മലയാളത്തില്‍ സഹതാരമായി തുടങ്ങി നായകനടനായി തിളങ്ങിയ താരമാണ് ഷൈന്‍ ടോം ചാക്കോ. ഇപ്പോഴിതാ ഷൈന്‍ ടോം മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാവുന്നത്.
ദിലീപും ജയറാമും ഏത് സംവിധായകന്റെ സിനിമയില്‍ അഭിനയിച്ചാലും അത് അവരുടെ സിനിമയായി മാറുമെന്നും എന്നാല്‍ മോഹന്‍ലാലും മമ്മൂട്ടിയും ഏതെങ്കിലും ചിത്രത്തില്‍ അഭിനയിച്ചാല്‍ അത് സംവിധായകന്റെ തന്നെ സിനിമയായിരിക്കുമെന്നും ഷൈന്‍ ടോം പറയുന്നു.
‘ദിലീപേട്ടനും ജയറാമേട്ടനുമൊക്കെ ആരുടെ പടത്തില്‍ അഭിനയിച്ചാലും അത് അവരുടെ പടം തന്നെയാവും. പക്ഷെ മമ്മൂക്കയും ലാലേട്ടനും അങ്ങനെയല്ല. അവര്‍ രണ്ട് പേരും അഭിനയിക്കുന്ന പടങ്ങള്‍ അവരുടെ സംവിധായകരുടെ പടം പോലെയിരിക്കും.
ഖാലിദ് റഹ്മാന്റെ കൂടെ ഉണ്ട എന്ന ചിത്രം ചെയ്യുമ്പോഴാണ് മനസിലായത്, റഹ്മാന് എന്നാല്‍ 27 വയസായ പയ്യന്. മമ്മൂക്ക ഒരു പത്തമ്പത്താറ് വയസുള്ള ആളും.
എന്നിട്ടും അദ്ദേഹം റഹ്മാന് പറയുന്നത് കേട്ട്, ചെയ്യുന്നത് കണ്ട് ഞാന്‍ അതിശയിച്ചു പോയി. അതായത് ഒരു കൊച്ച് അനുസരിക്കുന്ന പോലെയാണ് പുള്ളി ചെയ്യുന്നത്.
മമ്മൂക്ക അദ്ദേഹത്തിന്റെ അഭിപ്രായങ്ങളൊക്കെ പറയും. പക്ഷെ സംവിധായകര്‍ പറയുന്നതൊക്കെ അവര്‍ അനുസരിക്കും.
ഒരു അഭിനേതാവ് എന്നാല്‍ നല്ല അനുസരണ ശീലവും ക്ഷമയുമുള്ള ഒരു കുട്ടി ആയിരിക്കണം. അല്ലെങ്കില്‍ അവര്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ എപ്പോഴും ഒരുപോലെയായിരിക്കും.’ എന്നാണ് സമകാലിക മലയാളത്തിന് നല്കിയ അഭിമുഖത്തില്‍ ഷൈന്‍ ടോം ചാക്കോ പറഞ്ഞത്.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...