Malayalam
ഞങ്ങള്‍ തിരിച്ചെത്തി.. നിങ്ങളുടെ ഇന്ദ്രനും സീതയും…ഷാനവാസിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ഞെട്ടിച്ചു , ഇതൊന്ന് കാണാന്‍ വേണ്ടി കണ്ണില്‍ എണ്ണയഴിച്ച് കാത്തിരിയ്ക്കുകയായിരുന്നുവെന്ന് ആരാധകർ
ഞങ്ങള്‍ തിരിച്ചെത്തി.. നിങ്ങളുടെ ഇന്ദ്രനും സീതയും…ഷാനവാസിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ഞെട്ടിച്ചു , ഇതൊന്ന് കാണാന്‍ വേണ്ടി കണ്ണില്‍ എണ്ണയഴിച്ച് കാത്തിരിയ്ക്കുകയായിരുന്നുവെന്ന് ആരാധകർ
സീതയെന്ന സീരിയലിലൂടെയാണ് ഷാനവാസ് ഷാനു മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. സീതയ്ക്ക് ശേഷം സീ കേരളത്തിലെ മിസ്റ്റർ ഹിറ്റ്ലർ എന്ന പരമ്പരയിലായിരുന്നു ഷാനവാസ് അഭിനയിച്ചത്. അടുത്തിടെയായിരുന്നു നടൻ പരമ്പരയിൽ നിന്ന് പിന്മാറിയത്. ഷാനവാസ് ഷാനുവും സ്വാസിക വിജയ് യും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സീതയുടെ രണ്ടാം ഭാഗത്തിന് വേണ്ടിയായിരുന്നു സീരിയലിൽ നിന്നും പിന്മാറിയത്.
ഇപ്പോഴിതാ സീരിയലിന്റെ ഷൂട്ടിംഗ് തുടങ്ങിയ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഷാനവാസ്.
ഇന്ദ്രന്റെ ഗെറ്റപ്പില്‍ ഷാനവാസും സീതയുടെ ഗെറ്റപ്പില്‍ സ്വാസികയും നില്‍ക്കുന്ന ലൊക്കേഷന്‍ സെല്‍ഫിയ്ക്ക് ഒപ്പമാണ് ഷാനവാസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ‘ഞങ്ങള്‍ തിരിച്ചെത്തി.. നിങ്ങളുടെ ഇന്ദ്രനും സീതയും’ എന്നാണ് ഫോട്ടോയ്‌ക്കൊപ്പം ഷാനവാസ് കുറിച്ചത്.
സീതേന്ദ്രിയന്മാരെ ഒന്നിച്ച് കണ്ട സന്തോഷത്തിലാണ് ആരാധകരും ഞങ്ങള്‍ തിരിച്ചെത്തി.. നിങ്ങളുടെ ഇന്ദ്രനും സീതയും…ഷാനവാസിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ഞെട്ടിച്ചു , ഇതൊന്ന് കാണാന്‍ വേണ്ടി കണ്ണില്‍ എണ്ണയഴിച്ച് കാത്തിരിയ്ക്കുകയായിരുന്നുവെന്ന് ആരാധകർ , എന്താണ് പറയേണ്ടത് എന്നറിയില്ല എന്നിങ്ങനെയൊക്കെയാണ് കമന്റുകള്‍ പോകുന്നത്.
ഷാനവാസ് ഷാനു മിസിസ് ഹിറ്റ്‌ലര്‍ എന്ന സീരിയലില്‍ നിന്നും പിന്മാറിയതിലുള്ള സങ്കടവും ചിലര്‍ കമന്റ് ബോക്‌സില്‍ പങ്കുവയ്ക്കുന്നുണ്ട്. ഡികെയെ മിസ്സ് ചെയ്യും, പക്ഷെ ഇന്ദ്രേട്ടന്‍ തിരിച്ചുവരുന്നതില്‍ സന്തോഷമുണ്ട് എന്നാണ് ആരാധകര്‍ പറയുന്നത്. പ്രേക്ഷകര്‍ അത്രയധികം അകമഴിഞ്ഞ് സ്വീകരിച്ച താരജോഡികളാണ് സീതയും ഇന്ദ്രനും. ഇരുവരുടെയും റൊമാന്‍സ് തന്നെയാണ് സീതയിലെ ഹൈലൈറ്റ്.
സീ കേരളത്തിലെ മിസിസ് ഹിറ്റ്‌ലര്‍ എന്ന സീരിയലില്‍ അഭിനയിച്ചുവരികയായിരുന്നു ഷാനവാസ്. എന്നാല്‍ സീത കമ്മിറ്റ് ചെയ്ത് പോയത് കാരണം വേറെ നിവൃത്തിയില്ലാതെ ഹിറ്റ്‌ലറില്‍ നിന്നും പിന്മാറുകയായിരുന്നു. അരുണ്‍ രാഘവ് ആണ് ഇപ്പോള്‍ മിസിസ് ഹിറ്റ്‌ലറില്‍ ഡികെയായി എത്തുന്നത്. കൗതുകം എന്താണെന്ന് വച്ചാല്‍, മിസിസ് ഹിറ്റ്‌ലറില്‍ ഷാനവാസ് അഭിനയിച്ച അവസാന എപ്പോസോഡ് സംപ്രേക്ഷണം ചെയ്ത ദിവസം തന്നെയാണ്, ഇന്ദ്രനായുള്ള വേഷപ്പകര്‍ച്ചയോടെ നടന്‍ ഇന്‍സ്റ്റഗ്രാമില്‍ എത്തിയത്.