Actor
എംഎ യൂസഫലിയ്ക്കും മമ്മൂട്ടിയ്ക്കും ശേഷം മെയ്ബ ജിഎല്‍എസ് 600 സ്വന്തമാക്കി ഷെയിന്‍ നിഗം; പുച്ഛിച്ചവര്‍ക്ക് ഇതിലും നല്ല മറുപടിയില്ലെന്ന് പ്രേക്ഷകര്‍
എംഎ യൂസഫലിയ്ക്കും മമ്മൂട്ടിയ്ക്കും ശേഷം മെയ്ബ ജിഎല്‍എസ് 600 സ്വന്തമാക്കി ഷെയിന്‍ നിഗം; പുച്ഛിച്ചവര്‍ക്ക് ഇതിലും നല്ല മറുപടിയില്ലെന്ന് പ്രേക്ഷകര്‍
നിരവധി ആരാധകരുള്ള നടനാണ് ഷെയിന്‍ നിഗം. ഇടയ്ക്ക് വെച്ച് സിനിമയുടെ നിര്‍മ്മാതാക്കളുമായി നടന് ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളും മറ്റ് കാര്യങ്ങളുമെല്ലാം തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഈ സംഭവം ഷെയിന് സിനിമ രംഗത്ത് വിലക്ക് വരെ നേടികൊടുത്തിരുന്നു. എന്നാല്‍ അതില്‍ നിന്നെല്ലാം ഉയര്‍ന്നു വരികയും ആര്‍ ഡി എക്‌സ് പോലുള്ള വമ്പന്‍ വിജയം കൈവരിക്കുകയും ചെയ്തു.
ഇപ്പോഴിതാ ഏവരെയും അമ്പരിപ്പിച്ചുകൊണ്ട് പുതിയ കാറ് സ്വന്തമാക്കിയിരിക്കുകയാണ് ഷെയിന്‍. മെഴ്‌സിഡീസ് ബെന്‍സിന്റെ അത്യാഡംബര എസ്‌യുവി ജിഎല്‍എസ് 600 സ്വന്തമാക്കി ഷെയ്ന്‍ നിഗം. ബ്രിജ്‌വേ മോട്ടോഴ്‌സില്‍ നിന്നാണ് ഏകദേശം 3.80 കോടി രൂപ ഓണ്‍റോഡ് വില വരുന്ന വാഹനം താരം സ്വന്തമാക്കിയത്. കുടുംബത്തോടൊപ്പമെത്തി പുതിയ വാഹനത്തിന്റെ താക്കോല്‍ സ്വീകരിക്കുന്ന വിഡിയോയും ബ്രിജ്‌വേ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.
ഇതിനുമുമ്പ് ലുലു ഗ്രൂപ്പ് ഉടമ യൂസഫലിയും മമ്മൂട്ടിയും മെയ്ബ ജിഎല്‍എസ് 600 എസ്‌യുവി സ്വന്തമാക്കിയിട്ടുണ്ട്. 2022 ജൂണിലാണ് മെയ്ബയുടെ ആദ്യ എസ്‌യുവി ഇന്ത്യന്‍ വിപണിയിലെത്തുന്നത്. ജിഎല്‍എസില്‍ നിരവധി ആഡംബര ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്ത വാഹനമാണ് മെയ്ബ ജിഎല്‍എസ് 600. എസ് ക്ലാസിന് ശേഷം ഇന്ത്യന്‍ വിപണിയിലെത്തുന്ന രണ്ടാമത്തെ മെയ്ബ വാഹനമാണ് ജിഎല്‍എസ്.
ഷെയിന്റെ ഈ ഉയര്‍ച്ചയില്‍ ഇന്ന് ഏറ്റവുമധികം സന്തോഷിക്കുന്നത് അദ്ദേഹത്തിന്റെ വാപ്പ മായാളികളുടെ പ്രിയങ്കരനായ അബി തന്നെ ആയിരിക്കുമെന്നാണ് ആരാധകരുടെ കമന്റുകള്‍, ഇത് കാണാന്‍ അദ്ദേഹം ജീവിച്ചിരിപ്പില്ല എന്ന ദുഃഖം കൂടി ഏവരും പങ്കുവെക്കുന്നുണ്ട്.
അന്നത്തെ പ്രശസ്ത മിമിക്രി ട്രൂപ്പ് ആയിരുന്ന കൊച്ചിന്‍ കലാഭവനിലൂടെയായിരുന്നു താരം അഭിനയരംഗത്ത് എത്തിയത്. ഒരു നായകക നടനായി സിനിമയില്‍ഉയരാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു എങ്കിലും അത് സാധിച്ചില്ല, സഹ താരമായി സിനിമയില്‍ ഒതുണ്ടി പോയ ഒരു കലാകാരനാണ് അബി.
എന്നാല്‍ തനിക്ക് സാധിക്കാതെ പോയ ആ ആഗ്രഹം തന്റെ മകനിലൂടെ നേടിയെടുത്തിട്ടാണ് അദ്ദേഹം ഈ ലോകത്ത് നിന്ന് യാത്രയായത്. 2017 നവംബര്‍ 30നാണ് അബി യാത്രയായത്.
തന്റെ ഒരു സഹോദരി വക്കീല്‍ പരീക്ഷ പാസ്സായ സന്തോഷവും അടുത്തിടെ ഷെയിന്‍ പങ്കുവെച്ചിരുന്നു, അതുപോലെ ഷെയിന്റെ സെക്രട്ടറി ഷെയിന്റെ ഉമ്മ തന്നെയാണെന്നതും ഏറെ ശ്രദ്ധ നേടിയിരുന്നു. ഏതായാലും ഷെയിന് കൈയ്യടിക്കുകയാണ് മലയാളികള്‍. വേറെ ഏത് സെലിബ്രിറ്റി കാര്‍ വാങ്ങിയാലും ഒന്നും തോന്നാറില്ല പക്ഷെ ഇത് കണ്ടപ്പോ ശെരിക്കും ഉള്ളില്‍ നല്ല സന്തോഷം, ഒറ്റയ്ക്ക് പണിയെടുത്ത് ഉണ്ടാക്കിയതാണ് എന്നിങ്ങനെ പോകുന്നു കമന്റുകള്‍.