Connect with us

രണ്ട് പേരെക്കുറിച്ചും താന്‍ മോശമായി സംസാരിച്ചിട്ടില്ല, അഭിമുഖങ്ങളില്‍ അവരെ പ്രശംസിച്ചേ പറഞ്ഞിട്ടുള്ളൂ, ഒരു കാരണവശാലും അമ്മയെ വേദനിപ്പിക്കരുത് എന്നേ മക്കളോട് പറഞ്ഞിട്ടുള്ളൂ; മുകേഷ്

Malayalam

രണ്ട് പേരെക്കുറിച്ചും താന്‍ മോശമായി സംസാരിച്ചിട്ടില്ല, അഭിമുഖങ്ങളില്‍ അവരെ പ്രശംസിച്ചേ പറഞ്ഞിട്ടുള്ളൂ, ഒരു കാരണവശാലും അമ്മയെ വേദനിപ്പിക്കരുത് എന്നേ മക്കളോട് പറഞ്ഞിട്ടുള്ളൂ; മുകേഷ്

രണ്ട് പേരെക്കുറിച്ചും താന്‍ മോശമായി സംസാരിച്ചിട്ടില്ല, അഭിമുഖങ്ങളില്‍ അവരെ പ്രശംസിച്ചേ പറഞ്ഞിട്ടുള്ളൂ, ഒരു കാരണവശാലും അമ്മയെ വേദനിപ്പിക്കരുത് എന്നേ മക്കളോട് പറഞ്ഞിട്ടുള്ളൂ; മുകേഷ്

നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങാളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് മുകേഷ്. നാടാകാചാര്യനായ ഒ.മാധവന്റെയും നടി വിജയകുമാരിയുടെയും മകനായി ജനിച്ച അദ്ദേഹം അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്‍ന്നാണ് അഭിനയത്തിലേക്ക് എത്തിയത്. സഹനടനായും നായകനായുമെല്ലാം മുകേഷ് വെള്ളിത്തിരയില്‍ തിളങ്ങിയിട്ടുണ്ട്. ഒപ്പം മിനിസ്‌ക്രീനിലും രാഷ്ട്രീയത്തിലുമെല്ലാം അദ്ദേഹം സജീവമാണ്. അതുപോലെ ഇടയ്ക്ക് വെച്ച് മുകേഷിന്റെ വ്യക്തി ജീവിതവും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

രണ്ട് വിവാഹ ബന്ധങ്ങളും വേര്‍പിരിഞ്ഞത് ഒരു പരിധിവരെ മുകേഷിന്റെ പ്രതിഛായയെ ബാധിച്ചിട്ടുമുണ്ട്. വിവാഹമോചനത്തിന്റെ ഘട്ടത്തില്‍ മുന്‍ ഭാര്യ സരിത ഇദ്ദേഹത്തിനെതിരെ ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്. പിന്നീട് ഈ വിവാദങ്ങള്‍ കെട്ടടങ്ങുകയായിരുന്നു. 1988 ലാണ് മുകേഷും നടി സരിതയും വിവാഹിതരായത്. രണ്ട് മക്കളും ദമ്പതികള്‍ക്ക് ജനിച്ചു. 2011 ലാണ് മുകേഷും സരിതയും വേര്‍പിരിയുന്നത്.

2013 ല്‍ നര്‍ത്തകി മേതില്‍ ദേവികയെ വിവാഹം ചെയ്‌തെങ്കിലും 2021 ഓടെ ഈ ബന്ധവും അവസാനിച്ചു. രണ്ട് വിവാഹമോചനങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് മുകേഷിപ്പോള്‍. രണ്ട് പേരുമായും തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മുകേഷ് പറയുന്നു. ഇതുവരെ രണ്ട് പേരെക്കുറിച്ചും താന്‍ മോശമായി സംസാരിച്ചിട്ടില്ല. സാധാരണ കുടുംബ കോടതിക്ക് മുമ്പില്‍ ചെന്നാല്‍ നൂറ് ശതമാനം ഭര്‍ത്താവ് ഭാര്യയെയും ഭാര്യ ഭര്‍ത്താവിനെയും ചീത്ത വിളിക്കും. അത് നാച്വറലാണ്.

എന്നാല്‍ ഒരിക്കല്‍ പോലും രണ്ട് പേരെക്കുറിച്ചും ഏതെങ്കിലും തരത്തില്‍ മോശമായി സംസാരിച്ചിട്ടില്ലെന്ന് മുകേഷ് പറയുന്നു. എത്രയോ പത്രം പ്രഷര്‍ ചെയ്തിട്ടും ഒരു വാക്ക് പറഞ്ഞില്ല. രണ്ട് പേരെയും അഭിനന്ദിക്കുന്നു. കാരണം, അങ്ങനെയൊരു തീരുമാനം എടുത്താല്‍ സന്തോഷമുണ്ടെങ്കില്‍ അതുമായി മുന്നോട്ട് പോകണം. അല്ലാതെ കടിച്ച് തൂങ്ങി നില്‍ക്കേണ്ട.

എത്ര അടുത്ത സുഹൃത്താണെങ്കിലും ഭാര്യയാണെങ്കിലും മക്കളാണെങ്കിലും ആ തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം കൊടുത്തില്ലെങ്കില്‍ അവരുടെ ജീവിതം എന്താകും എന്റെ ജീവിതം എന്താകും. അവരോട് ദേഷ്യവുമില്ല. അഭിമുഖങ്ങളില്‍ അവരെ പ്രശംസിച്ചേ പറഞ്ഞിട്ടുള്ളൂ. ഒരു കാരണവശാലും അമ്മയെ വേദനിപ്പിക്കരുത് എന്നേ മക്കളോട് പറഞ്ഞിട്ടുള്ളൂ. മേതില്‍ ദേവികയുടെ കാര്യത്തില്‍ തനിക്ക് ഒരു പരിഭവവും ഇല്ലെന്നും ഇപ്പോഴും സന്തോഷത്തിലാണെന്നും മുകേഷ് വ്യക്തമാക്കി.

പറയാതിരിക്കാന്‍ പറ്റില്ല, ഇവിടത്തെ പ്രധാനപ്പെട്ട എല്ലാ പത്ര മാധ്യമങ്ങളും ദേവികയുടെ അഭിമുഖത്തിന് ചെന്നിരുന്നു. വീട് മുഴുക്കെ പത്രക്കാരായിരുന്നു. സിപിഐഎമ്മിന്റെ എംഎല്‍എയാണ്, സിനിമാ നടനാണ്. ഒരുത്തന്‍ ഫിനിഷ് ആകുന്നതിന്റെ സന്തോഷത്തിലാണ് എല്ലാവരും. ആ ദേഷ്യത്തില്‍ എന്തെങ്കിലും പറഞ്ഞാല്‍ നമ്മുടെ നാട്ടിലെ നിയമം അനുസരിച്ച് വേറെ വകുപ്പില്ല. ഗാര്‍ഹിക പീഡനവും മറ്റും കേസായി വരും. വളരെ ഉഷാറായി അവിടെ ഇരിക്കുന്ന എല്ലാവരുടെയും എക്‌സപ്രഷനാണ് ഞാന്‍ നോക്കുന്നത്.

ഗാര്‍ഹിക പീ ഡനം എങ്ങനെയായിരുന്നു എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ വന്നു. ഗാര്‍ഹിക പീഡനമോ, എന്റെ കേസില്‍ അങ്ങനെയില്ല, വ്യക്തിത്വമുള്ള മനുഷ്യനാണ്. ഞങ്ങള്‍ രണ്ട് പേരും കൂടെ എടുത്ത തീരുമാനമാണെന്ന് ദേവിക പറഞ്ഞു. പൊഴിഞ്ഞ് പോകുന്നത് ഞാന്‍ കണ്ടു. മെനക്കെടുത്തി, വെറുതെ വന്നും പോയി എന്ന് പറഞ്ഞ് അവര്‍ പൊഴിഞ്ഞ് പോയി.

കേരള ചരിത്രത്തിലെ കരിദിനമായാണ് അതിനെ ആചരിക്കണം. അത്രയും പ്രതീക്ഷ തകര്‍ത്ത ഒരു സംഭവമാണ്. ഇങ്ങനെയുള്ള സംഘര്‍ഷങ്ങളും ട്രോളുകളും വരുമ്പോഴാണ് ഞാനേറ്റവും നല്ല പെര്‍ഫോമന്‍സ് കൊടുക്കുന്നത്. അതെന്റെ തലയിലെഴുത്താണ്. എന്റെ അനുഗ്രഹമാണത്. ആ ദിവസം ഞാന്‍ മുകേഷ് സ്പീക്കിംഗ് ഇറക്കി. അത് ഹിറ്റായെന്നും മുകേഷ് വ്യക്തമാക്കി.

തേജസ്, ശ്രാവണ്‍ എന്നിവരാണ് മുകേഷിന്റെയും സരിതയുടെയും മക്കള്‍. മുമ്പോരിക്കല്‍ വിവാഹമോചനത്തെ കുറിച്ച് സരിത പറഞ്ഞത് ഇപ്രകാരമായിരുന്നു. ഗാര്‍ഹിക പീഡനത്തിനും വിവാഹമോചനത്തിനുമായി ഞാന്‍ രണ്ട് പരാതി കൊടുത്തിരുന്നു. അത് പിന്‍വലിച്ചാല്‍ മൂച്യല്‍ ഡിവോഴ്‌സിന് ശ്രമിക്കാമെന്ന് പറഞ്ഞിരുന്നു. അത് പിന്‍വലിച്ചെങ്കിലും അദ്ദേഹം കോടതിയിലേക്കൊന്നും വന്നിരുന്നില്ല. ഞാന്‍ അനുഭവിച്ച കാര്യങ്ങള്‍ പുറംലോകത്തെ അറിയിക്കാന്‍ എനിക്ക് മടിയായിരുന്നു. സിനിമയിലൊക്കെയേ ഞാന്‍ അങ്ങനെ കണ്ടിട്ടുള്ളൂ.

എന്റെ ജീവിതത്തില്‍ ഇങ്ങനെ സംഭവിക്കുമെന്ന് ഞാന്‍ കരുതിയില്ല. അതേക്കുറിച്ച് മറ്റൊരാളോട് പറയാന്‍ നാണക്കേട് തോന്നിയിരുന്നു. കാര്യങ്ങളറിഞ്ഞ് ചിലരൊക്കെ വിളിച്ചപ്പോഴും ഞാന്‍ ഒന്നും തുറന്ന് പറഞ്ഞിരുന്നില്ല. അവളെത്ര സഹിച്ചുവെന്ന് അദ്ദേഹം എപ്പോഴെങ്കിലും ചിന്തിക്കുമെന്ന് കരുതി. അദ്ദേഹത്തിന്റെ അച്ഛന് ഞാന്‍ വാക്ക് കൊടുത്തിരുന്നു, അതാണ് പോലീസില്‍ പരാതിപ്പെടാതിരുന്നത്.

എന്റെ മോന്‍ ശരിയല്ലെന്ന് എനിക്കറിയാം, ഇത് മീഡിയയിലൊന്നും വരരുത്. മോള്‍ സഹിക്കണം എന്ന് അച്ഛന്‍ പറഞ്ഞിരുന്നു. ആ വാക്ക് അദ്ദേഹത്തിന്റെ മരണം വരെ ഞാന്‍ പാലിച്ചിരുന്നു. ഇപ്പോഴാണ് ഞാന്‍ എന്തെങ്കിലും തുറന്ന് പറയുന്നത്. എന്നെ വല്ലാതെ തെറ്റിദ്ധരിക്കുന്നത് കൊണ്ടാണ് ഞാന്‍ ഇതേക്കുറിച്ച് തുറന്ന് പറയുന്നത് എന്നുമാണ് സരിത പറഞ്ഞിരുന്നത്.

More in Malayalam

Trending

Recent

To Top