Connect with us

മേഘങ്ങൾക്കിടയിൽ മോഹൻലാലിൻറെ രൂപം;പെട്ടന്നൊരു ഫോട്ടോയും എടുത്തു;ചിത്രം കണ്ടപ്പോ മോഹൻലാലും വിളിച്ചു!

Malayalam

മേഘങ്ങൾക്കിടയിൽ മോഹൻലാലിൻറെ രൂപം;പെട്ടന്നൊരു ഫോട്ടോയും എടുത്തു;ചിത്രം കണ്ടപ്പോ മോഹൻലാലും വിളിച്ചു!

മേഘങ്ങൾക്കിടയിൽ മോഹൻലാലിൻറെ രൂപം;പെട്ടന്നൊരു ഫോട്ടോയും എടുത്തു;ചിത്രം കണ്ടപ്പോ മോഹൻലാലും വിളിച്ചു!

മലയാള സിനിമയുടെ താരരാജാവിനു ആരാധകർ ഒരുപാടാണ്.അതുകൊണ്ട് തന്നെ പലപ്പോഴും ആരാധകർ താരത്തിനെ കാണാൻ ആഗ്രഹിക്കുന്നവർ കൂടെയാണ്.മലയാള സിനിമയുടെ പകരം വെക്കാനില്ല കംപ്ലീറ്റ് ആക്ടർ ആണ് മോഹൻലാൽ.താരത്തിന്റെ ഫാൻസ്‌ പേജുകളിൽ കുഞ്ഞുങ്ങളടക്കം മോഹൻലാലിനെ അനുകരിച്ചും വരച്ചും ഒക്കെ ആരാധകർ എത്താറുണ്ട്. മരത്തിലും,ഇലയിലും,ഇപ്പോഴിതാ ആകാശത്തും താരത്തെ വരച്ചിരിക്കുകയാണ്.ഇപ്പോൾ സോഷ്യൽ മീഡിയയിലും,മോഹൻലാൽ ഫാൻസ്‌ പേജിലും വൈറലായി മാറുന്നത് മോഹൻലാലിൻറെ ഈ ചിത്രമാണ്.

ഹൈദരാബാദിലെ സൈനികനായ ഷാമില്‍ കണ്ടാശ്ശേരി സൈനിക കേന്ദ്രത്തിലെ പൊതു കുളിസ്ഥലത്ത് കുളിക്കുമ്ബോഴാണ് ആകാശത്തു മേഘങ്ങളെ കണ്ടത് . ഒറ്റനോട്ടത്തില്‍ ഷാമിലിന് മേഘങ്ങളെ കണ്ടപ്പോള്‍ മോഹന്‍ലാലിന്‍റെ ഛായയുണ്ടെന്ന് തോന്നി അപ്പോള്‍ തന്നെ ഷാമില്‍ ഒരു ഫോട്ടോയുമെടുത്തു .

പിന്നീട് അതില്‍ മീശയും കണ്ണും പുരികവും വരച്ചുചേര്‍ത്തതോടെ മോഹന്‍ലാലിന്റെ ചെറിയ സാദൃശ്യരൂപവുമായി തുടര്‍ന്ന് സുഹൃത്തുക്കള്‍ക്ക് ഷാമില്‍ അയച്ച ഫോട്ടോ അയച്ചു കൊടുത്തു . സാക്ഷാല്‍ മോഹന്‍ലാലും ഈ ചിത്രം കാണാനിടയായി ഷാമിലിനെ മോഹന്‍ലാല്‍ വിളിക്കുകയും ചെയ്‍തു. മോഹന്‍ലാലിനെ കാണാന്‍ ആഗ്രഹിച്ചിരുന്ന ഷാമിലിനു സന്തോഷവുമായി.

about mohanlal

More in Malayalam

Trending

Recent

To Top