Actor
ഇന്ന് മകൾക്ക് നൂലു കെട്ടി… ദ്വിജ കീർത്തി എന്ന് പേരിട്ടു, എല്ലാ പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും നന്ദി; ഗിന്നസ് പക്രു
ഇന്ന് മകൾക്ക് നൂലു കെട്ടി… ദ്വിജ കീർത്തി എന്ന് പേരിട്ടു, എല്ലാ പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും നന്ദി; ഗിന്നസ് പക്രു

വിഷു ദിനത്തിൽ മകളെ ആരാധകർക്ക് പരിചയപ്പെടുത്തി നടൻ ഗിന്നസ് പക്രു. കുടുംബസമേതമുള്ള ചിത്രവും ഷെയർ ചെയ്തിട്ടുണ്ട്.
“ഇന്ന് മകൾക്ക് നൂലു കെട്ടി. ദ്വിജ കീർത്തി എന്ന് പേരിട്ടു. എല്ലാ പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും നന്ദി. വിഷു ദിനാശംസകൾ,” ഗിന്നസ് പക്രു കുറിച്ചു. ദീപ്ത കീർത്തിയാണ് മൂത്ത മകൾ.
കഴിഞ്ഞ മാസമാണ് ഗിന്നസ് പക്രുവും ഭാര്യയ്ക്കും ഒരു മകൾ കൂടി പിറന്നത്. അച്ഛനായതിന്റെ സന്തോഷം നടൻ പങ്കുവെച്ചിരുന്നു.
മലയാളികളുടെ ഏറ്റവും ഇഷ്ടപ്പെട്ട നടന്മാരില് ഒരാളാണ് ഗിന്നസ് പക്രു എന്ന അജയ് കുമാര്‍. 1984-ൽ പ്രദർശനത്തിനെത്തിയ അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് ആദ്യമായി കടന്നു വരുന്നത്. മലയാളത്തില്‍ നടന് എന്നതിലുപരി സംവിധായകനും നിര്‍മ്മാതാവുമൊക്കെയാണ് പക്രു. കഴിഞ്ഞ 35 വര്‍ഷത്തിലേറെയായി സിനിമയിലും സ്റ്റേജ് ഷോകളിലുമൊക്കെയായി സജീവമാണ് പക്രു. 2013ല്‍ പുറത്തിറങ്ങിയ കുട്ടീം കോലും സംവിധാനം ചെയ്ത പക്രുവിനെ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ് നേടി കൊടുത്തിരുന്നു. പരിമിതികള്‍ നേട്ടങ്ങളാക്കി മാറ്റി മലയാള സിനിമാ ലോകത്ത് സജീവമായി തുടരുകയാണ് ഇപ്പോൾ നടൻ
രാജ്യം കണ്ട ഏറ്റവും വലിയ തീ വ്രവാദി ആ ക്രമണത്തിന്റെ ഞെട്ടലിലും വേദനയിലുമാണ് രാജ്യം. പ്രിയപ്പെട്ടവരുടെ മുന്നിൽ വെച്ച് വെടിയേറ്റ് വീണവരും,...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
പ്രശസ്ത ടെലിവിഷൻ താരം ലളിത് മഞ്ചാണ്ഡയെ(48) മരിച്ച നിലയിൽ കണ്ടെത്തി. അദ്ദേഹത്തിൻ്റെ വസതിയിൽ വെച്ചാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം....