സത്യൻ അന്തിക്കാടിന്റെ അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ നായകനായി ശ്രദ്ധ നേടിയ നരേൻ പിന്നീട് തമിഴിലേക്ക് ചുവടു മാറ്റി. അടുത്തിടെ ഇറങ്ങിയ കമൽഹാസൻ ചിത്രം വിക്രത്തിലും ശക്തമായ കഥാപാത്രത്തെ നരേൻ അവതരിപ്പിച്ചിരുന്നു.
ഇപ്പോഴിതാ വിവാഹവാർഷിക ദിനത്തിൽ അതീവ സന്തോഷകരമായ ഒരു വിശേഷം ആരാധകരുമായി പങ്കുവച്ച് നരേൻ. വീണ്ടും അച്ഛനാകാൻ പോകുന്നതിന്റെ സന്തോഷമാണ് നരേൻ ആരാധകർക്കു മുമ്പിൽ വെളിപ്പെടുത്തിയത്.
‘പതിനഞ്ചാം വിവാഹവാർഷികം ആഘോഷിക്കുന്ന ഈ സ്പെഷൽ ദിവസം, കുടുംബത്തിലേക്ക് ഒരു പുതിയ അംഗത്തെ കൂടി ഞങ്ങൾ കാത്തിരിക്കുകയാണെന്ന സന്തോഷം പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു,” നരേൻ സമൂഹമാധ്യമത്തിൽ കുറിച്ചു.
2007ലായിരുന്നു മഞ്ജു ഹരിദാസുമായി നരേന്റെ വിവാഹം. ഇവർക്ക് പതിനഞ്ച് വയസ്സുള്ള തന്മയ എന്നൊരു മകളുണ്ട്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...