Connect with us

സീത പോയാലെന്താ രാമന് വേറെ ആളുണ്ട് ; സീതയും ഇന്ദ്രനും സീതപ്പെണ്ണിലൂടെ വീണ്ടും എത്തുമ്പോൾ ശ്രീരാമനാകാൻ മിനിസ്ക്രീൻ താരം ബിബിൻജോസ് ഉണ്ടാവില്ലേ?; സീതയിലെ രാമൻ ഇന്ന് കൂടെവിടെയിലെ ഋഷി സാർ!

Malayalam

സീത പോയാലെന്താ രാമന് വേറെ ആളുണ്ട് ; സീതയും ഇന്ദ്രനും സീതപ്പെണ്ണിലൂടെ വീണ്ടും എത്തുമ്പോൾ ശ്രീരാമനാകാൻ മിനിസ്ക്രീൻ താരം ബിബിൻജോസ് ഉണ്ടാവില്ലേ?; സീതയിലെ രാമൻ ഇന്ന് കൂടെവിടെയിലെ ഋഷി സാർ!

സീത പോയാലെന്താ രാമന് വേറെ ആളുണ്ട് ; സീതയും ഇന്ദ്രനും സീതപ്പെണ്ണിലൂടെ വീണ്ടും എത്തുമ്പോൾ ശ്രീരാമനാകാൻ മിനിസ്ക്രീൻ താരം ബിബിൻജോസ് ഉണ്ടാവില്ലേ?; സീതയിലെ രാമൻ ഇന്ന് കൂടെവിടെയിലെ ഋഷി സാർ!

ഇന്ദ്രൻ സീത ശ്രീരാമൻ ജാനകി… ഇന്നും മലയാളി മനസ്സിൽ ഈ കഥാപാത്രങ്ങൾ ജീവിക്കുന്നുണ്ട്… ഒരു ബ്രഹ്മാണ്ഡ പരമ്പര എന്നുതന്നെ പറയാവുന്ന സീരിയൽ. ഫ്ലവർസ് ടി വി ഒരുക്കിയ സീത എന്നും വളരെവ്യത്യസ്തമായ കഥയിലൂടെയായിരുന്നു കടന്നുപോയത് . സീതയായി സ്വാസിക വിജയിയും ഇന്ദ്രനായി ഷാനവാസ് ഷാനുവും ശ്രീരാമൻ ആയി ബിപിൻ ജോസും ജാനകിയായി അമ്പിളി ദേവിയും തകർത്തഭിനയിച്ച പരമ്പര. ഇവരെക്കൂടാതെ സീതയിൽ അഭിനയിച്ച എല്ലാ താരങ്ങളും മികച്ച സ്‌ക്രീൻ പ്രസൻസ് ആയിരുന്നു സമ്മാനിച്ചത്.

പ്രേക്ഷകർ ഏറ്റെടുത്തതോടെ സീതയും ഇന്ദ്രനുമായുള്ള വിവാഹം ചാനൽ ലൈവ് ആയിട്ട് ടെലികാസ്റ്റ് ചെയ്യുകയുണ്ടായി. സീരിയൽ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരുന്നു ലൈവ് ആയി സീരിയൽ എത്തിയത്. ഡബ്ബിങ് ഒന്നും ഇല്ലാതെ എല്ലാവരും തകർത്തഭിനയിച്ച വീഡിയോ ഇന്നും യൂട്യൂബിൽ കാണുന്ന ആരാധകർ ഉണ്ടാകും. നാല് മില്യൺ അടുപ്പിച്ചാണ് സീതയുടെ മാര്യേജ് വിഡോയോ വ്യൂസ് ഉള്ളത്.. 674 എപ്പിസോഡുകൾ വിജയകരമായിത്തന്നെ പൂർത്തിയാക്കിയ സീതയുടെ രണ്ടാം ഭാഗം എത്തുന്നതും സീത സീരിയലിന്റെ വിജയമാണ്.

സീതപ്പെണ്ണ് എന്ന പേരിൽ രണ്ടാം ഭാഗം എത്തുമ്പോഴും ആരാധകരുടെ പിന്തുണയ്ക്ക് കുറവൊന്നുമില്ല. സീതേന്ദ്രിയ ചർച്ചകൾ സോഷ്യൽ മീഡിയയിൽ നിറയുമ്പോൾ രാമനെയും ആരും മറന്നിട്ടില്ല… ശ്രീരാമൻ സീതയെ ഉപേക്ഷിച്ചതോടെയാണ് സീതയ്ക്ക് ഇന്ദ്രൻ കൂട്ടാകുന്നത് . അങ്ങനെ തുടങ്ങിയ സീതേന്ദ്രിയം വീണ്ടും എത്തുമ്പോൾ രാമൻ ഉണ്ടാകുമോ എന്ന് ചോദിച്ചവരും ഉണ്ട്, എന്നാൽ രാമൻ ഇന്ന് ആദി കേശവ കോളേജ് പ്രൊഫെസ്സർ ആണ്.. രാമനു ഇന്ന് സൂര്യ എന്ന ഒരു കൈമൾ കുട്ടിയുണ്ട്..

അതുകൊണ്ട് സീതയെ ഉപേക്ഷക്ഷിച്ച പോലെ സൂര്യയെ ഉപേക്ഷിച്ചിട്ട് രാമൻ പോകില്ല… സീതയിലെ രാമനും കൂടെവിടെയിലെ ഋഷിസാറും ഒരാൾ ആയതുകൊണ്ടും ബിപിൻ ജോസ് എന്ന നായകനെ ആരാധകർ ഏറെ ഇഷ്ടപ്പെടുന്നതുകൊണ്ടും എല്ലാവരും ചോദിക്കുന്ന ചോദ്യമാണ് സീത രണ്ടാം ഭാഗത്തിൽ ബിപിൻ ജോസ് ഉണ്ടാകുമോ എന്നത്. എന്നാൽ ഇതുവരെ അങ്ങനെ ഒരു തീരുമാനം ഉണ്ടായിട്ടില്ല.. സീതപ്പെണ്ണ് പൂർണ്ണമായും സീത ഇന്ദ്രൻ കഥയാകും..

അതുപോലെ മറ്റൊരു കാര്യം കൂടി ഇന്നലെ എന്റെ ശ്രദ്ധയിൽ പെട്ടു.. സീതയുടെ ലൈവ് മാര്യേജ് വീഡിയോ യൂട്യൂബ് സജസ്റ്റിൽ വന്നപ്പോൾ ഒരിക്കൽ കൂടി കാണാൻ തോന്നി.. ആ വീഡിയോയിൽ ഒരു ചെറിയ ഭാഗം മാത്രമാണ് രാമന് ഉള്ളത്. എന്നാൽ രാമൻ ആയിരുന്നു കമന്റ് ബോക്സ് നിറയെ…

ഡബ്ബിങ്ങും അഭിനയവും എല്ലാം ഒന്നിച്ചു അടിപൊളിയാക്കിയത് ബിപിൻ ജോസ് മാത്രമാണ്. ആ വീഡിയോയിലെ താരം ശ്രീ രാമൻ ആണെന്ന് എല്ലാവരും ഒരുപോലെ പറയുന്നുമുണ്ട്. ഇന്നത്തെ ഋഷി സാറിന്റെ ഫാൻസിനും ആ വിവാഹ വിഡിയോ ഞാൻ സജസ്റ്റ് ചെയ്യുകയാണ്. അതിൽ ബിപിൻ ജോസും ആരാധകരുടെ സപ്പോർക്കുകൾക്ക് മറുപടി കുറിച്ചിട്ടുണ്ട് .

സീതയെ തേച്ചിട്ട് പോയ രാമൻ എന്ന് പലരും പറഞ്ഞപ്പോഴും രാമന് ആരാധകരെ നേടിക്കൊടുത്തത്
ആ ഒരു വീഡിയോയിലൂടെ ആകണം . “താങ്കളുടെ ഒറ്റ നോട്ടം കൊണ്ട് കരയിച്ചു കളഞ്ഞല്ലോ. രണ്ടു മണിക്കൂർ നീണ്ടു നിന്ന ലൈവിൽ ഒറ്റ scene കൊണ്ട് തന്നെ ഞങ്ങളെ പോലുള്ള പ്രേക്ഷകരുടെ മനസും കണ്ണും നിറയിച്ചു . പഴയ രാമനെ തിരിച്ചു കിട്ടിയപോലെ.താങ്കളുടെ അഭിനയത്തെ കുറിച്ച് പറയാൻ വാക്കുകളില്ല, രാമനെ ഇത്രയേറെ തന്മയത്തത്തോടെ അവതരിപ്പിച്ച താങ്കൾക്ക് ഒരായിരം അഭിനന്ദങ്ങൾ.” എന്നാണ് പ്രേക്ഷകർ കുറിച്ചിരിക്കുന്നത്.

about seetha 2

Continue Reading

More in Malayalam

Trending

Recent

To Top