്ടുകാരെ അത് ബാധിക്കാറുണ്ട്. ബന്ധുക്കളുടേയും മറ്റുള്ളവരുടേയും ചോദ്യങ്ങളേറെയും കേള്‍ക്കേണ്ടി വരുന്നതും മറുപടി നല്‍കേണ്ടി വരുന്നതും അവരാണ്. അവര്‍ വിഷമിക്കുമ്പോള്‍ തനിക്കും ചെറിയ ബുദ്ധിമുട്ട് തോന്നും. അടുത്തൊന്നും വിവാഹം എന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല എന്നാണ് മഞ്ജിമ മോഹന്‍ പറയുന്നത്.
ദേവരാട്ടം എന്ന ചിത്രത്തില്‍ മഞ്ജിമയുടെ നായകനായിരുന്നു ഗൗതം കാര്‍ത്തിക്.
സിനിമയിൽ അഭിനയിക്കണമെന്ന മോഹം പിടിച്ച് വന്ന കുട്ടിയായിരുന്നില്ല തിരുവല്ലക്കാരി ഡയാന, പക്ഷെ അവൾക്ക് അഭിനയിക്കാൻ ഇഷ്ടമാണ് എന്നു താൻ മനസിലാക്കി എന്നാണ്...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കനക. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയനായികമാരുടെ ഇടയിൽ...
വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയ ആയ നായിക കയാദു ലോഹറിന്റെ പേരും തമിഴ്നാട്ടിലെ സര്‍ക്കാറിന്റെ മദ്യവില്പന കമ്പനിയായ ടാസ്മാക്കുമായി...