സത്യൻ അന്തിക്കാടിന്റെ അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ നായകനായി ശ്രദ്ധ നേടിയ നരേൻ പിന്നീട് തമിഴിലേക്ക് ചുവടു മാറ്റി. അടുത്തിടെ ഇറങ്ങിയ കമൽഹാസൻ ചിത്രം വിക്രത്തിലും ശക്തമായ കഥാപാത്രത്തെ നരേൻ അവതരിപ്പിച്ചിരുന്നു.
ഇപ്പോഴിതാ വിവാഹവാർഷിക ദിനത്തിൽ അതീവ സന്തോഷകരമായ ഒരു വിശേഷം ആരാധകരുമായി പങ്കുവച്ച് നരേൻ. വീണ്ടും അച്ഛനാകാൻ പോകുന്നതിന്റെ സന്തോഷമാണ് നരേൻ ആരാധകർക്കു മുമ്പിൽ വെളിപ്പെടുത്തിയത്.
‘പതിനഞ്ചാം വിവാഹവാർഷികം ആഘോഷിക്കുന്ന ഈ സ്പെഷൽ ദിവസം, കുടുംബത്തിലേക്ക് ഒരു പുതിയ അംഗത്തെ കൂടി ഞങ്ങൾ കാത്തിരിക്കുകയാണെന്ന സന്തോഷം പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു,” നരേൻ സമൂഹമാധ്യമത്തിൽ കുറിച്ചു.
2007ലായിരുന്നു മഞ്ജു ഹരിദാസുമായി നരേന്റെ വിവാഹം. ഇവർക്ക് പതിനഞ്ച് വയസ്സുള്ള തന്മയ എന്നൊരു മകളുണ്ട്.
മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കത്തെ പ്രശംസിച്ച് കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ്. ഒരു കവിത കവിതയായിരിക്കുന്നത് അതിന് മറ്റൊന്ന് ആവാൻ പറ്റാതിരിക്കുമ്പോഴാണെന്നു...
സണ്‍ പിക്ചേഴ്സ് ധനുഷ് വീണ്ടും കൈകോര്‍ക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ വമ്പൻ വിജയങ്ങളില്‍ ഒന്നായ ‘തിരുച്ചിദ്രമ്പല’വും ധനുഷ് നായകനായി സണ്‍ പിക്ചേഴ്സ് തന്നെയായിരുന്നു...
പാടാത്ത പൈങ്കിളി സീരിയലിലെ നായക കഥാപാത്രം ചെയ്തിരുന്ന താരമാണ് സൂരജ് സണ്‍. ദേവന് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെടാന്‍ താരത്തിന് സാധിച്ചിരുന്നെങ്കിലും പരമ്പരയിൽ...