Connect with us

മോദിയായി സത്യരാജ്; വീണ്ടും പ്രധാനമന്ത്രിയുടെ ബയോപിക് ഒരുങ്ങുന്നു!

Actor

മോദിയായി സത്യരാജ്; വീണ്ടും പ്രധാനമന്ത്രിയുടെ ബയോപിക് ഒരുങ്ങുന്നു!

മോദിയായി സത്യരാജ്; വീണ്ടും പ്രധാനമന്ത്രിയുടെ ബയോപിക് ഒരുങ്ങുന്നു!

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി വീണ്ടും ഒരു സിനിമ അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. തെന്നിന്ത്യന്‍ താരം സത്യരാജ് മോദിയായി വേഷമിടുമെന്നാണ് വിവരങ്ങള്‍. അനലിസ്റ്റ് രമേശ് ബാലയാണ് എക്‌സിലൂടെ ഇക്കാര്യം അറിയിച്ചത്.

ബോളിവുഡിലെ പ്രമുഖ നിര്‍മാണ കമ്പനിയായിരിക്കും ചിത്രം നിര്‍മിക്കുകയെന്നാണ് വിവരം. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് സിനിമാലോകം.

2019ല്‍ നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി ബോളിവുഡ് ചിത്രം റിലീസായിരുന്നു. ‘പിഎം നരേന്ദ്ര മോദി’ എന്ന ടൈറ്റിലില്‍ എത്തിയ ചിത്രത്തില്‍ വിവേക് ഒബ്രോയിയാണ് നായകനായെത്തിയത്. ഒമംഗ് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. വിവേക് ഒബ്രോയിയും അനിരുദ്ധ ചൗളയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്.

More in Actor

Trending

Recent

To Top