Malayalam
പിറന്നാള്‍ എന്നത് ഒരു പുതിയ തുടക്കവും, ആരംഭവുമാണ്, അമ്മയ്ക്കും സഹോദരനുമൊപ്പം പിറന്നാള്‍ ആഘോഷിച്ച് ശ്രാവണ്‍ മുകേഷ്
പിറന്നാള്‍ എന്നത് ഒരു പുതിയ തുടക്കവും, ആരംഭവുമാണ്, അമ്മയ്ക്കും സഹോദരനുമൊപ്പം പിറന്നാള്‍ ആഘോഷിച്ച് ശ്രാവണ്‍ മുകേഷ്
ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന നടിയാണ് സരിത. ശ്രദ്ധേയമായ ഒട്ടനവധി സിനിമകളില്‍ സരിതയ്ക്ക് കഴിഞ്ഞു. പ്രമുഖ ഫിലിം മേക്കര്‍ കെ ബാലചന്ദറുടെ നിരവധി സിനിമകളില്‍ സരിത അഭിനയിച്ചു. സരിത അക്കാലത്ത് കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായിരുന്നു. ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷം 1988 ലാണ് സരിതയും മുകേഷും വിവാഹിതരായത്.
എന്നാല്‍ 2011ല്‍ ഇരുവരും വേര്‍പിരിഞ്ഞു. പ്രേക്ഷകര്‍ക്കിടയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായ വിവാഹമോചനമായിരുന്നു ഇവരുടേത്. ഏറെക്കാലം ഇവര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. ഇപ്പോള്‍ മക്കള്‍ ശ്രാവണിന്റെയും തേജസിന്റെയും ഒപ്പം ദുബായിലാണ് സരിത. ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയിലെല്ലാം സരിതയുടെയും മക്കളുടെയും വിശേഷങ്ങള്‍ വൈറലാകാറുണ്ട്.
ഇപ്പോഴിതാ ശ്രാവണ്‍ മുകേഷിന്റെ പിറന്നാള്‍ കുറിപ്പും ചിത്രങ്ങളുമാണ് ശ്രദ്ധേയമാകുന്നത്. തന്റെ ജീവിതത്തിലെ നെടുന്തൂണും ശക്തിയുമാണ് അമ്മയും സഹോദരനുമെന്നും ശ്രാവന്‍ പറയുന്നു. പിറന്നാള്‍ എന്നത് ഒരു പുതിയ തുടക്കവും, ആരംഭവുമാണ്. പുതിയ പ്രതീക്ഷയോടെ, പുതിയ പരീക്ഷണങ്ങള്‍ നടത്താനും, ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും മുന്നോട്ട് പോകാനുള്ള തുടക്കം. എന്റെ നെടുന്തൂണും ശക്തിയുമായി കൂടെ നില്‍ക്കുന്ന അമ്മയ്ക്കും മിക്കിക്കും നന്ദി എന്നാണ് ശ്രാവണ്‍ കുറിച്ചത്. അമ്മ സരിതയെയും സഹോദരന്‍ തേജസിനെയും ചിത്രങ്ങളില്‍ കാണാം.
2018ല്‍ ‘കല്യാണം’ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ ശ്രാവന്‍ പിന്നീട് സിനിമ ഉപേക്ഷിച്ച് ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. റാസല്‍ഖൈമ ഗവണ്‍മെന്റ് ആശുപത്രിയില്‍ എമര്‍ജന്‍സി യൂണിറ്റില്‍ ഡോക്ടറായി ജോലി ചെയ്യുകയാണ് ശ്രാവണ്‍. അതേസമയം നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. പിറന്നാള്‍ ആശംസകള്‍ക്കൊപ്പം അച്ഛന്‍ മുകേഷിനെയും പലരും തിരക്കുന്നുണ്ട്. സരിത മക്കളെ വളര്‍ത്തിയത് സ്‌നേഹത്തിന്റെയും ബന്ധത്തിന്റെയും വില മനസ്സിലാക്കി തന്നെയാണ്. മുകേഷ് ഇതൊക്കെ കണ്ട് പഠിക്കണം എന്നെല്ലാമാണ് കമന്റുകള്‍.
ഒരുകാലത്ത് തെന്നിന്ത്യയിലെ തിരക്കേറിയ നായികയായിരുന്നു സരിത. മലയാളത്തിലും കന്നയിലും ശ്രദ്ധേയ വേഷങ്ങള്‍ സരിതയ്ക്ക് ലഭിച്ചിട്ടുണ്ട്. അതുവരെ കണ്ട് വന്ന നായികാ സങ്കല്‍പ്പങ്ങള്‍ക്ക് പുറത്ത് നിന്ന നടിയായിരുന്നു സരിത. കാതോടു കാതോരം, കുട്ടേട്ടന്‍, സംഘം തുടങ്ങിയ ഒരുപിടി സിനിമകളിലൂടെ മലയാളികളുടെയും ഹൃദയം കീഴടക്കിയിട്ടുണ്ട് സരിത. ജന്മം കൊണ്ട് ആന്ധ്രാ സ്വദേശിനിയാണെങ്കിലും, തമിഴ്, കന്നഡ, മലയാളം ഭാഷകളിലെല്ലാം ഒരുപോലെ തിളങ്ങാനും തന്റേതായ ഇടം കണ്ടെത്താനും സരിതയ്ക്ക് സാധിച്ചിരുന്നു.
എന്നാല്‍ നടന്‍ മുകേഷുമായുള്ള വിവാഹശേഷം അഭിനയത്തില്‍ നിന്നും വലിയ ഇടവേളയെടുക്കുകയായിരുന്നു താരം. എന്നാല്‍ ശ്രാവണിന്റെയും തേജസിന്റെയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് സരിത വീണ്ടും സിനിമാ ലോകത്തെത്തിയത്. ശിവകാര്‍ത്തികേയന്‍ ചിത്രമായ ‘മാവീരനിലൂടെ’യായിരുന്നു തിരിച്ചുവരവ്. സിനിമയിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു.
2013 ല്‍ നര്‍ത്തകി മേതില്‍ ദേവികയെ മുകേഷ് വിവാഹം കഴിച്ചെങ്കിലും 2021ഓടെ ഈ ബന്ധവും അവസാനിച്ചിരുന്നു. പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കാതെയാണ് മേതില്‍ ദേവിക മുകേഷിന്റെ ജീവിതത്തില്‍ നിന്നും പടിയിറങ്ങിയത്. എന്നാല്‍ സരിതയുടെയും മുകേഷിന്റെയും വിവാഹ മോചനം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. ഇതേ കുറിച്ച് സരിത പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
ഗാര്‍ഹിക പീഡനത്തിനും വിവാഹമോചനത്തിനുമായി ഞാന്‍ രണ്ട് പരാതി കൊടുത്തിരുന്നു. അത് പിന്‍വലിച്ചാല്‍ മൂച്യല്‍ ഡിവോഴ്‌സിന് ശ്രമിക്കാമെന്ന് പറഞ്ഞിരുന്നു. അത് പിന്‍വലിച്ചെങ്കിലും അദ്ദേഹം കോടതിയിലേക്കൊന്നും വന്നിരുന്നില്ല. ഞാന്‍ അനുഭവിച്ച കാര്യങ്ങള്‍ പുറംലോകത്തെ അറിയിക്കാന്‍ എനിക്ക് മടിയായിരുന്നു. സിനിമയിലൊക്കെയേ ഞാന്‍ അങ്ങനെ കണ്ടിട്ടുള്ളൂ.
എന്റെ ജീവിതത്തില്‍ ഇങ്ങനെ സംഭവിക്കുമെന്ന് ഞാന്‍ കരുതിയില്ല. അദ്ദേഹത്തിന്റെ അച്ഛന് ഞാന്‍ വാക്ക് കൊടുത്തിരുന്നു. എന്റെ മോന്‍ ശരിയല്ലെന്ന് എനിക്കറിയാം, ഇത് മീഡിയയിലൊന്നും വരരുത് എന്ന് അച്ഛന്‍ പറഞ്ഞിരുന്നു. ആ വാക്ക് അദ്ദേഹത്തിന്റെ മരണം വരെ ഞാന്‍ പാലിച്ചിരുന്നു. ഇപ്പോള്‍ എന്നെ വല്ലാതെ തെറ്റിദ്ധരിക്കുന്നത് കൊണ്ടാണ് പറയുന്നത് എന്നുമാണ് സരിത പറഞ്ഞിരുന്നത്.
