Malayalam
മക്കള്‍ക്ക് വേണ്ടി ഒരുമിച്ച് ജീവിച്ചാലോ എന്ന് സരിതയോട് മുകേഷ്; വൈറലായി ചെയ്യാറു ബാലുവിന്റെ വാക്കുകള്‍
മക്കള്‍ക്ക് വേണ്ടി ഒരുമിച്ച് ജീവിച്ചാലോ എന്ന് സരിതയോട് മുകേഷ്; വൈറലായി ചെയ്യാറു ബാലുവിന്റെ വാക്കുകള്‍
ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന നടിയാണ് സരിത. ശ്രദ്ധേയമായ ഒട്ടനവധി സിനിമകളില്‍ സരിതയ്ക്ക് കഴിഞ്ഞു. പ്രമുഖ ഫിലിം മേക്കര്‍ കെ ബാലചന്ദറുടെ നിരവധി സിനിമകളില്‍ സരിത അഭിനയിച്ചു. സരിത അക്കാലത്ത് കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായിരുന്നു. മലയാളത്തിലും കന്നയിലും ശ്രദ്ധേയ വേഷങ്ങള്‍ സരിതയ്ക്ക് ലഭിച്ചിട്ടുണ്ട്. അതുവരെ കണ്ട് വന്ന നായികാ സങ്കല്‍പ്പങ്ങള്‍ക്ക് പുറത്ത് നിന്ന നടിയായിരുന്നു സരിത.
കാതോടു കാതോരം, കുട്ടേട്ടന്‍, സംഘം തുടങ്ങിയ ഒരുപിടി സിനിമകളിലൂടെ മലയാളികളുടെയും ഹൃദയം കീഴടക്കിയിട്ടുണ്ട് സരിത. ജന്മം കൊണ്ട് ആന്ധ്രാ സ്വദേശിനിയാണെങ്കിലും, തമിഴ്, കന്നഡ, മലയാളം ഭാഷകളിലെല്ലാം ഒരുപോലെ തിളങ്ങാനും തന്റേതായ ഇടം കണ്ടെത്താനും സരിതയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ നടന്‍ മുകേഷുമായുള്ള വിവാഹശേഷം അഭിനയത്തില്‍ നിന്നും വലിയ ഇടവേളയെടുക്കുകയായിരുന്നു താരം.
ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷം 1988 ലാണ് സരിതയും മുകേഷും വിവാഹിതരായത്. എന്നാല്‍ 2011ല്‍ ഇരുവരും വേര്‍പിരിഞ്ഞു. പ്രേക്ഷകര്‍ക്കിടയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായ വിവാഹമോചനമായിരുന്നു ഇവരുടേത്. ഏറെക്കാലം ഇവര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. ഇപ്പോഴിതാ സരിതയെ കുറിച്ചും മുകേഷിനെ കുറിച്ചും തമിഴിലെ അറിയപ്പെടുന്ന സിനിമാ നിരൂപകനും മാധ്യമപ്രവര്‍ത്തകനുമായ ചെയ്യാറു ബാലു പറഞ്ഞ വാക്കുകള്‍ ആണ് ശ്രദ്ധനേടുന്നത്.
‘സരിതയുടെ ആദ്യത്തെ വിവാഹം 16മത്തെ വയസിലാണ്. പിന്നീട് മുകേഷിന്റെ കൂടെ സിനിമകള്‍ ചെയ്യുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്, രണ്ടു വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹവും നടന്നു. വിവാഹം കഴിഞ്ഞ് സരിത മുകേഷിന്റെ കൂടെ കേരളത്തിലേക്ക് പോയി. ശ്രാവണ്‍, തേജസ് എന്നിങ്ങിനെ രണ്ടു കുട്ടികളും ജനിച്ചു. ആ രണ്ടു കുട്ടികളെയും നോക്കി പൂര്‍ണമായും ഒരു കുടുംബിനിയായി മാറി,’
‘പിന്നീട് സഹിക്കാന്‍ കഴിയാതെ വന്ന ഒരു ഘട്ടത്തിലാണ് അവര്‍ മനസ് നൊന്ത് വിവാഹമോചനം ആവശ്യപ്പെടുന്നത്. അവര്‍ വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചു എന്ന വാര്‍ത്ത തെന്നിന്ത്യന്‍ സിനിമയ്ക്ക് ഒരു അതിശയം തന്നെയായിരുന്നു. പൊതുവേദികളിലെല്ലാം ഒരുമിച്ച് എത്തിയിരുന്നവരാണ് മുകേഷും സരിതയും. അതുകൊണ്ട് തന്നെ ഇവര്‍ക്ക് എന്താണ് പറ്റിയത് എന്ന് എല്ലാവരും ആശ്ചര്യപ്പെട്ടു,’
‘മുകേഷിനോട് വിവാഹ മോചനത്തിന്റെ കാരണം ചോദിച്ചപ്പോള്‍, അയാളുടെ പേഴ്‌സണലായ സിനിമ സംബന്ധിയായ വിഷയങ്ങളില്‍ സരിത തലയിടുന്നു എന്നാണ്. നിങ്ങള്‍ ഈ നടിയുടെ കൂടെ മാത്രമേ അഭിനയിക്കാവൂ, ഇവരുടെ കൂടെ അഭിനയിക്കരുത് എന്നൊക്കെ പറയുന്നത് ഭാര്യ ആണെങ്കിലും അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു നടന്റെ മറുപടി. ഇവര്‍ തമ്മിലുള്ള വഴക്ക് മാധ്യമങ്ങളില്‍ അക്കാലത്ത് വലിയ വാര്‍ത്തയായിരുന്നു,’
‘ഇതൊക്കെ കഴിഞ്ഞിട്ടാണ് മുകേഷ് ഒരു നര്‍ത്തകിയെ വിവാഹം ചെയ്യുന്നത്. ഇതിനിടയിലാണ് എറണാകുളത്തെ കോടതിയില്‍ കേസിന് എത്തിയ സരിത അവിടെ ബോധം കെട്ടു വീഴുന്നത്. അന്ന് അതും ഭയങ്കര വാര്‍ത്തയായി. തെന്നിന്ത്യ മുഴുവന്‍ എല്ലാ പത്രങ്ങളിലും ഇതേക്കുറിച്ചുള്ള വാര്‍ത്ത വന്നു. മുകേഷ് ഉപേക്ഷിക്കുന്ന വിഷമത്തില്‍ ബോധംകെട്ട് വീണു എന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍. അതൊക്കെ അവര്‍ക്ക് ഒരുപാട് മനോവിഷമമുണ്ടാക്കി,’
‘ഇനി ഇങ്ങനെ ഒരു ജീവിതം ഇവിടെ വേണോ എന്ന് ആലോചിച്ചിട്ടാണ് സരിത രണ്ടു മക്കളെയും കൂട്ടി ചെന്നൈയിലേക്ക് തിരിച്ചു പോയത്. ചെന്നൈയില്‍ വന്ന സരിത മക്കളെയും കൂട്ടി പിന്നീട് ദുബായിലേക്ക് പോയി. ഇവിടെയുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച് മക്കളുടെ നന്മ മാത്രം മുന്നില്‍ കൊണ്ടായിരുന്നു ദുബായിലേക്ക് പോയത്. ദുബായില്‍ എത്തിയ സരിത സിനിമാ ലോകം തന്നെ മറന്നു. ഒരു മോനെ പഠിപ്പിച്ചു ഡോക്ടറാക്കി. അടുത്ത മോനെ ന്യൂസിലാന്‍ഡില്‍ വിട്ട് പഠിപ്പിച്ചു,’
‘അതിനിടെ ഡോക്ടറായ ശ്രാവണിന് സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹം വന്നു. മലയാളത്തില്‍ കല്യാണം എന്നൊരു സിനിമയില്‍ അഭിനയിച്ചു. ആ സമയത്ത് മുകേഷ് അവിടെ പോയി. സരിതയും മക്കളുമായി നിന്ന് ഫോട്ടോയൊക്കെ എടുത്തിരുന്നു. അതിനുശേഷം മക്കള്‍ക്ക് വേണ്ടി ഒരുമിച്ച് ജീവിച്ചാലോ എന്ന് സരിതയോട് മുകേഷ് വീണ്ടും ചോദിച്ചതായും വാര്‍ത്തയുണ്ട്. പക്ഷെ അതൊന്നും ശരിയായില്ല,’ എന്നാണ് ചെയ്യാര്‍ ബാലു പറയുന്നത്.
അതേസമയം, അടുത്തിടെ ശിവകാര്‍ത്തികേയന്‍ മാവീരന്‍ എന്ന സിനിമയിലൂടെ സരിത വീണ്ടും സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു. ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച് കയ്യടി നേടുകയും ചെയ്തിരുന്നു. ആരെയും വിസ്മയിപ്പിക്കുന്ന അഭിനയ മികവാണ് സരിതയുടേത്. തമിഴ്, തെലുങ്ക്, കന്നഡ സിനിമാ ലോകത്ത് നിന്നും നിരവധി പുരസ്‌കാരങ്ങള്‍ സരിതയെ തേടിയെത്തി. നാല് തവണയാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരം സരിത നേടിയത്.