Actor
മകനെ ചേര്‍ത്ത് നിര്‍ത്തി ഷാനവാസ് ഷാനു, ഇത്രയും വലിയ മകന് ഷാനുക്കായ്ക്ക് ഉണ്ടെന്ന് കരുതിയില്ല, കൂടെ നിൽക്കുന്ന പയ്യൻ ആരാണ്; കമന്റ് ബോക്സ് നിറയുന്നു
മകനെ ചേര്‍ത്ത് നിര്‍ത്തി ഷാനവാസ് ഷാനു, ഇത്രയും വലിയ മകന് ഷാനുക്കായ്ക്ക് ഉണ്ടെന്ന് കരുതിയില്ല, കൂടെ നിൽക്കുന്ന പയ്യൻ ആരാണ്; കമന്റ് ബോക്സ് നിറയുന്നു
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ഷാനവാസ് ഷാനു. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത കുങ്കുമപ്പൂവ് എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു ഷാനവാസ്. സീരിയലില്‍ രുദ്രന് എന്ന കഥാപാത്രത്തെയാണ് നടന് അവതരിപ്പിച്ചത്.
കുങ്കുമപ്പൂവ് പരമ്പരയ്ക്ക് ശേഷം ഷാനവാസിന് ആരാധകരുടെ എണ്ണം കൂടുകയായിരുന്നു. പിന്നീട് സീത പരമ്പരയിലെ ഇന്ദ്രനായി എത്തി വീണ്ടും പ്രേക്ഷക മനസ്സിൽ ഇടം നേടുകയായിരുന്നു
തന്റെ സീരിയല്‍ വിശേഷങ്ങളും സൗഹൃദ നിമിഷങ്ങളും എല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന നടന് കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് വളരെ കുറവാണ്.
ഇപ്പോഴിതാ ആദ്യമായി മകനെ ചേര്‍ത്ത് നിര്‍ത്തി എടുത്തിരിയ്ക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ഓണം ആഘോഷത്തിന്റെ ഭാഗമായിട്ടാണ് ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിയ്ക്കുന്നത്. ഫോട്ടോയിലെ വാപ്പയുടെയും മകന്റെയും ലുക്ക് തന്നെയാണ് ആദ്യത്തെ ആകര്‍ഷണം. കിടു ലുക്ക്, സൂപ്പര്‍ എന്നൊക്കെ പറയുന്നതിന് ഇടയില്‍, കൂടെ നില്ക്കുന്ന പയ്യനാരാ എന്ന് ചോദിക്കുന്നവരും കമന്റ് ബോക്സിലുണ്ട്.
ഇത്രയും വലിയ മകന് ഷാനുക്കായ്ക്ക് ഉണ്ടെന്ന് കരുതിയില്ല എന്നാണ് ആരാധകര്‍ പറയുന്നത്. സന്തൂര്‍ വാപ്പ എന്ന് വിളിക്കുന്നവരും ഉണ്ട്. എന്ത് തന്നെയായാലും ഷര്‍ട്ടും മുണ്ടും ഇട്ട് ഷാനവാസും മകനും എത്തിയ ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
