Connect with us

പശ്ചിമ ബംഗാള്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി പ്രിയദര്‍ശന്‍

Malayalam

പശ്ചിമ ബംഗാള്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി പ്രിയദര്‍ശന്‍

പശ്ചിമ ബംഗാള്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി പ്രിയദര്‍ശന്‍

ചലച്ചിത്രരംഗത്തെ ബഹുമുഖ പ്രതിഭ പ്രിയദര്‍ശന്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി ആനന്ദബോസുമായി രാജ്ഭവനില്‍ കൂടിക്കാഴ്ച നടത്തി. രാജ്ഭവന്‍ മുദ്രയുള്ള ഉപഹാരവും ഉത്തരീയവും പുസ്തകങ്ങളും നല്‍കി പ്രിയദര്‍ശനെ ഗവര്‍ണര്‍ സ്വീകരിച്ചു. ഭാരതത്തിന്റെ സോഫ്റ്റ് പവര്‍ കലാസാഹിത്യ സാംസ്‌കാരിക പൈതൃകം, പരിപോഷിപ്പിക്കുന്നതിനായി രാജ്ഭവന്‍ ആസ്ഥാനമാക്കി തുടക്കം കുറിച്ച കലാക്രാന്തിമിഷന്റെ നൂതന സംരംഭങ്ങളും ചലച്ചിത്രമേഖലയില്‍ അതിന്റെ സാധ്യതകളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയമായതായി രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു.

അടുത്തിടെ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളും ഏറെ വൈറളലായിരുന്നു. തിരക്കഥയെഴുത്തിനെക്കുറിച്ച് എനിക്ക് ആധികാരികമായി പറയാന്‍ കഴിയുമോ എന്നറിയില്ല. ടോയ്‌ലറ്റ് പേപ്പറില്‍ തിരക്കഥയെഴുതുന്നയാള്‍ എന്നാണ് മമ്മൂട്ടി എന്നോട് ഒരിക്കല്‍ പറഞ്ഞത്. ഞാന്‍ പലതരം സിനിമകള്‍ എടുത്തിട്ടുണ്ട്. ഓരോ സിനിമയെടുക്കുമ്പോഴും അതെങ്ങനെ എടുക്കുന്നു എന്നുള്ളതല്ല, എങ്ങനെ എഴുതണം എന്നുള്ളതാണ് എന്റെ പ്രശ്‌നം.

അത് പരിഹരിക്കാനായി ഞാന്‍ എന്റേതായ ഒരു സിദ്ധാന്തം തന്നെയുണ്ടാക്കി വെച്ചു. നമ്മുടെയെല്ലാവരുടെയും മനസ്സില്‍ സിനിമയുണ്ട്. അത് ഒരു പേപ്പറിലേക്ക് പകര്‍ത്തുമ്പോള്‍ ആദ്യത്തെ പത്തുമിനിറ്റിനുള്ളില്‍ ‘ഇന്‍ഫര്‍മേഷന്‍’ നമ്മള്‍ പറഞ്ഞുതീര്‍ക്കണം. സിനിമ തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ കഥയുടെ മുമ്പോട്ടുള്ള യാത്രയല്ലാതെ അതിന്റെ കഥാപാത്രങ്ങളുടെ പശ്ചാത്തലവും അന്തരീക്ഷവും കഥാപാത്രങ്ങളുടെ പിന്നാമ്പുറക്കഥകളുമെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു ഹുക്ക് ആദ്യത്തെ പത്തു മിനിറ്റിനകം ഇട്ടില്ലെങ്കില്‍ സിനിമ കാണാന്‍ ആളുകള്‍ക്ക് താല്‍പര്യമുണ്ടായിക്കൊള്ളണമെന്നില്ല.

ഏതുതരത്തിലുള്ള സിനിമയായാലും ഈ കാര്യം പ്രധാനമാണ്. ഒരു തിരക്കഥയെഴുതി സിനിമയാക്കി അത് വിജയിക്കുമ്പോള്‍ എനിക്ക് സിനിമയെടുക്കാന്‍ അറിയാമെന്ന അഹങ്കാരമൊക്കെ വരും. അടുത്ത സിനിമയോടെ അത് മാറിക്കിട്ടും. കാരണം അത് പൊട്ടും. ഇത് ഞാന്‍ അനുഭവിച്ചതുകൊണ്ട് ഓരോ തവണ തിരക്കഥയെഴുതുമ്പോഴും മാനസികമായി സമ്മര്‍ദ്ദത്തിലാവാറുണ്ട് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top