Malayalam
പേരുപോലെ മനോഹരമാണ് ചിത്രവും;’മനോഹര’ത്തെ കുറിച്ച് ഇന്ദ്രന്‍സ്!
പേരുപോലെ മനോഹരമാണ് ചിത്രവും;’മനോഹര’ത്തെ കുറിച്ച് ഇന്ദ്രന്‍സ്!
By
വിനീത് നായകനാകുന്ന പുതിയ ചിത്രമാണ് മനോഹരം.ചിത്രത്തിലെ ഗാനത്തിൻ്റെ ടീസർ നേരത്തെ തന്നെ പുറത്ത് വിട്ടിരുന്നു. ‘അരവിന്ദൻ്റെ അതിഥികള്‍’ എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ നായകനാകുന്ന ചിത്രമാണ് മനോഹരം. ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് വിനീത് നായകനായി അഭിനയിക്കുന്നത്.’തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന ചിത്രത്തിന് ശേഷം വിനീത് പ്രധാനകഥാപാത്രമായി പുറത്തിറങ്ങുന്ന ചിത്രമാണ് മനോഹരം. ലവ് ആക്ഷൻ ഡ്രാമയിലും വിനീത് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ‘അരവിന്ദൻ്റെ അതിഥികള്‍’ എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ നായകനാകുന്ന ചിത്രമാണ് മനോഹരം. ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം വിനീത് ശ്രീനിവാസൻ നായകനായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് മനോഹരം എന്ന പ്രത്യേകതയുമുണ്ട്.
മലയാള സിനിമയിൽ ഏറെ ആരാധകരുള്ള നടനാണ് വിനീത് ശ്രീനിവാസൻ.നല്ല നള ചിത്രങ്ങൾ മലയാള സിനിമയ്ക്കു സമ്മാനിച്ച നടൻ കൂടെയാണ് വിനീത്.സംവിധാനവും,നായകൻവേഷവും,പാട്ടുകളും ഈ കൈകളിൽ ഭദ്രമാണ്.മലയാള സിനിമ യൂത്തന്മാർക്ക് ഒരു പുതിയ കാഴ്ചതന്നെ ഒരുക്കിയ താരമാണ് വിനീത്.ആയതിനാൽ തന്നെ യൂത്തന്മാരുടെ കണ്ണിലുണ്ണിയാണ് വിനീത്.തന്റെ ചിത്രങ്ങൾ തന്റേതായ ശൈലിയിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചു കയ്യടിമേടിക്കുന്ന താരം. പേര് പോലെ തന്നെ മനോഹരമായ ഒരു ചിത്രമാണ് ‘മനോഹരം’ എന്ന് പറയുകയാണ് നടന് ഇന്ദ്രന്‍സ്. നാട്ടിന്‍പുറവും ഉത്സവങ്ങളും കോര്‍ത്തിണക്കി ഒരു പച്ചയായ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ഇന്ദ്രന്‍സ് പറയുന്നത്. വിനീത് ശ്രീനിവാസന് നായകനായെത്തുന്ന മനോഹരത്തില്‍ ഒരു കേന്ദ്ര കഥാപാത്രമായാണ് ഇന്ദ്രന്‍സ് എത്തുന്നത്.
“എന്തൊക്കെയോ എവിടെയോ വല്ലാതെ സ്പര്‍ശിച്ച് പോകുന്ന ഒരു ചിത്രമാണ് മനോഹരം. വിനീതിന്റെ കൂടെ കുറേ സീനുകളില്‍ അഭിനയിച്ചു അത് ഒരു പ്രത്യേക അനുഭവമായി തോന്നി. വിനീത്, ബോസില്‍ എന്നിവരോടൊപ്പമുള്ള കോമ്ബിനേഷന്‍ സീനുകളില്‍ ജീവിച്ച് പോയതു പോലെ തോന്നി” എന്നാണ് ഇന്ദ്രന്‍സ് വ്യക്തമാക്കുന്നത്. കഥ നടക്കുന്ന പാലക്കാടു ജില്ലയിലെ ചിറ്റിലഞ്ചേരി ടൗണില്‍ ബേക്കറി നടത്തുന്ന വര്‍ഗീസ് ചേട്ടന് എന്ന കഥാപാത്രമായാണ് ഇന്ദ്രന്‍സ് എത്തുന്നത്.
ടെക്നോളജിയുടെ കടന്നുവരവോടെ മനുഷ്യപ്രയത്നം ആവശ്യമില്ലാത്ത കുറെ മേഖലകള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ ടെക്നോളജി മൂലം ജോലി നഷ്ടപ്പെട്ട ഒരു സാധാരണ മനുഷ്യന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്.അപര്‍ണ ദാസാണ് നായികയായെത്തുന്നത്. അന്‍വര്‍ സാദിഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, ദീപക് പറമ്ബോല്, കലാരഞ്ജിനി, സംവിധായകരായ വി കെ പ്രകാശ്, ജൂഡ് ആന്റണി ജോസഫ്, ബേസില്‍ ജോസഫ് പ്രധാന വേഷങ്ങളിലെത്തുന്നു. ചക്കാലക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലയ്ക്കല്‍ സുനില്‍ എ കെ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. സെപ്റ്റംബര്‍ 20ന് ചിത്രം തീയേറ്ററുകളിലേക്കെത്തും.
actor indrans talk about manoharam movie
