കർണാടക നിയമസഭ തിരഞ്ഞെടുപ്പിലെ കോണ്ഗ്രസ് വിജയത്തില് പ്രതികരിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ഞാനൊരു കോൺഗ്രസുകാരനല്ല. എങ്കിലും കർണാടകയിലെ കോൺഗ്രസിന്റെ വിജയം അത് മതനിരപേക്ഷയിൽ വിശ്വസിക്കുന്ന ജനാധിപത്യ വിശ്വാസികൾക്ക് ഏറെ പ്രതീക്ഷകൾ നൽകുന്നു എന്നതാണ് ജോയ് മാത്യു കുറിച്ചത്
കുറിപ്പ് ഇങ്ങനെ
ഞാനൊരു കോൺഗ്രസുകാരനല്ല. എങ്കിലും കർണാടകയിലെ കോൺഗ്രസിന്റെ വിജയം അത് മതനിരപേക്ഷയിൽ വിശ്വസിക്കുന്ന ജനാധിപത്യ വിശ്വാസികൾക്ക് ഏറെ പ്രതീക്ഷകൾ നൽകുന്നു എന്നതാണ്. വ്യക്തിപരമായി എനിക്ക് ഏറെ ഹരം കിട്ടിയത് വ്യാജ കമ്യൂണിസ്റ്റുകളുടെ കർണാടക ബലിയാണ്.
സിനിമാ എഴുത്തുകാരുടെ സംഘടനയുടെ ജനാധിപത്യ യുദ്ധത്തിൽ പൊരുതി തോറ്റെങ്കിലും നാൽപത് ശതമാനം വോട്ട് എനിക്ക് നേടാനായി . അതിന് ഊച്ചാളി ഷാജിമാരുടെയും വാഴക്കുല മോഷ്ടാക്കളുടെയും പാർട്ടി എന്നെ കൂക്കിവിളിച്ചു ;കുരിശേറ്റി. എന്നാൽ കർണാടകത്തിൽ നോട്ടക്ക് -അതായത് ആരെയും വേണ്ടാത്തവർക്ക്- കിട്ടിയതിനേക്കാൾ കുറവാണ് കമ്മികൾക്ക് കിട്ടിയത് എന്നറിഞ്ഞപ്പോഴാണ് എന്റെ ഉള്ളം ഒന്ന് തണുത്തത്.
അതായത് കന്നഡക്കാരനും വ്യാജനെ വേണ്ടത്രേ. കോൺഗ്രസ് തറപറ്റിച്ചത് രണ്ട് ഫാസിസ്റ്റു പാർട്ടികളെയാണ്. ഒന്ന് കഷ്ടിച്ചു പിടിച്ചു നിൽക്കുന്നുണ്ട്. മറ്റവൻ അടിപടലം ഇല്ലാതായി. ആനന്ദലബ്ധിക്കിനിയെന്തുവേണ്ടൂ?’’–ജോയ് മാത്യു പറയുന്നു.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...