Malayalam Breaking News
അരിസ്റ്റോ സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
അരിസ്റ്റോ സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Published on
ബിഗ്‌ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ എല്ലാവർക്കും പ്രിയങ്കരനായി മാറിയ നടന്‍ അരിസ്റ്റോ സുരേഷിനെ ഭഷ്യ വിഷബാധയെ തുടര്‍ന്ന് തിരുവനന്തപുരം ജൂബിലി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഏതാനും ദിവസങ്ങളായി ശര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളും നേരിട്ടിരുന്ന സുരേഷിനെ അസ്വസ്ഥതകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
വയറുവേദനയും ശര്‍ദ്ദിയും വിട്ടു മാറാതെ വന്നപ്പോഴാണ് ആശുപത്രിയില്‍ കാണിച്ചതെന്നും ഭക്ഷ്യവിഷബാധയാകാം കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്നും രക്തവും മറ്റും പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും സുരേഷ് അറിയിച്ചു.
actor aristo suresh hospitalised
Continue Reading
You may also like...
Related Topics:Aristo suresh
