Actor
മറ്റുവള്ളവരോടുള്ള ദേഷ്യം തീര്‍ക്കാൻ ആ സെറ്റിൽ വെച്ച് ജോഷി സാര്‍ അടിച്ചു, സമാധാനപ്പെടുത്താന്‍ പോയപ്പോഴാണ് തനിക്ക് തല്ല് കിട്ടിയത്; വെളിപ്പെടുത്തി ഷമ്മി തിലകൻ
മറ്റുവള്ളവരോടുള്ള ദേഷ്യം തീര്‍ക്കാൻ ആ സെറ്റിൽ വെച്ച് ജോഷി സാര്‍ അടിച്ചു, സമാധാനപ്പെടുത്താന്‍ പോയപ്പോഴാണ് തനിക്ക് തല്ല് കിട്ടിയത്; വെളിപ്പെടുത്തി ഷമ്മി തിലകൻ
തിലകന്റെ മകൻ എന്ന ലേബലില്ലാതെ മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുത്ത നടനാണ് ഷമ്മി തിലകൻ. ഇപ്പോഴിതാ ഒരു തുറന്ന് പറച്ചിൽ നടത്തിയിരിക്കുകയാണ് അദ്ദേഹം. മറ്റുള്ളവരോടുള്ള ദേഷ്യം തീര്‍ക്കാന്‍ സെറ്റില്‍ ജോഷി സാര്‍ തന്നെ തല്ലിയിട്ടുണ്ടെന്നാണ് ഷമ്മി തിലകൻ പറയുന്നത്.
ട്വന്റി 20യുടെ സെറ്റില്‍ വെച്ച് ജോഷി തല്ലിയതിനെ പറ്റിയും പാപ്പന്റെ വിശേഷങ്ങളെപ്പറ്റിയുമാണ് ഷമ്മി തിലകന്‍ പറഞ്ഞത്. ജോഷിയുടെ ദേഷ്യം എന്ന് പറയുന്നത് ദേഷ്യമല്ല ഒരു തരം സ്നേഹമാണെന്നാണ് ഷമ്മി തിലകന്‍ പറയുന്നത്.
തന്നെ ട്വന്റി 20 സെറ്റില്‍ വെച്ച് ജോഷി സാര്‍ അടിച്ചിട്ടുണ്ട്. അദ്ദേഹം തല്ലിയാല്‍ താന്‍ കൊണ്ട് നില്‍ക്കും അത്രയ്ക്ക് ബഹുമാനമാണ് തനിക്ക് അദ്ദേഹത്തോട്. മറ്റുവള്ളവരോടുള്ള ദേഷ്യം തീര്‍ക്കാനാണ് ട്വിന്റി 20യുടെ സെറ്റില്‍ ജോഷി സാര്‍ തന്നെ തല്ലിയത്. സമാധാനപ്പെടുത്താന്‍ പോയപ്പോഴാണ് തനിക്ക് തല്ല് കിട്ടിയത്.
പാപ്പൻ സിനിമയുടെ ഷൂട്ടിങ്ങ് സമയത്ത് നടന്ന സംഭവത്തെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. പാപ്പനില്‍ അമ്മയോട് തന്റെ കഥാപാത്രം ഫോണില്‍ സംസാരിക്കുന്ന ഒരു സീനില്‍ ആദ്യം ഡബ് ചെയ്ത രീതി ജോഷി സാറിന് ഇഷ്ടപ്പെട്ടിരുന്നില്ല. ആ സീനില്‍ താന്‍ അഭിനയിച്ചിട്ടില്ലെന്നും അത് ഡബ്ബ് ചെയ്ത് കഴിഞ്ഞ് വന്നപ്പോള്‍ ജോഷി സാര്‍ വിളിച്ചെന്നും ഷമ്മി തിലകന്‍ പറയുന്നു.
ജോഷി സാര്‍ വിളിച്ച വിളി താന്‍ ഒരിക്കലും മറക്കില്ല അത്രയും സിരീയസായിട്ടാണ് അദ്ദേഹം അന്ന് തന്നോട് സംസാരിച്ചത്. ഫോൺ എടുത്തപ്പോൾ തന്നെ ദേഷ്യത്തോടെ എന്താണ് നീ ചെയ്ത് വെച്ചിരിക്കുന്നത് എന്നാണ് ചോദിച്ചത്. പിന്നീട് അദ്ദേഹം ആ സീനിനെപ്പറ്റി പറയുമ്പോഴാണ് തനിക്ക് ആ ഫീല്‍ കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു.