Connect with us

നിങ്ങളെ അറിയില്ല.. എന്നെ ജോലിസ്ഥലത്ത് കൃത്യസമയത്ത് എത്തിച്ചു! സവാരിക്ക് നന്ദി സുഹൃത്തേ; അമിതാഭ് ബച്ചൻ

Actor

നിങ്ങളെ അറിയില്ല.. എന്നെ ജോലിസ്ഥലത്ത് കൃത്യസമയത്ത് എത്തിച്ചു! സവാരിക്ക് നന്ദി സുഹൃത്തേ; അമിതാഭ് ബച്ചൻ

നിങ്ങളെ അറിയില്ല.. എന്നെ ജോലിസ്ഥലത്ത് കൃത്യസമയത്ത് എത്തിച്ചു! സവാരിക്ക് നന്ദി സുഹൃത്തേ; അമിതാഭ് ബച്ചൻ

കൃത്യസമയത്ത് ആരാധകന്റെ സഹായത്തോടെ ഷൂട്ടിങ്ങ് ലൊക്കേഷനിത്തി അമിതാഭ് ബച്ചൻ. ട്രാഫിക് ബ്ലോക്കില്‍ കുടങ്ങിയ അമിതാഭ് ബച്ചനെയാണ് ആരാധകൻ തന്റെ ബൈക്കിൽ ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിച്ചത്

ലിഫ്റ്റ് തന്നയാള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ബിഗ് ബി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
‘സവാരിക്ക് നന്ദി സുഹൃത്തേ.. നിങ്ങളെ അറിയില്ല.. എന്നാല്‍ നിങ്ങള്‍ എന്നെ നിര്‍ബന്ധിച്ച് ജോലിസ്ഥലത്ത് കൃത്യസമയത്ത് എത്തിച്ചു. മഞ്ഞ ടീ ഷര്‍ട്ടിട്ട തൊപ്പി ധരിച്ച സുഹൃത്തിന് നന്ദി” എന്നാണ് ബച്ചന്‍ കുറിച്ചത്. പോസ്റ്റിന് താഴെ നിരവധി കമന്റുകളും എത്തുന്നുണ്ട്. ആരാധകന്റെ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്ന തന്റെ ചിത്രവും അമിതാഭ് ബച്ചന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, നാഗ് അശ്വിന്റെ ‘പ്രോജക്ട് കെ’യുടെ ചിത്രീകരണത്തിലാണ് ബച്ചന്‍ ഇപ്പോള്‍. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ സെറ്റില്‍ വച്ച് താരത്തിന് പരിക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തി വച്ചിരുന്നു. കുറച്ച് നാളുകളായി വിശ്രമത്തില്‍ കഴിയുകയായിരുന്നു ബച്ചന്‍.

അടുത്തിടെ, റിഭു ദാസ് ഗുപ്ത രചനയും സംവിധാനവും നിര്‍വഹിച്ച ‘സെക്ഷന്‍ 84’ന്റെ സെറ്റിലും അദ്ദേഹം ജോയിന്‍ ചെയ്തിരുന്നു. ഡയാന പെന്റി, അഭിഷേക് ബാനര്‍ജി, നിമ്രത് കൗര്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

More in Actor

Trending