ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നവ്യ നായർ. 10 വര്‍ഷത്തിന് ശേഷം ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ തിരിച്ചുവരവ്.
സിനമ മാത്രമല്ല ഒരുത്തീ എന്ന ചിത്രത്തിലൂടെ നവ്യ എന്ന വ്യക്തിയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് നവ്യയെ കുറിച്ച് രജിത് ലീല രവീന്ദ്രന് കുറിച്ച വാക്കുകളാണ്. മൂവി സ്ട്രീറ്റ് എന്ന സിനിമ ഗ്രൂപ്പിലാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. രണ്ടാം വരവില്‍ നവ്യ നല്കിയ അഭിമുഖത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കുറിപ്പ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ…
” പരമ്പരാഗത രീതിയില്‍ നല്ല ഭാര്യ, നല്ല അമ്മ, നല്ല മരുമകള്‍ അങ്ങനെ പേര് എടുക്കണമെന്ന് ആഗ്രഹമില്ലേ. അല്ലെങ്കില്‍ ഇതൊന്നും എന്റെ റോള്‍ അല്ല എന്ന മനോഭാവമാണോ?’ പത്തു വര്‍ഷത്തെ ഇടവേള കഴിഞ്ഞ് മലയാള സിനിമയിലേക്ക് ‘ഒരുത്തീ’ എന്ന സിനിമയുമായി തിരിച്ചു വരവ് നടത്തുന്ന നവ്യാനായരോട് മനോരമയിലെ ജോണി ലൂക്കോസിന്റെ ചോദ്യമാണ്. ‘ഞാനൊരു ഭാര്യയാണ്, അമ്മയാണ്, മരുമകളാണ്. എന്താണ് നല്ല ഭാര്യ, നല്ല മകള്‍, നല്ല മരുമകള്‍? ഞാന്‍ ആത്യന്തികമായി ആഗ്രഹിക്കുന്നത് നല്ലൊരു മനുഷ്യസ്ത്രീ ആകാനാണ്. ആരെയും വേദനിപ്പിക്കാന്‍ കഴിവതും ശ്രമിക്കാതിരിക്കുക.
എന്റെ മകന് ആണെങ്കില്‍ പോലും അവനെ ‘own’ ചെയ്യാനല്ല ഞാന്‍ ആഗ്രഹിക്കുന്നത്. അതായത് നീ എന്റെ മകനാണ് ഞാന്‍ പറയുന്നത് നീ കേട്ടേ പറ്റൂ എന്നല്ല, ഇതാണ് എന്റെ അഭിപ്രായം, ഇതാണ് നീ ചെയ്യേണ്ടത് എന്നാണ് ഞാന്‍ വിചാരിക്കുന്നത്, പക്ഷേ നിന്റെ ഇഷ്ടം ആണിത്. നമ്മുടെ ശരി മറ്റുള്ളവരിലേക്ക് അടിച്ചേല്‍പ്പിക്കുന്ന സിസ്റ്റം ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല.
എനിക്ക് ജീവിതത്തില്‍ പ്രണയം ഉണ്ടായിട്ടുണ്ട്. ഒരു പ്രണയവും ഞാന്‍ മറന്നിട്ടില്ല. പ്രണയം അങ്ങനെ മറക്കാന്‍ ആര്‍ക്കും പറ്റില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഞാനും മറന്നിട്ടില്ല.’ ‘പ്രണയത്തില്‍ ആയിരിക്കുന്ന കാലത്ത് എന്നെപ്പോലെ നിന്നെ മനസ്സിലാക്കാന്‍ ഈ ലോകത്ത് ആര്‍ക്കും സാധിക്കില്ല എന്ന് പ്രണയിക്കുന്നയാള്‍ പറയുമ്പോള്‍ ഞാന്‍ ഉള്ളില്‍ ചിരിക്കുമായിരുന്നു. ചിരിച്ചു കൊണ്ട് അവരോട് മറുപടി പറയും, ഒരിക്കലും ഞാന്‍ എന്നെ മനസ്സിലാക്കുന്നിടത്തോളം മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് ഒരിക്കലും സാധിക്കുകയില്ല’. ‘എല്ലാ മനുഷ്യര്‍ക്കും, പുറത്താരോടും പറയാത്ത അവരവര്‍ക്ക് മാത്രമറിയുന്ന അവരുടേതായ കാര്യങ്ങളുണ്ട്. അതുകൊണ്ടാണ് എല്ലാ മനുഷ്യരും ഒരു പരിധി വരെ ഫേക്ക് ആണെന്ന് പറയുന്നത്. ഇതിന്റെ ഏറ്റക്കുറച്ചിലുകളെ ഉള്ളൂ.ചിലര്‍ ഒരുപാട് ഫേക്ക് ആയിരിക്കും, രാപ്പകലില്ലാതെ ഫേക്ക് ആയിരിക്കും. ചിലര്‍ അത്രയ്ക്ക് ഉണ്ടാവുകയില്ല.’
എത്ര മനോഹരമായാണ് ഈ അഭിമുഖത്തില്‍ നവ്യ സംസാരിച്ചത്. സങ്കോചങ്ങള്‍ ഒന്നുമില്ലാതെ തന്റെ ഇഷ്ടങ്ങളെ, പരിമിതികളെ, പ്രശ്നങ്ങളെ സ്പര്‍ശിക്കാതെ ഒഴിഞ്ഞു മാറിപ്പോകുന്ന ട്രപ്പീസ് കളിക്കാരിയാവുന്നില്ല അവരൊരിടത്തും. അല്ലെങ്കിലും നിങ്ങള്‍ സത്യം പറയുമ്പോള്‍, നിങ്ങളുടെ വാക്കുകളിലെ ആത്മാര്‍ത്ഥത കാഴ്ചക്കാരിലേക്കും പകരുക തന്നെ ചെയ്യും. നിങ്ങളെ കേട്ടു നില്ക്കുന്നവര്, അവരവരുടെ ജീവിതത്തിലേക്ക്, കഴിഞ്ഞ കാലങ്ങളിലേക്ക് തിരിച്ചു പോവുകയും, തിരികെ വരികയും ചെയ്തു കൊണ്ടേയിരിക്കും. ചില വാക്കുകള്‍ കേട്ട് കഴിയുമ്പോള്‍ എത്ര ശരിയാണ് എന്ന് മനസ്സില്‍ അറിയാതെ പറഞ്ഞുകൊണ്ടുമിരിക്കും. സത്യത്തിന് എന്തൊരു സുഗന്ധമാണല്ലേ. നന്ദി നവ്യ”. രജിത് ലീല രവീന്ദ്രന് കുറിച്ചു. കുറിപ്പിനെ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. നവ്യയുടെ പക്വതയേറിയ വാക്കുകളെ അഭിനന്ദിക്കുകയാണ് പ്രേക്ഷകര്‍ ചെയ്യുന്നത്.
മലയാളികളുടെ മനസില്‍ മായാത്ത മഞ്ഞള്‍പ്രസാദമായി മാറിയ നടിയാണ് മോനിഷ ഉണ്ണി. പതിനാലാമത്തെ വയസ്സിലാണ് മോനിഷ നഖക്ഷതമെന്ന സിനിമയിൽ ആദ്യമായി അഭിനയിച്ചത്. ആദ്യ...
പ്രേമം എന്ന മലയാള സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് അനുപമ പരമേശ്വരന്. അഭിനയം മാത്രമല്ല ഇടയ്ക്കൊക്കെ സഹസംവിധായികയായും അനുപമ പ്രവര്‍ത്തിക്കാറുണ്ട്. പ്രേമം...
മലയാളികളുടെ പ്രിയതാരമാണ് മഞ്ജു വാര്യർ. കാലങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ ഒട്ടനവധി മികച്ച കഥാപാത്രങ്ങളാണ് മഞ്ജു മലയാളികൾക്ക് സമ്മാനിച്ചത്. ഒരിടവേളയ്ക്ക്...